ഈ വര്‍ഷത്തെ ബൈക്ക് താരങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള മൂന്ന് ലോഞ്ചുകള്‍ ഇക്കഴിഞ്ഞ വര്‍ഷം നടന്നു. ഹോണ്ട സി ബി ആര്‍250ആര്‍, ബജാജ് ബോക്‌സര്‍ ബിഎം150, ഹീറോ ഇംപള്‍സ് എന്നിവയാണത്. ഇവരെക്കുറിച്ചുള്ള ഒരു ചെറു വിലയിരുത്തലും ഇവരില്‍ വിപണിയുടെ പ്രതീക്ഷ എത്രമാത്രമെന്ന അവലോകനവുമാണിനി.
2011 ഹോണ്ട സിബിആര്‍250ആര്‍
എന്‍ട്രി ലെവല്‍ പ്രീമിയം മോഡലുകളിലേക്ക് ഉപഭോക്താവിന്റെ കണ്ണ് പതിയുന്നതിന്റെ ശക്തിമായ സൂചനയാണ് ഹോണ്ടയുടെ ഈ അവതാരം നല്‍കുന്നത്. ഇതുവരെയുള്ളതില്‍ നിന്ന് ഭിന്നമായി പ്രകടനത്തിലും ശേഷിയിലും സ്റ്റൈലിലും ഉപഭോക്താവ് പ്രത്യേക ശ്രദ്ധയൂന്നിത്തുടങ്ങിയിരിക്കുന്നു. വൈക്കോലും പലചരക്ക് സാമാനങ്ങളും മീനും ഏറ്റുപ്പോകാനുള്ള വാഹനം എന്ന പ്രയോജനപരമായ നിലയില്‍ നിന്ന് ഒരു ലൈഫ്‌സ്റ്റൈല്‍ ഉപാധി എന്ന നിലയിലേക്കുള്ള പരിണാമം ബൈക്കുകളുടെ കാര്യത്തില്‍ വിപണിയില്‍ സംഭവിച്ചു കഴിഞ്ഞു. കാവസാക്കിയുടെ നിഞ്ജ 250 ഇതിനകം തന്നെ വിപണിയിലെത്തിയട്ടുണ്ട്. ഹ്യോസംഗ് ഗാര്‍വറിന്റെ വാഹനം ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നു. ബജാജ്, യമഹ തുടങ്ങിയവര്‍ ഈ സെഗ്മെന്റിലേക്ക് അധികം താമസിക്കാതെ തന്നെ കയറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
250 സിസി ഷോര്‍ട് സ്‌ട്രോക്, ലിക്യുഡ് കൂള്‍ഡ് മോട്ടോര്‍ ആണ് ഹോണ്ട സിബ്ആര്‍250ആറിനുള്ളത്. 25 കുതിരകളുടെ ശേഷി. 24 എന്‍ എം ടോര്‍ക്ക്.


Click it and Unblock the Notifications








