ധോണിയുടെ ആര്‍ഡി350

സഞ്ജയ് ദത്തിന്‍റെ പക്കലുണ്ട് ഒരു ഹര്‍ലി ഡേവിസണ്‍ ഫാറ്റ് ബോയ്. ഇന്ത്യന്‍ വിപണിയിലേക്ക് ഈയിടെ മാത്രം കടന്നു വന്ന ഈ സൂപ്പര്‍ബൈക്ക് സഞ്ജയി ദത്തിന്‍റെ പക്കലെത്തിയിട്ട് കുറെ നാളുകളായി. 1584 സിസിയുടേതാണ് ഈ ബൈക്കിന്‍റെ ഒടുക്കത്തെ ശേഷി.
മഹേന്ദ്ര സിംഗ് ധോണിയുടെ ഗാരേജില്‍ ഒരു യമഹ ആര്‍ ഡി350യുണ്ട്. ധോണി വാഹനപ്രേമത്തിന് പേരുകേട്ടയാണെന്നറിയാമല്ലോ? അദ്ദേഹം ടി വി എസ്സിന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയാണ്. ആദ്യമായി ധോണി ഒരു അംബാസ്സഡര്‍ഷിപ്പ് ഒപ്പുവെക്കുന്നത് ടി വി എസ്സുമായിട്ടാണ് എന്ന കൗതുകം കൂടിയുണ്ട്.
ക്രിക്കറ്റ് പരിശീലനത്തിന് പോകുമ്പോള്‍ ഈ ബൈക്കിലാണ് ധോണി യാത്ര ചെയ്യാറുള്ളത്.


Click it and Unblock the Notifications








