2012ല്‍ ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് വീഗോ 110 പുതുക്കി അവതരിപ്പിച്ചു കഴിഞ്ഞു. ദില്ലി എക്സ്പോയില്‍ വെച്ചാണ് ഇത് നടന്നത്. സ്കൂട്ടര്‍ സെഗ്മെന്‍റില്‍ മുറുകുന്ന മത്സരത്തിനൊപ്പം നീങ്ങാന്‍ ശേഷിയുള്ള ഒരു പോര്‍ട്ട്ഫോളിയോ ടിവിഎസ് ഇതിനകം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മത്സരം മുറുകുന്നതിനൊപ്പം മോഡലുകളില്‍ പുതിയ സവിശേഷതകളും ആധുനിക സ്റ്റൈലും നല്‍കി നവീകരിച്ചുകൊണ്ടിരിക്കുകയാണ് ടി വി എസ്.
ടിവിഎസ്സില്‍ നിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡല്‍ 125 സിസി എന്‍ജിന്‍ ശേഷിയുള്ളതാണ്. ഈ വാഹനത്തിന് പേരിട്ടിട്ടില്ല, അല്ലെങ്കില്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തില്‍ മാത്രമേ പുതിയ സ്കൂട്ടര്‍ വിപണിയിലെത്തുകയുള്ളൂ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയായിരിക്കും ഈ സ്കൂട്ടര്‍ വിപണിയിലെത്തുക.