2012ലെ പ്രധാന ലോഞ്ച് ഏതെന്നു ചോദിച്ചാല്‍ ഏതൊരു വാഹനപ്രേമിയും ഉടന്‍ ചൂണ്ടിക്കാട്ടുക പള്‍സറിന്‍റെ പുതിയ അവതാരത്തെയാണ്. പള്‍സര്‍ അതിന്‍റെ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ തലമുറ പള്‍സറിന്‍റെ രംഗപ്രവേശമെന്നതും ശ്രദ്ധേയമാണ്. പുതിയ തലമുറ പള്‍സര്‍ കെടിഎം ഡ്യൂക്ക്, പള്‍സര്‍ 135 എല്‍ എസ് പ്ലാറ്റ്ഫോമുകളുടെ ചേരുവയിലായിരിക്കും നിലപാടെടുക്കുക എന്നാണ് അറിയുന്നത്. 250 സിസി വരെയുള്ള മോഡലുകള്‍ക്കുള്ള സാധ്യത ഈ പ്ലാറ്റ്ഫോം നിലനിര്‍ത്തുന്നു.
കെ ടി എം ഡ്യൂക്ക് 200 ആണ് മറ്റൊരാള്‍. ബജാജ് ഓട്ടോയില്‍ നിന്നുള്ള ആദ്യ ഓഫ് റോഡ് ബൈക്ക് എന്നതാണ് ഈ വാഹനത്തിന്‍റെ പ്രത്യേകത. 4 വാള്‍വ്, ലിക്യുഡ് കൂള്‍ഡ്, ഡി ഓ എഛ് സി സിംഗ്ള്‍ സിലിണ്ടര്‍ എന്‍ജിനാണ് കെ ടി എം ഡ്യൂക്കിനുള്ളത്. 200 സിസി ശേഷി.
ബജാജിന്‍റെ ഡിസ്കവറിനും അടുത്ത തലമുറ വരുന്നതായാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.