കഫേ റേസർ 25ന് ലോഞ്ച് ചെയ്യും
റോയൽ എൻഫീൽഡ് കോൺടിനെൻറൽ ജിടിയുടെ ഇന്ത്യൻ പ്രവേശം നവംബർ മാസം 25ന് നടക്കുമെന്ന് ഔദ്യോഗിക വിവരം പുറത്തുവന്നു. റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും ആധുനിക സന്നാഹങ്ങളോടു കൂടിയ ബൈക്കാണ് കഫെ റേസൽ ശൈലിയിൽ നിർമിക്കപ്പെട്ടിട്ടുള്ള കോൺടിനെൻറൽ.
കോൺടിനെൻറലിൻറെ ലണ്ടൻ ലോഞ്ച് നടന്നത് ഏസ് കഫെയിൽ വെച്ചു നടന്ന ഒരു കിടിലൻ പരിപാടിയിലാണ്. ഇന്ത്യൻ ലോഞ്ച് ഇത്തരത്തിൽ തന്നെ ഗ്രാൻഡാക്കാനാണ് റോയൽ എൻഫീൽഡ് പദ്ധതിയിട്ടുന്നത്.
535 സിസി ശേഷിയുള്ള എൻജിനാണ് റോയൽ എൻഫീൽഡ് കോൺടിനെൻറൽ ജിടിക്ക് കരുത്ത് പകരുന്നത്. ൨൯ കുതിരശക്തിയും ൪൪ എൻഎം ചക്രവീര്യവും ഈ എൻജിൻ പകരും.
യുകെയിൽ 5200 പൗണ്ടിനാണ് വാഹനം വിൽക്കുന്നത്. ഇന്ത്യയിൽ വാഹനം രണ്ട് ലക്ഷത്തിൻറെ പരിസരത്ത് വില കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കോൺടിനെൻറൽ ജിടി പുറത്തിറങ്ങിയതോടെ റോയൽ എൻഫീൽഡിൻറെ ഏറ്റവും വേഗതയേറിയ വാഹനമാണ് വിപണിയിലെത്തിയത്.
റോയൽ എൻഫീൽഡ് കഫേ റേസർ ഇന്ത്യൻ വിപണിയിൽ ഒരു വമ്പൻ വിജയമായിത്തീരുമെന്ന കാര്യത്തിൽ ആരും സന്ദേ,ഹിക്കുന്നില്ല. വൻ കുതിരകളെ പൂട്ടിയ നിരവധി ബൈക്കുകൾ നമ്മുടെ വിപണിയിലുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ ഭൂരിഭാഗം മോട്ടോറിംഗ് പ്രേമികൾക്കും അടുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
<center><iframe width="100%" height="450" src="//www.youtube.com/embed/2QKTBdigs5M" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications









