വീലികളിയോട് യുകെ പൊലീസിന്റെ പ്രതികരണം കാണുക
സുസൂക്കി ജിഎസ്എക്‌സ്ആര്‍ പോലൊരു മോട്ടോര്‍സൈക്കിള്‍ കൈയില്‍ കിട്ടില്‍ ഏതൊരാളും ചെയുന്നതേ അയാളും ചെയ്തുള്ളൂ. ഫ്രണ്ട് വീല്‍ കുറച്ചുനേരത്തേക്ക് ഒന്ന് പൊക്കിനോക്കി. കുറച്ചുനേരം റെവ് അപ് ചെയ്തു. ഇത്രയൊക്കെത്തന്നെ മതിയല്ലോ ഒരു പൊലീസുകാരന് ബൈക്കിനെ വിസിലടിച്ച് നിറുത്തിക്കാന്‍.
താന്‍ അമിതവേഗത വേഗതയിലല്ലായിരുന്നു, ശബ്ദം കൂടുതലായതിനാല്‍ നിങ്ങള്‍ക്ക് തോന്നിയതായിരിക്കും എന്നെല്ലാം ബൈക്കര്‍ വാദിച്ചുനോക്കി തുടക്കത്തില്‍. ഇതുപോലുള്ള ബൈക്കുകള്‍ താനും ഉപയോഗിച്ചിട്ടുണ്ടെന്നും വേഗത എത്രയെന്ന് തനിക്ക് മനസ്സിലായെന്നും പൊലീസുകാരന്‍ മറുപടി നല്‍കി. കുതിരപ്പുറത്തേറിയ പൊലീസുകാരന് വേണമെങ്കില്‍ നല്ലൊരു പണി കൊടുത്തു വിടാമായിരുന്നു. പക്ഷെ, സംഭവിച്ചത് അതല്ല.
അറുപതിനായിരം കുതിരകളെ പൂട്ടിയ ട്രക്ക് കണ്ടിട്ടുണ്ടോ?
നല്ലൊരുപദേശമാണ് യുവാവിന് ലഭിച്ചത്. വീഡിയോ റെക്കോഡ് ചെയ്യുന്നതു മനസ്സിലാക്കിയ പൊലീസുകാരന്‍ അത് കൂട്ടുകാരെ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരമൊരു സംഭവം നമ്മുടെ നാട്ടിലായിരുന്നുവെങ്കില്‍ പൊലീസുകാര്‍ എങ്ങനെ പെരുമാറുമായിരുന്നു എന്നതൊരു ചോദ്യമാണ്. ഇതേ പൊലീസുകാരന്‍ ഇന്ത്യയില്‍ വന്നാലും സമാനമായ പെരുമാറ്റം സാധ്യമാണോ എന്നാലോചിച്ചാല്‍ ചോദ്യത്തിന് മറുപടി കിട്ടിയേക്കും.


Click it and Unblock the Notifications








