ട്രയംഫ് എന്ന നരകവാഹനം

Truimp Rocket III Roadster
ദൈവം നരകസന്ദര്‍ശനത്തിനു പോകുമ്പോള്‍ ഉപയോഗിക്കാന്‍ ഏഴ് കറുത്ത കുതിരകളെ വാങ്ങി. രാത്രിയുടെ നിറവും പകലിന്‍റെ കണ്ണുകളും അവയ്ക്കുണ്ടായിരുന്നു. നരകത്തിലേക്കുള്ള പരുക്കന്‍ വഴികള്‍ കാലങ്ങളോളം താണ്ടുകയാല്‍ അവയ്ക്ക് ഒരു പരുക്കന്‍ സൗന്ദര്യം ലഭിച്ചു. നരകത്തിന്‍റെ തീനിലങ്ങളില്‍ നടക്കുകയാല്‍ അവയുടെ കുളമ്പുകള്‍ക്ക് കാരിരുമ്പിന്‍റെ കരുത്തുണ്ടായിരുന്നു. ചെകുത്താനെയും മറികടന്ന് സഞ്ചരിക്കാനുള്ള വേഗത അവ കൈവരിച്ചിരുന്നു. ഏതോ ദൈവകോപത്തിനിരയായി ആ കറുത്ത കുതിരകള്‍ ഭൂമിയിലെത്തി. മനുഷ്യന്‍ ആ കുതിരകള്‍ക്ക് ട്രയംഫ് എന്നു പേരിട്ടു.

ട്രയംഫ് റോക്കറ്റ് 3 റോഡ്‍സ്റ്റര്‍

2294 സിസിയാണ് ഈ സൂപ്പര്‍ബൈക്കിന്‍റെ പണ്ടാരമടക്കിയ ശേഷി. 147 കുതിരകളുടെ ശേഷിയില്‍ പായാന്‍ ഈ വാഹനത്തിന് സാധിക്കും. 221 എന്‍ എം ടോര്‍ക്കാണ് റോക്കറ്റ്3ക്കുള്ളത്, 5750-2750 ആര്‍ പി എമ്മില്‍.

ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം ക്രൂയിസര്‍ ബൈക്ക്

ഉയര്‍ന്ന ശേഷിയുള്ള ടി 16 1700 സിസി എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 98 കുതിരകളുടെ ശക്തി. 17 കിമി മൈലേജ് സിറ്റികളില്‍ ലഭിക്കുന്നു.

ട്രയംഫ് ഡേറ്റോണ സ്പോര്‍ട്സ് ബൈക്ക്

675 സിസിയാണ് ഈ വാഹനത്തിന് ശേഷി. 125 കുതിരകളുടെ കരുത്ത്. 72 എന്‍ എം പരമാവധി ടോര്‍ക്ക്.

ട്രയംഫ് ടൈഗര്‍ 800 എക്സ് സി ഓഫ് റോ‍ഡര്‍

സവിശേ,മായി രൂപകല്‍പന ചെയ്ത ഈ വാഹനത്തിന്‍റെ എന്‍ജിന്‍ ഓഫ് റോഡ് പ്രകടനത്തില്‍ ക്ലാസ് ലീഡിംഗ് കരുത്ത് തെളിയിച്ചുള്ളതാണ്. സീറ്റ് ഹൈറ്റ്, ഹാന്‍ഡില്‍ ബാര്‍ എന്നിവ അഡ്ജസ്റ്റ് ചെയ്ത് വെക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. 800 സിസി എന്‍ജിന്‍ പകരുന്നത് 95 കുതിരശക്തി. 79 എന്‍ എം പരമാവധി ടോര്‍ക്ക്.

ട്രയംഫ് ബോണവില്ലെ

ബ്രിട്ടിഷ് ക്ലാസിക് മോട്ടോര്‍ സൈക്കിളുകളുടെ ശൈലിയിലാണ് ഈ ബൈക്ക് പണിതിരിക്കുന്നത്. 865 സിസി എന്‍ജിന്‍ ശേഷി. 68 കുതിരശക്തി. 68 എന്‍ എം ടോര്‍ക്ക്. 19 കിമി മൈലേജ്.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍

675 സിസി ശേഷിയാണ് ഈ ബൈക്കിന്. 2007ല്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 105 ബി എഛ് പിയാണ് ശേഷി. 69 എന്‍ എം ടോര്‍ക്ക്. 14 കിമി ഇന്ധനക്ഷമത.

ട്രയംഫ് സ്പീഡ് ട്രിപ്പിള്‍

12 വാല്‍വ് 3 സിലിണ്ടര്‍ 1050 സിസി എന്‍ജിനാണ് ഈ വാഹനത്തിന്‍റേത്. 133 ബി എഛ് പി കുതിരശേഷി, 9400 ആര്‍ പി എമ്മില്‍. 111 എന്‍ എം പരമാവധി ടോര്‍ക്ക് 7750 ആര്‍ പി എമ്മില്‍. 14 കിമി മൈലേജ്.

More from DriveSpark

Article Published On: Saturday, December 3, 2011, 11:56 [IST]
English summary
Triumph Motors to launch motorcycles in 2012 in india. They will come up with sevan models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X