കെടിഎം 200 ഡ്യൂക്ക് അവതരിപ്പിച്ചു

ഓസ്ട്രിയന്‍ മോട്ടോര്‍ബൈക്ക് നിര്‍മാതാവായ കെടിഎമ്മിന്‍റെയും ബജാജിന്‍റെയും സംയുക്ത സംരംഭത്തിലാണ് ഈ ബൈക്ക് ഇന്ത്യയിലെത്തുക.
സെഗ്മെന്‍റില്‍ മറ്റൊരു ബൈക്കും നല്‍കാത്ത കുതിരശേഷിയാണ് ഡ്യൂക് 200ന്‍റെ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കിന്‍റേത്. സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക്. 125 കിലോഗ്രാം ആണ് ബൈക്കിന്‍റെ ഭാരം.
ഹോണ്ട സിബിആര്‍ 250 ആറാണ് ഡ്യൂക്കിന്‍റെ നേരിട്ടുള്ള എതിരാളിയായി വരിക. ഓഫ് റോഡ് പ്രകടനത്തില്‍ പലതുകൊണ്ടും ഹോണ്ട സിബിആറിനെ കവച്ചുവെയ്ക്കാന്‍ ഡ്യൂക്കിന് കഴിയുമെന്ന് ഓടിച്ചുനോക്കാന്‍ ഭാഗ്യം ലഭിച്ച ചില അന്താരാഷ്ട്ര ഓട്ടോജേണലിസ്റ്റുകള്‍ അറിയിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഏത് വിധത്തിലാണ് ഡ്യൂക്ക് നിലയുറപ്പിക്കുന്നത് എന്നതു കൂടിയേ ഇനി അറിയാനുള്ളൂ. വിലനിലവാരവും മറ്റും മത്സരക്ഷമമായാല്‍ ഡ്യൂക്ക് വിപണിയില്‍ കാര്യമായ ചലനം തന്നെ സൃഷ്ടിക്കും. ബജാജിന്‍റെ വന്‍ വില്‍പന ശൃംഖല വഴി രാജ്യത്തെമ്പാടും ഡ്യൂക്ക് എത്തിച്ചേരും. പൂനെയില്‍ ബജാജിന്‍റെ ഛക്കന്‍ പ്ലാന്‍റിലാണ് ഡ്യൂക്ക് ഉല്‍പാദനം നടക്കുക.


Click it and Unblock the Notifications








