എന്‍ഫീല്‍ഡ് 750സിസി ബൈക്ക് യുഎസ്സിലേക്ക്
ലോകോത്തരമായ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം ചര്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള പേരാണ് റോയല്‍ എന്‍ഫീല്‍ഡ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യന്‍ മണ്ണിലെത്തിച്ചേര്‍ന്ന റോയല്‍ എന്‍ഫീല്‍ഡ് രാജ്യത്തിന്റെ അതിര്‍ത്തിവിട്ട് ചെല്ലുമ്പോള്‍ കൂടുതല്‍ കരുത്തും പ്രീമിയം സ്വഭാവവും പ്രകടിപ്പിക്കാറുണ്ട്. ഇത് അവിടങ്ങളിലെ വിപണിയുടെ സ്വഭാവം പ്രത്യേകം പരിഗണിച്ചാണ്.
പൊതുജനത്തിന് കയറാനാവാത്ത ഓട്ടോഷോയിലെ സുന്ദരികൾ
പുതിയ വാര്‍ത്തകള്‍ പറയുന്നത് യുകെയിലും യുഎസ്സിലും റോല്‍ എന്‍ഫീല്‍ഡിന്റെ 750സിസി ശേഷിയുള്ള ബൈക്ക് പുറത്തിറങ്ങാനൊരുങ്ങുന്നതിനെക്കുറിച്ചാണ്.
പുതിയ സാങ്കേതികതയും നിര്‍മാണരീതികളും സ്വായത്തമാക്കാന്‍ റോയല്‍ട എന്‍ഫീല്‍ഡിനുണ്ടായിരുന്ന മടി ഇപ്പോള്‍ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. കാലത്തിന്റെ ആവശ്യം പ്രമാണിച്ച് എന്‍ഫീല്‍ഡ് ഇപ്പോള്‍ സ്വയം ഉദാരീകരിച്ചു തുടങ്ങിയിരിക്കുന്നു.

250 സിസി മുതല്‍ 750 സിസി വരെ ശേഷിയുള്ള ഒരു പുതിയ റേയ്ഞ്ച് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് പദ്ധതിയിടുന്നുണ്ട്. അവയിലൊന്നാണ് യുകെയിലും യുഎസ്സിലും പുറത്തിറങ്ങാനൊരുങ്ങുന്ന 750സിസി ശേഷിയുള്ള ബൈക്ക്.
നടപ്പ് ദശകത്തില്‍ മിഡ് സൈസ്ഡ് മോട്ടോര്‍സൈക്കിളുകള്‍ മാത്രമേ എയ്ഷറില്‍ നിന്നും പുറത്തുവരികയുള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ലിറ്റര്‍ ക്ലാസ്സിലേക്ക് സഞ്ചരിക്കാന്‍ എന്‍ഫീല്‍ഡ് ഇനിയും സമയമെടുത്തേക്കും. മാതൃവിപണിയായ ഇന്ത്യയടക്കമുള്ള 'വളരുന്ന' വിപണികളില്‍ ലിറ്റര്‍ ക്ലാസ് സെഗ്മെന്റ് പച്ചപിടിക്കാന്‍ അത്രയും സമയമെടുക്കുമെന്നാണ് എന്‍ഫീല്‍ഡ് കരുതുന്നത്.
അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 600 കോചടിയുടെ നിക്ഷേപം എയ്ഷര്‍ നടത്തുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. ഇത് ലക്ഷ്യം വെക്കുന്നത് കമ്പനിയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ്.


Click it and Unblock the Notifications








