ദൈവത്തിന്‍റെ കരിംകുതിര ഇന്ത്യയിലേക്ക്

ഏഴ് മോഡലുകളുമായാണ് ട്രയംഫ് ഇന്ത്യയില്‍ വരിക. 675 സിസിയുള്ള സൂപ്പര്‍ സ്പോര്‍ട് ബൈക്ക് മുതല്‍ 2300 സിസിയുടെ റോക്കറ്റ് 3 ബൈക്ക് വരെയുള്ള ഒരു നിരയാണ് ട്രയംഫിനുള്ളത്. ഇന്ത്യ ഒരു മികച്ച വിപണിയായി മാറിയിട്ടുണ്ടെന്ന് ആശിഷ് ജോഷി പറയുന്നു.
എം വി അഗസ്റ്റ ഇന്ത്യയിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന വിവരം കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തു വിട്ടത്. ലോകത്തെ മികച്ച സ്പോര്‍ട് ബൈക്ക് നിര്‍മാതാക്കളെല്ലാം ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു കൊണ്ടിരിക്കുന്നു. ഇത് നല്‍കുന്ന സൂചന നിലവില്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രം നടക്കുന്ന ഉയര്‍ന്ന സിസിയുള്ള ബൈക്കുകളുടെ വില്‍പന ഇനിയും വര്‍ധിക്കും എന്നാണ്. അടുത്ത താളില്‍ ട്രയംഫ് ബൈക്കുകളെ പരിചയപ്പെടാം.


Click it and Unblock the Notifications








