എന്തുകൊണ്ട് ഹീറോ ഇംപള്‍സ്?
വിപണിയില്‍ ഒരു പുതിയ ബ്രാന്‍ഡിന്‍റെ പരിഭ്രാന്തിയോടെയാണ് ഹീറോ മോട്ടോകാര്‍പിന്‍റെ നില്‍പ്. വര്‍ഷങ്ങളുടെ പരിചയം ഇന്ത്യന്‍ വിപണിയില്‍ ഹീറോയ്ക്കുണ്ടെങ്കിലും ഹോണ്ടയില്ലാത്ത ബ്രാന്‍ഡ് നാമം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്ക അവര്‍ക്കുണ്ട്. ഹീറോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് ഇംപള്‍സ്. രണ്ട് ദിവസം മുന്‍പാണ് ഇംപള്‍സ് വിപണിയിലെത്തിയത്.
ഹീറോ ഹോണ്ട ബ്രാന്‍ഡ് നിലവിലുള്ള സമയത്തു തന്നെ നിശ്ചയിക്കപ്പെട്ടതാണ് ഇംപള്‍സിന്‍റെ വരവ്. വിപണിയില്‍ ഇന്ന് 150 സിസി ബൈക്കുകളെക്കാള്‍ ഇത്തിരി ഇയര്‍ന്ന നിലയിലാണ് ഇംപള്‍സിന്‍റെ വിലനിലവാരം. ഇതിനെ ന്യായീകരിക്കാന്‍ പോന്ന ചില പ്രത്യേകതകള്‍ കാഴ്ചയില്‍ നിന്നു തന്നെ നമുക്ക് കണ്ടെത്താവുന്നതാണ്.
ഡ്യുവല്‍ പര്‍പസ് വാഹനം എന്ന മുഖവുര ഇംപള്‍സിന് മോട്ടോകോര്‍പ് നല്‍കുന്നുണ്ട്. ഓഫ് റോഡ്-ഓണ്‍ റോഡ് ഉപയോഗങ്ങള്‍ക്ക് യോജിച്ചത് എന്നതായിരുന്നു ഇംപള്‍സിനു പിന്നിലെ ഡിസൈന്‍ സിദ്ധാന്തം.
ഉയര്‍ന്ന മഡ്‍ഗാഡ് സ്ഥാനം, വീലുകളുടെ പരുക്കന്‍ സ്വഭാവം, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ആം പ്രൊട്ടസ്റ്റ് എന്നീ സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്ന ഘടകങ്ങളാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഇതുവഴി പോകുക.


Click it and Unblock the Notifications









