ഹീറോ മോട്ടോകോര്‍പ് ലോഗോ പുറത്തിറക്കി

ഹീറോ മോട്ടോകോര്‍പിന്‍റെ പുതിയ ലോഗോ പ്രകാശിപ്പിച്ചു. ഷാരൂഖ് ഖാന്‍, പോപ് ഗായകന്‍ അകന്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ഹീറോ മോട്ടോകോര്‍പിന്‍റെ രണ്ട് പുതിയ മോഡലുകളും ചടങ്ങില്‍ പുറത്തിറക്കി. ഹീറോ ഇംപള്‍സ് മോട്ടോര്‍സൈക്കിള്‍, മെസ്ട്രോ ഗിയര്‍ലെസ് സ്കൂട്ടര്‍ എന്നിവയാണ് പുതിയ ഹീറോ മോ‍ഡലുകള്‍.

ഹീറോയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയ അവതരണഗാനം എ ആര്‍ റഹ്മാന്‍ ചടങ്ങില്‍ പാടി. പിന്നാലെ രണ്‍ബീര്‍ കപൂറിനെ ഹീറോ മോട്ടോകോര്‍പിന്‍റെ ബ്രാന്‍ഡ് അംബാസ്സഡറായി പ്രഖ്യാപിച്ചു.

ഹോണ്ട ആക്ടിവയെ ലാക്കാക്കിയാണ് മെസ്ട്രോ നരത്തിലെത്തുന്നത്. ആക്ടിവയ്ക്കുള്ളതു പോലെ 109 സിസി എന്‍ജിനാണ് മെസ്ട്രോയ്ക്കും ഉള്ളത്. ഇംപള്‍സ് മോട്ടോര്‍സൈക്കിളിന് 150 സിസി എന്‍ജിനാണുള്ളത്.

ഇന്ത്യയില്‍ രണ്ട് ഫാക്ടറികള്‍ കൂടു സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഹീറോ മോട്ടോകോര്‍പ് നടത്തി. ഇതിലൊന്ന് ദക്ഷിണേന്ത്യയിലായിരിക്കുമെന്നും പ്രഖ്യാപനമുണ്ട്. ആദ്യത്തേത് ഗുജറാത്തിലായിരിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാരും രണ്ടാമത്തേത് കര്‍ണാടകത്തിലായിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാരും വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Thursday, August 11, 2011, 13:57 [IST]
English summary
Hero Honda founder Brijmohan Lal unveiled the new logo in the presence of several celebrities including Shahrukh Khan and pop singer Akon. This event officially marks the beginning of Hero Motocorp as an independent company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X