ബജാജ് കെടിഎം ഡ്യൂക്ക് 200 ലോഞ്ച് ചെയ്തു

അവതരണവിലയില്‍ വളരെ കുറച്ച് ബൈക്കുകള്‍ മാത്രമേ ലഭ്യമാകൂ എന്നതിനാല്‍ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. ബൈക്കിന്‍റെ ഉല്‍പാദനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങും.
ഡ്യൂക്ക് ആണ് കെ ടി എം ഇന്ത്യയില്‍ ഇറക്കുന്ന ആദ്യത്തെ വാഹനം. രാജ്യത്തെ 34 കെ ടി എം എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ വഴി ബൈക്കുകള്‍ ലഭ്യമാകും.
ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ കമ്പനികളുടെ ആധിപത്യമുള്ള ഇന്ത്യന്‍ വിപണിയില്‍ കെടിഎം എന്തുകൊണ്ടും ഒരു പുതിയ അധ്യായം തന്നെയാണ് തുറക്കാന്‍ പോകുന്നത്. ഓഫ് റോഡ് സംസ്കാരത്തിലേക്ക് പതുക്കെ കാലെടുത്തു വെക്കുന്ന ഇന്ത്യന്‍ യുവാക്കളെ കൂടുതല്‍ ഉന്‍മേഷവാന്മാരാക്കുവാന്‍ കെ ടി എമ്മിന്‍റെ പ്രവേശം സഹായക്കും.
കെ ടി എം ഡ്യൂക്കിന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications








