ഇംപള്‍സ് എന്ന ഓഫ് റോഡര്‍

എക്സോസ്റ്റിന്‍റെ സ്ഥാനം 150 സിസി സെഗ്മെന്‍റില്‍ അപൂര്‍വമെന്നു തന്നെ പറയണം. ഓഫ് റോഡ് പ്രയോഗങ്ങള്‍ക്കിടയില്‍ ഒരിക്കലും എക്സോസ്റ്റ് ശല്യമാവുകയില്ല. ഇത്തരം സവിശേഷത ഉയര്‍ന്ന സിസിയുള്ള ബൈക്കുകളില്‍ സാധാരണമാണ്.
മീറ്ററുകള്‍ കാര്യമാത്രപ്രസക്തമായ നിലപാടെടുത്തിരിക്കുന്നു. അനലോഗ് ഡിസ്‍പ്ലേയുള്ള ടെക്കോമീറ്ററും ഡിജിറ്റല്‍ ടെക്കോമീറ്ററുമാണ് ഇംപള്‍സിനുള്ളത്. പിന്‍വശത്ത് ഗാസ് ചാര്‍ജ്‍ഡ് മോണോ ഷോക്ക് അബ്‍സോര്‍ബറാണുള്ളത്.
149.2 സിസിയാണ് എന്‍ജിന്‍ ശേഷി. 13.02 എന്ന കുതിരശേഷി ഇത് പകരുന്നു. 7500 ആര്‍ പി എമ്മില്‍. 5000 ആര്‍പിഎമ്മില്‍ 13 എന്‍ എം ടോര്‍ക്കും ലഭിക്കുന്നു.
തീര്‍ച്ചയായും ഒരു ലൈറ്റ്വെയ്റ്റ് ഓഫ് റോഡ് വാഹനത്തിന്‍റെ സവിശേഷതകള്‍ 150 സിസി പരിധിയില്‍ ഒതുക്കിയൊരുക്കാന്‍ ഹീറോയ്ക്ക സാധിക്കുന്നു. 134 കിലോഗ്രാമാണ് ഈ ബൈക്കിന്‍റെ ഭാരം. മുന്‍പിലെ വീലിന്‍റെ വിഡ്‍ത് കൂടിയ സ്ഥിരത ഉറപ്പു നല്‍കുന്നു. ഭാരക്കുറവ് കണക്കിലെടുത്തു വേണം നിരത്തില്‍ ഓടിക്കുവാന്‍ എന്നുമാത്രം. പിന്‍ബ്രേക്ക് 110 എംഎം ഡ്രം. മുന്‍ബ്രേക്ക് 240 എംഎം ഡിസ്ക്. 11.1 ലിറ്ററാണ് ഇന്ധനടാങ്കിന്‍റെ ശേഷി
ഹീറോ ഇംപള്‍സിന്‍റെ വില ദില്ലി എക്സ്ഷോറൂമില്‍ 66,800 രൂപ.


Click it and Unblock the Notifications








