എം വി അഗസ്റ്റ വരുന്നു

Posted By:
To Follow DriveSpark On Facebook, Click The Like Button
MV Agusta
ഇറ്റലി എന്ന ദേശത്ത് കൗണ്ട് വിന്‍സെന്‍സോ, ഡൊമിനിക്കോ അഗസ്റ്റ എന്നിങ്ങനെ രണ്ട് പേര്‍ പാര്‍ത്തിരുന്നു. രണ്ടു പേരും വലിയ ചങ്ങാതിമാരായിരുന്നു. എല്ലാ ഉറ്റ ചങ്ങാതിമാരും പിന്തുടരേണ്ട 'ഒരേ പായില്‍ കിടന്ന്, ഒരേ പാത്രത്തിലുണ്ട്' തത്വം ഇരുവരും അണുവിട തെറ്റാതെ പാലിച്ചിരുന്നു. രണ്ടു പേരും മോട്ടോര്‍സൈക്കിള്‍ റൈഡില്‍ വലിയ കമ്പമുള്ളവരായിരുന്നു.

1940-കളില്‍ ഒരിക്കല്‍ ഒരു മോട്ടോര്‍സൈക്കിള്‍ റൈഡ് കണ്ട് ഇരുവരും തിരിച്ചു വരികയായിരുന്നു. അവരുടെ ചര്‍ച്ചകള്‍ക്ക് ചൂട്ടിന്‍റെ വെളിച്ചം ചൂട് പകര്‍ന്നുകൊണ്ടിരുന്നു. വെ‍ഞ്ചാലിപ്പാടം കടന്ന് ഒരു അര ഫര്‍ലോങ് നടന്നു കാണണം. അഗസ്റ്റോയുടെ മനസ്സില്‍ ഒരൈഡിയ കിളിര്‍ത്തു. അത് കൗണ്ട് വിന്‍സെന്‍സോയുമായി പങ്കുവെച്ചു. "ഒരു ലോകോത്തര ഗ്രാന്‍ഡ് പ്രീ മോട്ടോര്‍സൈക്കിള്‍ ടീം നമുക്ക് വേണം!"

അങ്ങനെയാണ് എം വി അഗസ്റ്റ എന്ന കമ്പനിയുടെ പിറവി. സൂപ്പര്‍ബൈക്കുകള്‍ മാത്രമായിരുന്നു ഫോക്കസ്. 1945ല്‍ വെസ്പ 98 എന്ന ബൈക്കുമായി കമ്പനി രംഗത്തെത്തി.

ഈ പഴങ്കഥയൊക്കെ പറഞ്ഞുവന്നത് പുതിയൊരു വാര്‍ത്ത അറിയിക്കാനാണ്. എം വി അഗസ്റ്റ എന്ന ഇറ്റാലിയന്‍ കമ്പനി ഇന്ത്യയിലേക്ക് വരുന്നു. ഇന്ത്യന്‍ വിപണിയില്‍ ബി എം ഡബ്ലിയു മോട്ടോറാഡ്, യമഹ, ഹോണ്ട, സുസുക്കി, ഹര്‍ലി ഡേവിസണ്‍, ഡുക്കാട്ടി, കാവസാക്കി, ഹ്യോസംഗ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യം സൂപ്പര്‍ബൈക്ക് സെഗ്മെന്‍റില്‍ ഇന്നുണ്ട്. ഇവയില്‍ മിക്ക കമ്പനികളുടെയും പേര്‍ നാമെല്ലാവരും അവരുടെ വിപണി പ്രവേശത്തിനു മുന്‍പ് തന്നെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ അഗസ്റ്റയെക്കുറിച്ച് മുന്‍പ് കേട്ടിട്ടുള്ളവര്‍ കുറയും. ഇതില്‍ പിഴവ് നമ്മുടേത് മാത്രമാണ് എന്നറിയിക്കട്ടെ.

മെക്കാനിയ വെര്‍ഗേര എന്നീ വാക്കുകളില്‍ നിന്നാണ് കമ്പനിയുടെ പേരില്‍ ആദ്യ ഇനീഷ്യല്‍സ് ഉണ്ടാകുന്നത്. ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചയില്‍ തങ്ങള്‍ വളരെ പ്രതീക്ഷ അര്‍പിക്കുന്നതായി എം വി അഗസ്റ്റയുടെ സി ഇ ഒ അറിയിക്കുന്നു.

English summary
MV Agusta Italian Sports Bikes To Be Launched In India In 2012.
Story first published: Thursday, December 1, 2011, 12:52 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark