ഡ്യൂക്ക്: പൊട്ടിത്തെറിക്കുന്ന യൗവനത്തിന്

കെടിഎം ഡ്യൂക്ക് 200 മോട്ടോര്‍സൈക്കിളിന്‍റെ എന്‍ജിന്‍ ശേഷി 200 സിസിയാണ്. ലിക്യുഡ് കൂള്‍ഡ് ഡി ഓ എഛ് സി 4 വാല്‍വ് എന്‍ജിന്‍ 25 കുതിരകളുടെ ശക്തി പകരുന്നു. 19 എന്‍ എം പരമാവധി ടോര്‍ക്കും ഈ വാഹനം പ്രദാനം ചെയ്യും. 1,17,500 എന്ന അത്യന്തം ആകര്‍ഷകമായ വിലയിലാണ് കെ ടി എം വിപണിയില്‍ ലോഞ്ചിയിരിക്കുന്നത്. ഇത് അവതരണവിലയാണെന്ന് ബജാജ് വ്യക്തമാക്കിക്കഴിഞ്ഞു. അതായത് ആകര്‍ഷണം അധിക കാലത്തിനുണ്ടാകില്ല എന്ന് സാരം.
ഇന്ത്യന്‍ വിപണിയില്‍ കടക്കുന്നത് വളരെയധികം ആഹ്ലാദത്തോടെയാണെന്ന് കെടിഎമ്മിന്‍റെ സി ഇ ഓ ആയ സ്റ്റീഫന്‍ പീറര്‍ അറിയിച്ചു. തങ്ങളുടെ തനതായ എന്‍ജിനീയറിംഗ് ഫിലോസഫിയും ഡിസൈനുമെല്ലാം ഇന്ത്യയില്‍ എളുപ്പത്തില്‍ ഒരു ബ്രാന്‍ഡ് ഐഡന്‍റിറ്റി ഉണ്ടാക്കിയെടുക്കുന്നതിന് സഹായകമാകുമെന്ന് കെ ടി എം പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുവഹൃദയമുള്ളവര്‍ക്കുള്ള ബൈക്കാണ് കെടിഎം ഡ്യൂക്ക് എന്ന് ചടങ്ങില്‍ പങ്കെടുത്ത ബജാജ് തലവന്‍ രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications








