ജോണിന്‍റെ രജപുത്താന ബൈക്ക്
സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള എന്തും നമുക്ക് കൗതുകമാണ്. അത് ഹമ്മറായാലും നാനോ ആയാലും വിലപ്പെട്ടതാണ്. നമ്മളൊരു നാനോ വാങ്ങിയാല്‍ ഒരുത്തനും വിലവെക്കില്ല. അതൊരു സെലിബ്രിറ്റിയാണെങ്കിലോ? ഉടനെ കമന്‍റ് വരും: "വാട്ട് എ സെക്സി കാര്‍!"
ഇക്കാരണത്താലാവണം ഇക്കാലത്ത് എല്ലായാളുകളും സെലിബ്രിറ്റികളാവാന്‍ ആഗ്രഹിച്ചുപോകുന്നത്. തന്‍റെ ഉടമസ്ഥതയിലുള്ളതിന് പൊന്നുവില വേണം! അത്തരം ആഗ്രഹം മൂക്കുമ്പോളാണ് നമുക്കുള്ളില്‍ സന്തോഷ് പണ്ഡിതന്മാര്‍ വളരുന്നത്. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളിലുമുള്ള ഓരോ വ്യക്തിയും ഇന്ന് സ്വയമൊരു താരമാണ്. അയാള്‍ പാര്‍ക്കുകളിലും മറ്റും ചെരിഞ്ഞു കിടന്നും മുണ്ടു മടക്കിക്കുത്തിയും ലോവേസ്റ്റ് പാന്‍റിനിടയിലൂടെ അടിവസ്ത്രം കാട്ടിയും ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നു. അങ്ങനെ ഒരു സന്തോഷ് പണ്ഡിതന്‍ ജനിക്കുന്നു. നമുക്കെല്ലാവര്‍ക്കുമുള്ളിലുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു പണ്ഡിതന്‍.
പറഞ്ഞുവന്നത് സെലിബ്രിറ്റികളെക്കുറിച്ചാണ്. സെലിബ്രിറ്റികള്‍ ഏത് വാഹനം വാങ്ങുന്നു എന്നത് വിപണി പ്രത്യേകം ശ്രദ്ധിക്കുന്നു. ഇവര്‍ വാങ്ങുന്ന വാഹനത്തിന് ആവശ്യക്കാര്‍ കൂടുന്നു എന്നത് ഒരു സ്വാഭാവിക സംഗതിയാണ്. വിപണിയുടെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ സെലിബ്രിറ്റികള്‍ക്കുള്ള കഴിവ് ഒന്നു വേറെത്തന്നെയാണ്. യുവരാജ് സിംഗിന്‍റെ ഒപ്പുണ്ടെങ്കില്‍ ടി വി എസിന്‍റെ ബൈക്കുകള്‍ വളരെ വേഗത്തില്‍ വിറ്റുപോകുന്നു. സെലിബ്രിറ്റികളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രം വിപണിയില്‍ പിടിച്ചുകയറുന്ന താരമാണ് ഓഡി ക്യൂ 7.
താരങ്ങളില്‍ ചിലര്‍ കൈവശം വെക്കുന്ന ബൈക്കുകളെക്കുറിച്ച് അടുത്ത താളില്‍ വായിക്കാം.


Click it and Unblock the Notifications









