യമഹ സ്കൂട്ടറോടിക്കുന്നു

Yamaha Ray Concept
ഹോണ്ട ഡിയോയ്ക്ക് ലഭിച്ച അപ്‍ഡേഷന്‍ വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ സവിശേഷ സ്ഥാനം നേടിക്കഴിഞ്ഞ മോഡലാണ് ഡിയോ. ഇക്കാരണത്താല്‍ തന്നെ ഡിസൈനില്‍ തൊട്ടുകളിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.

ആക്ടിവയില്‍ ഉപയോഗിക്കുന്ന 110 സിസി എന്‍ജിനാണ് 2012 ഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ സ്റ്റൈലിനെ പൊതുവില്‍ ആളുകള്‍ സ്വീകരിച്ചിട്ടുണ്ട്. 15 ശതമാനത്തോളം ഇന്ധനക്ഷമത പുതിയ ഡിയോ കൈവരിച്ചിട്ടുള്ളതായി ഹോണ്ട അവകാശപ്പെടുന്നു. ട്യൂബ്‍ലെസ് ടയറുകലാണ് സ്കൂട്ടറിന് ഉപയോഗിച്ചിരിക്കുന്നത്.

യമഹയുടെ റേ പ്രോട്ടോടൈപ്പ് സ്കൂട്ടര്‍ ദില്ലി ഓട്ടോ എക്സ്പോയില്‍ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ജോണ്‍ അബ്രഹാം റേയില്‍ കയറി പോസ് ചെയ്ത ചിത്രസഹിതം ഞങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ യമഹ രാജ്യത്തെ സ്കൂട്ടര്‍ സെഗ്മെന്‍റില്‍ ഒരു സാന്നിധ്യമല്ല. ലോകവിപണിയില്‍ സ്കൂട്ടറുകള്‍ ധാരാളമായി ഇറക്കുമ്പോളും യമഹ ഇന്ത്യയിലേക്ക് നോട്ടമിട്ടിരുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ മാറുന്നത് യമഹ തിരിച്ചറിയുന്നുവെന്നാണ് റേ കണ്‍സെപ്റ്റിന്‍റെ അവതരണത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.

ഈ സ്കൂട്ടറിനക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. 100-നും 125നും ഇടയിലായിരിക്കും എന്ന് ഊഹിക്കുക. വിലയുടെ കാര്യത്തിലും യാതൊരു സൂചനകളും ഇല്ല.

Most Read Articles

Malayalam
English summary
Indian scooter market is in a pace that rarely seen in its past days. Many companies comes right into this growing competition space of Indian market.
Story first published: Wednesday, January 18, 2012, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X