ഐബൈക്ക് എന്ന നഗരവാഹനം

IBike Electric Scooter
ഒരു സാധാരണ സ്കൂട്ടറിന്‍റെ സ്വഭാവ വിശേഷങ്ങള്‍ തന്നെയാണ് കാഴ്ചയില്‍ ഐബൈക്കിനുള്ളത്. ഇഗ്നീഷ്യന്‍ കൊടുക്കുന്ന ഘട്ടം മുതല്‍ മാത്രമാണ് നിങ്ങള്‍ വ്യത്യാസം തിരിച്ചറിയുക. സാധാരണ സ്കൂട്ടറുകള്‍ക്കുള്ള മുരള്‍ച്ചയും മറ്റും ഇതിലില്ല. അപാരമായ ശാന്തതയാണ് സ്കൂട്ടര്‍ പ്രകടിപ്പിക്കുന്നത്. ആക്സിലേറ്റര്‍ നല്‍കുമ്പോള്‍ മാത്രം വാഹനം പ്രവര്‍ത്തിക്കുന്നതായി നിങ്ങള്‍ തിരിച്ചറിയുന്നു!

ചെറിയ ആക്സിലറേഷനില്‍ തന്നെ ഐബൈക്ക് ഇലക്ട്രിക് മോട്ടോറിന്‍റെ ശേഷി ബോധ്യപ്പെടും. പരമാവധി ടോര്‍ക്ക് ആദ്യ ആക്സിലറേഷനില്‍ തന്നെ പകരുന്നു. ഈ വാഹനത്തിന്‍റെ പരമാവധി വേഗത 40 കിലോമീറ്ററാണ്. കുറഞ്ഞ സെക്കന്‍ഡികള്‍ കൊണ്ട് ഈ വേഗത പിടിക്കാന്‍ സ്കൂട്ടറിന് കഴിയുന്നുണ്ട്.

40 കിമി വേഗത പോര എന്ന പരാതി ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. സൂപ്പര്‍ബൈക്ക് ചിന്തകള്‍ ഒഴിവാക്കുക. ഇത് സിറ്റി റൈഡിന് എന്തുകൊണ്ടും യോജിച്ച ഒരു വാഹനമാണ്. ട്രാഫിക് സിഗ്നലുകളോട് പ്രതികരിക്കാന്‍ പാകത്തിലാണ് പവര്‍ ഡെലിവറി വേഗത കൂട്ടിയിരിക്കുന്നത്.

പൂര്‍ണമായി ചാര്‍ജ്ജ് നിറയ്ക്കാന്‍ ആറ് മണിക്കൂര്‍ നേരം വേണം. ഒരു ചാര്‍ജ്ജിംഗിന് പരമാവധി അഞ്ച് രൂപയേ ആകുന്നുള്ളൂ. ഈ പവറില്‍ 60 കിമി വരെ ദൂരം പോകാമെന്ന് കമ്പനി പറയുന്നു. ഇത് 50 കിമി വരെ നമുക്ക് സങ്കല്‍പിക്കാം. അഞ്ച് രൂപയ്ക്ക് അമ്പത് കുലോമീറ്റര്‍! ഹെഡ്‍ലൈറ്റ്, ഹോണ്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ പവര്‍ നഷ്ടം സംഭവിക്കുന്നതു കൂടി കണക്കിലെടുക്കണം എന്നതിനാലാണ് വൈദ്യുതിക്ഷമത 50 കിമിയായി പരിമിതപ്പെടുത്തിയത്.

More from DriveSpark

Article Published On: Monday, December 5, 2011, 15:46 [IST]
English summary
IBike is a Bangalore based electric scooter manufacturer. Its first product the IBike Go is a perfect urban vehicle. It has a range of 60 kilometres and it can run for 750 kilometres at the cost of one litre of petrol. Priced at Rs.32,500 the IBike costs half that of a conventional motorcycle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X