പുതിയ അവെൻജർ ഹാർലി ഡേവിസനെ കോപ്പിയടിച്ചോ?

Written By:

ബജാജ് അവൻജർ ഒരു പുതുക്കലിന് തയ്യാറെടുക്കുന്ന വിവരം വായനക്കാർ അറിഞ്ഞിരിക്കുമല്ലോ? പുതുക്കിയ അവെൻജറിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

പുതിയ അവെൻജറിനെ അടുത്തുകാണാം താഴെ.

To Follow DriveSpark On Facebook, Click The Like Button
പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

കാവസാക്കി ബജാജ് എലിമിനേറ്റർ എന്ന പേരിൽ ഇന്ത്യയിൽ വിറ്റിരുന്ന എഎൽ175 മോഡലിന്റെ പിൻഗാമിയാണ് ബജാജ് അവെൻജർ‌ എന്നു പറയാം.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

നിലവിൽ 220സിസി ശേഷിയുള്ള എൻജിൻ ഘടിപ്പിച്ചാണ് ബജാജ് അവെൻജർ വിപണിയിലെത്തുന്നത്. 95,000 രൂപയാണ് ഈ മോഡലിന്റെ ഏകദേശ ഓൺറോഡ് വില.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

ഇപ്പോൾ വരുത്തിയിരിക്കുന്ന ഡിസൈൻ മാറ്റങ്ങൾ ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 ഡാർക്ക് കസ്റ്റം മോഡലിനോട് ചേർന്നു നിൽക്കുന്ന വിധത്തിലുള്ളതാണെന്നു കാണാം.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

ഇപ്പോൾ ലഭിച്ചിട്ടുള്ള ചിത്രങ്ങളിൽ മാറ്റ് ബ്ലാക്ക് നിറത്തിലാണ് ബജാജ് അവെൻജർ വരുന്നത്. ടാങ്കിൽ റെഡ് ഗ്രാഫിക്സ് നൽകിയിരിക്കുന്നതായി കാണാം.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

എക്സോസ്റ്റ് പൈപ്പിന്റെ ഡിസൈനിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളും ശ്രദ്ധേയമാണ്. പൈപ്പിലെ ഹീറ്റ് ഷീൽഡിന് സിൽവർ നിറം നൽകിയിരിക്കുന്നു. മാറ്റ് ബ്ലാക്ക് അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

പുതിയ അവെഞ്ജറിൽ സാങ്കേതികമായി വലിയ മാറ്റങ്ങളുണ്ട്. പൾസർ 200എൻഎസ് ബൈക്കിലുപയോഗിക്കുന്ന എൻജിനായിരിക്കും 2015 അവെഞ്ജർ മോഡലിൽ ഉപയോഗിക്കുക.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

ബജാജ് കെടിഎമ്മിൽ നിന്നും കടംകൊണ്ടതാണ് ഈ എൻജിൻ. പൾസർ നേക്കഡ് സ്പോർട് ബൈക്കിൽ ആദ്യമായി ഉപയോഗിച്ച ഈ കെടിഎം എൻജിൻ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.

പുതിയ അവെൻജർ ചിത്രങ്ങൾ കാണണോ?

200സിസി ശേഷിയുള്ള ഈ ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ 9500 ആർപിഎമ്മിൽ 23 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. 8000 ആർപിഎമ്മിൽ 18.3 എൻഎം ആണ് പരമാവധി ടോർക്ക്.

കൂടുതല്‍... #bajaj avenger #bajaj #ബജാജ്
English summary
Bajaj All-Set To Launch New Avenger.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark