ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിന്റെ സ്റ്റണ്ട് ജി 310 ബൈക്ക്
ടിവിഎസ്സും ബിഎംഡബ്ല്യുവും ചേര്‍ന്നുള്ള സഖ്യത്തില്‍ നിന്ന് ഒരു 300 സിസി ബൈക്ക് പുറത്തിറങ്ങാന്‍ പോകുന്നതിനെപ്പറ്റി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു സംബന്ധിച്ച് ഇക്കണോമിക് ടൈംസിന് നല്‍കിയ ഒരുഅഭിമുഖത്തില്‍ ടിവിഎസ് സിഇഒ, കെഎന്‍ രാധാകൃഷ്ണന്‍ സ്ഥിരീകരണം നല്‍കിയിരുന്നു. പുതിയ വാർത്തകൾ ഇരുവരുടെയും ആദ്യസംരംഭമായ മോട്ടോർസൈക്കിൾ അവതരിപ്പിക്കപ്പെട്ടതിനെക്കുറിച്ചാണ് പറയുന്നത്.
രാജ്യത്തിന്റെ വിപണിയുടെ പള്‍സ് ശരിയായറിയാവുന്ന ടിവിഎസ്സും ജര്‍മന്‍ സാങ്കേതികതയുമായി ബിഎംഡബ്ല്യു മോട്ടോറാഡും ചേരുമ്പോള്‍ ഒരു കിടിലൻ ഉൽപന്നം തന്നെയായിരിക്കും പുറത്തുവരിക എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ ബൈക്കിന്റെ ചിത്രങ്ങളും പുതിയ വിവരങ്ങളും വായിക്കാം.

സ്റ്റണ്ട് ജി 310
സ്റ്റണ്ട് ജി 310 എന്നു പേരായ ഒരു കൺസെപ്റ്റ് രൂപത്തിലാണ് ഈ ബിഎംഡബ്ല്യൂ ബൈക്ക് ഇപ്പോഴുള്ളത്. ടിവിഎസ്സുമായി ചേർന്നാണ് ഈ വാഹനത്തിനു വേണ്ട ഗവേഷണവികസന പ്രവർത്തനങ്ങൾ ബിഎംഡബ്ല്യു നടത്തിയത്.

സ്റ്റണ്ട് ബൈക്കർ ക്രിസ് ഫീഫർ
യൂറോപ്യൻ സ്റ്റണ്ട് താരമായ ക്രിസ് ഫീഫറിന്റെ സഹായം കൂടി തേടിയിട്ടുണ്ട് ഈ പെർഫോമൻസ് ബൈക്ക് നിർമിക്കുവാൻ. നാലുതവണ ലോകചാമ്പ്യനും അത്രയും തന്നെ തവണ യൂറോപ്യൻ ചാമ്പ്യനുമായ ആളാണ് പുള്ളി.

അവതരണം
സ്റ്റണ്ട് ജി 310 മോഡലിന്റെ അവതരണം നടക്കുക അമേരിക്കയിലായിരിക്കും. സ്റ്റണ്ട് ബൈക്കിങ്ങിന് അനുയോജ്യമായ ബൈക്ക് നിർമിക്കുക എന്നത് പ്രയാസം നിറഞ്ഞ ഒരു പണിയാണെന്നും മോട്ടോറാഡും ടിവിഎസ്സും ഇത് നന്നായി ചെയ്തിട്ടുണ്ടെന്നുമാണ് ക്രിസ് ഫീഫർ പറയുന്നത്.

ഡിസൈൻ
കാഴ്ചയിൽ കൃത്യമായി അഗ്രസ്സീവാണ് സ്റ്റണ്ട് ജി 310 എന്നു പറയാം. മികച്ച ഡിസൈൻ പണികളാണ് ബിഎംഡബ്ല്യു-ടിവിഎസ് ടീം എടുത്തിരിക്കുന്നത്.

ലോഞ്ച്
രണ്ടായിരത്തിപ്പതിനാറാമാണ്ടോടെ ഈ വാഹനം നിരത്തിലെത്തുമെന്നാണ് അറിയുന്നത്. രണ്ട് ബാഡ്ജുകളിലാണ് ബൈക്ക് വിൽക്കുക എന്നും കേൾക്കുന്നു. ഒരെണ്ണം ടിവിഎസ് ബാഡ്ജും മറ്റൊന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് ബാഡ്ജും ധരിക്കും.

കെടിഎം ഡ്യൂക്ക് 390, ബജാജിന്റെ വരാനിരിക്കുന്ന സിഎസ്400 എന്നീ ബൈക്കുകളാണ് സ്റ്റണ്ട് ജി 310യുടെ എതിരാളികളായി വിപണിയിലുണ്ടാവുക.



Click it and Unblock the Notifications








