ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിന്റെ 10 പ്രത്യേകതകള്‍

By Santheep

ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പള്‍സര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിപണിപ്രവേശമാണിത്. നിരവധി പുതുക്കങ്ങളോടെയാണ് ഈ ബൈക്ക് വിപണി പിടിക്കുന്നത്.

2015 യമഹ ആര്‍1 യുഎഇയില്‍ ലോഞ്ച് ചെയ്തു

എന്തെല്ലാമാണ് ഈ ബൈക്കിനെ വിപണിയില്‍ വ്യത്യസ്തമാക്കിത്തീര്‍ക്കുന്നത് എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. ബജാജ് പള്‍സര്‍ ആര്‍എസ് 200 മോഡലിലെ പത്ത് പ്രധാന ഫീച്ചറുകളും സവിശേഷതകളും.

ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിന്റെ 10 പ്രത്യേകതകള്‍

താളുകളിലൂടെ നീങ്ങുക.

10. ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

10. ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

പള്‍സര്‍ ആര്‍എസ് 200 മോഡല്‍ വരുന്നത് ട്വിന്‍ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചാണ്. ഡേടൈം റണ്ണിങ് ലൈറ്റുകളാണ് മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ നിരത്തുകളില്‍ ഈ സന്നാഹങ്ങളെ വളരെ ഉപകാരപ്രദമാണ്.

09. ക്രിസ്റ്റല്‍ എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍

09. ക്രിസ്റ്റല്‍ എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍

തികച്ചും വ്യത്യസ്തമായ ടെയ്ല്‍ ലാമ്പ് ഡിസൈന്‍ ആര്‍എസ് 200 ബൈക്കിന്റെ ആകര്‍ഷണങ്ങളിലൊന്നാണ്. വാഹനത്തെ പെട്ടെന്ന് തിരിച്ചറിയാനുള്ള ഒരടയാളമായി ഇത് മാറും എന്നുറപ്പാണ്.

08. സ്റ്റൈലിങ്

08. സ്റ്റൈലിങ്

പുതിയ മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള സ്‌റ്റൈലന്‍ രൂപത്തിലാണ് ബജാജ് പള്‍സര്‍ ആര്‍എസ് 200 വിപണിയിലെത്തുന്നത്.

07. ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകള്‍

07. ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകള്‍

പള്‍സര്‍ ആര്‍എസ് 200 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകളാണ്. ഡിസ്‌കുകള്‍ അതിവേഗത്തില്‍ തണുപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു.

06. എബിഎസ്

06. എബിഎസ്

ഈ സുരക്ഷാസംവിധാനം ഓപ്ഷണലായാണ് ചേര്‍ത്തിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് കുറച്ചധികം പണം ചെലവഴിച്ചാല്‍ എബിഎസ് ഘടിപ്പിച്ച ആര്‍എസ് 200 വാങ്ങാം. നനഞ്ഞ റോഡുകളിലും മറ്റും ബ്രേക്കിങ് സമയത്ത് വീലുകള്‍ ലോക്കായി സ്‌കിഡ് ചെയ്തുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഈ സുരക്ഷാ സംവിധാനം ഉപകരിക്കും.

05. മീറ്റര്‍ കണ്‍സോള്‍

05. മീറ്റര്‍ കണ്‍സോള്‍

സാമ്‌ന്യം വലിപ്പമുള്ള ഒരു അനലോഗ് ആര്‍പിഎം മീറ്ററാണ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിലുള്ളത്. മധ്യത്തിലായി ഒരു ഡിജിറ്റല്‍ ഫ്യുവല്‍ ഗെയ്ജും സ്പീഡോ റീഡിങ്ങും ചേര്‍ത്തിരിക്കുന്നു. ഇടതുവശത്തായി വാണിങ് ലൈറ്റുകള്‍ കാണാം.

04. അലോയ് വീലുകള്‍

04. അലോയ് വീലുകള്‍

പള്‍സര്‍ ആര്‍എസ് 200 മോഡലിന് 10 സ്‌പോക് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യത്തിന് ഈ വീലുകള്‍ മാറ്റേകുന്നു.

03. എന്‍ജിന്‍

03. എന്‍ജിന്‍

199.5 സിസി ശേഷിയുള്ള സുംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിലുള്ളത്. മൂന്ന് സ്പാര്‍ക് പ്ലഗ്ഗുകള്‍ വാഹനത്തില്‍ കാണാം. 24 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 18.6 എന്‍എം ചക്രവീര്യം.

02. സസ്‌പെന്‍ഷന്‍

02. സസ്‌പെന്‍ഷന്‍

മുന്‍വശത്ത് ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോ ഷോക്ക് സസ്‌പെന്‍ഷനും ഉപയോഗിച്ചിരിക്കുന്നു.

01. വിലകള്‍, മൈലേജ്

01. വിലകള്‍, മൈലേജ്

  • പള്‍സര്‍ ആര്‍എസ് 200 - 1,18,000 (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)
  • പള്‍സര്‍ ആര്‍എസ് 200 (എബിഎസ്) - 1,30,000
  • ലിറ്ററിന് 54 കിമി ആണ് ബജാജ് അവകാശപ്പെടുന്ന മൈലേജ്.

Most Read Articles

Malayalam
English summary
Bajaj Pulsar RS 200 10 Stand Out Features..
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X