തടിയന്‍ ചെക്കന്‍റെ ശരീരവടിവുകള്‍

അമേരിക്കന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ ഫാറ്റ് ബോയ്‍യില്‍ നിന്ന് ഈ തടിയന്‍ ചെക്കന് കാര്യമായ വ്യത്യാസങ്ങളുണ്ട്. ഹര്‍ലി ഡേവിസണ്‍ മോഡലുകളില്‍ ഏറ്റവും താഴ്ന്ന സീറ്റ് നിലയുള്ളത് ഈ സ്പെഷ്യല്‍ ഫാറ്റ് ഫാറ്റ് ബോയ്ക്കാണെന്ന് അറിയുക.
സീറ്റിന്‍റെ താഴ്ന്ന നിലയും പുതുതായി രൂപകല്‍പന ചെയ്ത ഹാന്‍ഡില്‍ ബാറും റൈഡറെ ഫാറ്റ് ബോയ്‍യുടെ ഭാഗം തന്നെയാക്കി മാറ്റാന്‍ സഹായിക്കുന്നു. അര്‍ധചന്ദ്രാകൃതിയിലുള്ള ഫൂട്ബോഡുകള്‍, കറുപ്പ് പൂശിയ വീലുകള്‍, ടാങ്കിനെ മൂടിയ പരുക്കന്‍ തുകലുറകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഫാറ്റ് ബോയ്ക്ക് ഒരു പ്രത്യേക പരിവേഷം സമ്മാനിക്കുന്നു.
3500 ആര്‍ പി എമ്മില്‍ 125 എന്‍ എം ടോര്‍ക്ക് നല്‍കുന്ന എന്‍ജിന്‍ സംവിധാനമാണ് ഫാറ്റ് ബോയ് കൊണ്ടു നടക്കുന്നത്. 6 സ്പീഡ് ക്രൂയിസ് ഡ്രൈവ് ട്രാന്‍സ്മിഷനുകള്‍ വഴി ചക്രങ്ങളിലേക്കുള്ള ഊര്‍ജ്ജ ആവാഹനം നടക്കുന്നു.


Click it and Unblock the Notifications








