സൂപ്പര്‍ ഡ്യൂക്ക് വെബ്‌പേജ് തുറന്നു

മിലന്‍ മോട്ടോര്‍ഷോയിലേക്ക് വണ്ടിപ്രാന്തന്മാര്‍ കണ്ണുനട്ടിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് സൂപ്പര്‍ ഡ്യൂക്ക് 1290 ആണ്. കെടിഎമ്മില്‍ നിന്നുള്ള ഈ കൊടും കരുത്തന്‍ മിലനിലാണ് അവതരിപ്പിക്കപ്പെടുക.

മിലന്‍ മോട്ടോര്‍ഷോയിലേക്ക് (ഇഐസിഎംഎ) ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സൂപ്പര്‍ ഡ്യൂക്കിന്റെ വെബ് പേജ് തുറന്നിരിക്കുകയാണ് കെടിഎം. ഒരു കൗണ്ട്ഡൗണ്‍ ക്ലോക്കാണ് ഇപ്പോള്‍ ഈ പേജിലുള്ളത്. ഈ മാസം അവസാനത്തില്‍ മിലന്‍ ഓട്ടോ ഷോ തുടങ്ങുമ്പോള്‍ ഈ ക്ലോക്കിന്റെ എണ്ണല്‍ പൂജ്യത്തിലെത്തും.

KTM Super Duke 1290 R Launch Site Goes Live

മുകളില്‍ കാണുന്ന ടീസര്‍ ചിത്രവും താഴെ നല്‍കിയിട്ടുള്ള വീഡിയോയും മാത്രമാണ് ഇപ്പോള്ർ ലഭ്യമായിട്ടുള്ളത്. സൂപ്പർ ഡ്യൂക്ക് കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ ധാരാളമുണ്ട്. അവ ഇവിടെ ക്ലിക്കിയാല്‍ കാണാം.

കഴിഞ്ഞ മിലന്‍ മോട്ടോര്‍ഷോയിലാണ് കെടിഎം സൂപ്പര്‍ ഡ്യൂക്ക് 1290ന്റെ കണ്‍സെപ്റ്റ് മോഡല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം നിരവധി വേദികളില്‍ ഈ കണ്‍സെപ്റ്റിനെ കാണുകയുണ്ടായി. ഇനി അവതരിക്കാന്‍ പോകുന്നത് സൂപ്പര്‍ ഡ്യൂക്കിന്റെ ഉല്‍പാദന മോഡലാണ്.

ഇതിനിടെ വാഹനം വിവിധയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചാരപ്പടങ്ങളും ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി വന്നിരുന്നു.

http://www.1290superduker.com - ഈ പേജില്‍ പോയാല്‍ കൌണ്ട്ഡൌണ്‍ ക്ലോക്ക് മിഡിക്കുന്നത് മാത്രം കാണാം ഇപ്പോള്‍. താഴെ ടീസർ വീഡിയോ നല്‍കിയിട്ടുണ്ട്. അതുകൂടി കണ്ടിട്ടു പോകാം.
<center><iframe width="100%" height="450" src="//www.youtube.com/embed/_6Fd8QMctR0" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Friday, September 20, 2013, 17:06 [IST]
English summary
KTM has made live the Super Duke 1290 R launch webpage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X