ഹീറോയും ഹോണ്ടയും 2012ല്‍

Honda CBR250R
ഹീറോയുടെ പരിഗണനകളില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു ഹോണ്ടയുമായി വേര്‍പിരിഞ്ഞതില്‍ പിന്നെ. ആദ്യമായി വിപണിയിലെത്തിച്ച ഇംപള്‍സ് ബൈക്കില്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. ഓഫ് റോഡ്-ഓണ്‍റോഡ് പരിഗണനകള്‍ മനസ്സില്‍ വെച്ചാണ് ആദ്യ ഹീറോ ബ്രാന്‍ഡിലുള്ള ബൈക്ക് നിരത്തിലെത്തിയത്. ഇനി ഹീറോയില്‍ നിന്ന് വരാന്‍ പോകുന്നത് 250 സിസിയുടെ ബൈക്കാണ്.

ഹീറോ മോട്ടോകോര്‍പില്‍ നിന്നുള്ള ഏറ്റവും ചെലവേറിയ ബൈക്കായിരിക്കും ഇത്. ജാപ്പനീസ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഹീറോയുടെ സ്വന്തം ഗവേഷണശാലയിലാണ് ഇത് വികസിപ്പിച്ചെടുക്കുക.

അതേസമയം ഗ്രാമ വിപണിയിലേക്ക് ഇത്രകാലവും എത്തിനോക്കാതിരുന്ന ഹോണ്ട പുതിയ ചുവടുകള്‍ വെക്കുകയാണ്. ഹീറോയുമായി നേരത്തെയുണ്ടായിരുന്ന കാര്‍ പ്രകാരം ഉയര്‍ന്ന് സിസി വാഹനങ്ങല്‍ മാത്രമാണ് ഹോണ്ട നേരത്തെ വിപണിയില്‍ കൊണ്ടു വന്നിരുന്നത്. കരാ‍ര്‍ അവസാനിച്ചതോടെ 100 സിസി മുതലുള്ള വോള്യം വിപണിയെ ലാക്കാക്കി ഇറങ്ങിയിരിക്കുകയാണ് ഹോണ്ട.

സിബി 100 എന്നാണ് ആദ്യ ചെറുസിസി ബൈക്കിന് പേര്. ഹീറോയുടെ സ്‍പ്ലെന്‍ഡറിനെ നേരിടാനാണ് ഈ വാഹനത്തിന്‍റെ ഒരുക്കം. ഓട്ടോ എക്സ്പോയില്‍ ഈ വാഹനത്തെ കാമാന്‍ കഴിയും.

ഹോണ്ടയുടെ സിബിആര്‍250 ആറിന്‍റെ വിപണി വിപണിവിജയത്തെ തുടര്‍ന്ന് ഹോണ്ട സിബിആര്‍ 150 ആര്‍ മോ‍ഡല്‍ കൂടി വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എന്‍ജിന്‍ ശേഷിയില്‍ മാത്രമായിരിക്കും മാറ്റമെന്നാണ് അറിയുന്നത്. മറ്റെല്ലാ സവിശേഷതകളും അതേപടി നിലനിര്‍ത്തും.

More from DriveSpark

Article Published On: Monday, January 2, 2012, 18:02 [IST]
English summary
A handful number of motorcycles will be launched in 2012. Here is a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X