കുതിരശക്തിയുടെ ചുരമിറങ്ങുന്നവര്‍

ഹ്യോസംഗ് 250 സിസി സെഗ്മെന്‍റിലേക്ക് 2012ല്‍ കടക്കുമെന്ന് മുന്‍പു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജിടി250ആര്‍ എന്നാണ് ഹ്യോസംഗ് വാഹനത്തിന്‍റെ പേര്. 249 സിസി, ഓയില്‍ കൂള്‍ഡ്, ഡിഓഎഛ്സി 8 വാല്‍വ് എന്‍ജിനാണ് ജിടി250 ആറിനുള്ളത്. 26.27 കുതിരശക്തി. 21.04 എന്‍ എം ടോര്‍ക്ക്.
മഹീന്ദ്രയുടെ ഇരുചക്രവാഹന വിപണിയിലുള്ള ശ്രമങ്ങള്‍ക്ക് ഒന്നുരണ്ട് വര്‍ഷത്തെ പഴക്കമേയുള്ളൂ. എന്നിരിക്കിലും മികച്ച പ്രകടനമാണ് ഈ സെഗ്മെന്‍റില്‍ മഹീന്ദ്ര നടത്തുന്നത്. ഇതിനിടയില്‍ 2010ല്‍ വിപണിയിലെത്തിയ സ്റ്റാലിയോ ബൈക്കിന്‍റെ ഉല്‍പാദനം അല്‍പകാലത്തേക്ക് നിറുത്തിവെക്കേണ്ടി വന്നിരുന്നു. സ്റ്റാലിയോയുടെ ഗിയര്‍ബോക്സിന്‍റെ പിഴവാണ് പ്രശ്നമായത്. ഈ പ്രശ്നം തീര്‍ത്ത് ബൈക്ക് ഈ വര്‍ഷം വിപണിയിലെത്തുമെന്നാണ് അറിയുന്നത്.
സുസുക്കി മോട്ടോര്‍സൈക്കിള്‍സും പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ്. 100 സിസി ബൈക്ക് സെഗ്മെന്‍റില്‍ തങ്ങളുടേതായ അടയാളപ്പെടുത്തല്‍ വേണമെന്ന് സുസുക്കി ആഗ്രഹിക്കുന്നു. ഹീറോ നില്വില്‍ നല്‍കിവരുന്ന 100 സിസി ബൈക്കുകളെ ലക്ഷ്യം വെച്ചാണ് സുസുക്കി 100 സിസി വന്നെത്തുക.
സുസുക്കിയുടെ മോഡലുകളില്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുള്ള ഒരു മോഡലിനെക്കിറിച്ചു കേള്‍ക്കുന്നു. ജിഡബ്ലിയു250 സിസി. ചൈന ഇന്‍റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ട്രേഡ് ഫെയറില്‍ ഇവന്‍ മുഖം കാണിച്ചിരുന്നു.


Click it and Unblock the Notifications








