ബജാജ് പ്ലാന്റ് അടയ്ക്കുമെന്ന് ഭീഷണി

ജൂണ്‍ 25ന് തുടങ്ങിയ ബജാജ് ഛക്കന്‍ പ്ലാന്റിലെ തൊഴില്‍സമരം ശക്തമായിത്തന്നെ തുടരുകയാണ്. ബജാജിന്റെ നിര്‍ണായകമായ മോഡലുകളുടെ ആഭ്യന്തര-വിദേശ വില്‍പനകളെ പ്രതിസന്ധിയിലാക്കിയ സമരം അവസാനിപ്പിക്കുന്നതിന് കടുത്ത നിലപാടുമായി രംഗത്തു വന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പ്ലാന്റ് ഛക്കനില്‍ നിന്ന് മാറ്റുമെന്ന ഭാഷണി മുഴക്കിയിരിക്കുകയാണ് ബജാജ്.

പകുതിയിലധികം തൊഴിലാളികള്‍ സമരത്തില്‍ തന്നെയാണുള്ളത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരക്കാര്‍ പറയുന്നു. എന്നാല്‍, ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറല്ലെന്ന നിലപാടില്‍ ബജാജ് ഉറച്ചു നില്‍ക്കുകയും ചെയ്യുകയാണ്.

ഒരാഴ്ച സമയം തൊഴിലാളികള്‍ക്ക് നല്‍കുന്നതായും സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കമ്പനി പൂട്ടുമെന്നും ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കി. നല്‍കിയ സമയത്തിനുള്ള പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ഛക്കന്‍ പ്ലാന്റിലെ ഉല്‍പാദനത്തിന്റെ പകുതിയും മറ്റ് പ്ലാന്റുകളിലേക്ക് നീക്കേണ്ടതായി വരും. ഔറംഗബാദ്, പാന്ത്‌നഗര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളിലേക്കാണ് ഉല്‍പാദനം മാറ്റുക. നിലവില്‍ താല്‍ക്കാലികമായി ഉല്‍പാദനം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 12നകം തൊഴിലാളികള്‍ ജോലിക്ക് തിരിച്ചു കയറിയില്ലെങ്കില്‍ ഈ താല്‍ക്കാലിക സംവിധാനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ബജാജ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

സമരം ശക്തമായതോടെ വില്‍പനയില്‍ കനത്ത തിരിച്ചടിയാണ് ബജാജ് നേരിടുന്നത്. വിപണിയിലെ രണ്ടാം സ്ഥാനം കൈയാളി വന്നിരുന്ന കമ്പനി ഇപ്പോള്‍ ഹോണ്ടയ്ക്ക് താഴെ മൂന്നാമതെത്തിയിരിക്കുകയാണ്. എന്നാല്‍ കമ്പനിക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണ് രാജീവ് ബജാജ് വാദിക്കുന്നത്.

ഛക്കന്‍ പ്ലാന്റില്‍ നിര്‍മിക്കപ്പെടുന്ന ഓരോ പള്‍സര്‍ മോഡലില്‍ നിന്നും കമ്പനിയും സര്‍ക്കാരുമെല്ലാം വന്‍ നേട്ടം കൊയ്യുമ്പോള്‍ തങ്ങള്‍ക്ക് തുച്ഛമായ വിഹിതം മാത്രമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ വാദിക്കുന്നത്. ഒരു പള്‍സറില്‍ നിന്ന് ഒരു തൊഴിലാളിക്ക് 22 പൈസയാണ് ലഭിക്കുക. മൊത്തം തൊഴിലാളികള്‍ക്ക് 300 രൂപയും. അതേസമയം കമ്പനി ഓരോ പള്‍സറില്‍ നിന്നും ആയിരങ്ങള്‍ ലാഭമായി സ്വീകരിക്കുന്നു. ഇത് അന്യായമാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Wednesday, August 7, 2013, 15:12 [IST]
English summary
Rajiv Bajaj, Managing Director, Bajaj Auto has issued an ultimatum of sorts, saying the company will permanently move out of Chakan if the labour issue is not resolved in a week's time.
കൂടുതല്‍... #bajaj auto #strike #ബജാജ് #സമരം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X