ഐബൈക്ക് ടെസ്റ്റ് ഡ്രൈവ്

നിങ്ങള്‍ ഇത്തരം നഗരയാത്രകള്‍ നടത്തുന്നയാളാണെങ്കില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ പോക്കറ്റ് ചോര്‍ച്ച തടയുന്നതിനും ഉപകരിക്കും. ബങ്കളുരുവില്‍ പ്രവര്‍ത്തിക്കുന്ന ഹൈ-പവര്‍ എന്ന ബാറ്ററി നിര്‍മാതാവ് ഇലക്ട്രിക് സ്കൂട്ടറുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഐബൈക്ക് ഗോ എന്നു പേര്. ഈ വാഹനത്തിന് ഈയിടെ ഒരു മുഖം മിനുക്കല്‍ ഈയിടെ ലഭിക്കുകയുണ്ടായി. ഐബൈക്ക് പ്ലസ് എന്നുപേര്. വെറും 32,500 രൂപയാണ് ഈ വാഹനത്തിന്‍റെ വില എന്നുകൂടി അറിയുക. പെട്രോള്‍ സ്കൂട്ടറിന് ശരാശരി 45000 രൂപയെങ്കിലും മുടക്കോണ്ടതായി വരുമല്ലോ?
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കുള്ള മറ്റ് ചില ഗുണങ്ങള്‍, നിങ്ങള്‍ക്കറിയാമെങ്കില്‍ കൂടിയും, ഞാന്‍ വിശദീകരിക്കാം. ഈ വാഹനത്തിന് രജിസ്ട്രേഷന്‍ ആവശ്യമില്ല എന്നതാണ് ഒന്നാമത്തെ ഗുണം. മറ്റൊരു പ്രധാന ഗുണം ലൈസന്‍സ് ആവശ്യമില്ല എന്നതാണ്. ഗിയറുകളില്ല എന്നത് വേറൊരുഗുണം. ഇതിനെല്ലാം പുറമെ പെട്രോള്‍ അടിച്ച് മുടിയേണ്ട കാര്യമില്ല എന്നതും വളരെ കുറഞ്ഞ മെയിന്‍റനന്‍സ് മാത്രമേ വരൂ എന്നതുമെല്ലാം ചേര്‍ത്ത് മനസ്സിലാക്കണം. മൊത്തത്തില്‍ ഒരു അരാജകവാഹനം എന്നു പറയാം :)
ഐബൈക്ക് പ്ലസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുവാന്‍ ഈയിടെ ഡ്രൈവ്സ്പാര്‍ക് ഡോട് കോമിന് അവസരം ലഭിച്ചു. ടെസ്റ്റ് ഡ്രൈവ് വായിക്കാന്‍ അടുത്ത താളിലേക്ക് നീങ്ങുക.


Click it and Unblock the Notifications








