ടിവിഎസ്സിന്‍റെ ഹൈബ്രിഡ് സ്കൂട്ടര്‍
{image-18-tvsqubehybridconceptscooter(9).jpg malayalam.drivespark.com}ടി വി എസ് ക്യൂബ് ഒരു പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് മോഡലാണ്. ചില ചെറു കമ്പനികള്‍ ഹൈബ്രിഡ് സ്കൂട്ടറുകള്‍ വിപണിയില്‍ നിലവില്‍ ഇറക്കി വരുന്നുണ്ട്. എന്നാല്‍, വമ്പന്‍ കമ്പനികളൊന്നും ഈ മേഖലയിലേക്ക് കടന്നിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടര്‍ എന്ന വിശേഷണം നല്‍കിയാണ് ടിവിഎസ് ക്യൂബിനെ രംഗത്തിറക്കുന്നത്.
2012 ജൂണ്‍ മാസത്തില്‍ ക്യൂബ് ലോഞ്ച് ചെയ്യുമെന്ന് ടിവിഎസ് അറിയിച്ചിട്ടുണ്ട്. 100 സിസി ഫോര്‍ സ്ട്രോക്ക് എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ചേര്‍ന്നതാണ് ക്യൂബ് ഹൃദയം. സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം, ബ്രേക്ക് എന്‍ജി റീജനറേഷന്‍ സംവിധാനം എന്നിവയോടെയാണ് ക്യൂബ് വരിക. ലീതിയം അയേണ്‍ ബാറ്ററികളാണ് ഉപയോഗിക്കുക.
ജൂണിനു മുന്‍പായി ഉപഭോക്താക്കളുടെ അഭിപ്രായം ആരായുന്നതിനായി ക്യൂബിന്‍റെ പൈലറ്റ് ലോഞ്ച് നടക്കും.


Click it and Unblock the Notifications








