സ്ട്രീറ്റ് 750ക്ക് ഗാംഭീര്യം ചേര്‍ക്കുന്ന ആക്‌സസറികള്‍

ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്ത സ്ട്രീറ്റ് 750 ക്രൂയിസര്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ആദ്യത്തെ ഹാര്‍ലി ഡേവിസന്‍ ബൈക്കാണ്. നേരത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ അവതരിപ്പിക്കപ്പെട്ട ഈ ക്രൂയിസറിനെ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍ അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിക്കുകയായിരുന്നെന്നു പറയാം. 4.1 ലക്ഷം രൂപ വിലയുള്ള സ്ട്രീറ്റ് 750 ക്രൂയിസര്‍ ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് കരുതേണ്ടത്.

ചില നിര്‍ണായക ഭാഗങ്ങളൊഴികെ സ്ട്രീറ്റ് 750യുടെ മിക്കവാറും ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയോ മറ്റ് ആഭ്യന്തര കമ്പനികളില്‍ നിന്ന് വാങ്ങുകയോ ആണ് ചെയ്യുക. എംആറ്#എപില്‍സ നിന്നാണ് ടയറുകള്‍ വാങ്ങുന്നത്.

സ്ട്രീറ്റ് 750 ക്രൂയറിന്റെ ശില്‍പഭംഗിയും സൗകര്യങ്ങളും വര്‍ധിപ്പിക്കാനുതകുന്ന നിരവധി അക്‌സസറികളും ഹാര്‍ലി നിര്‍മിക്കുന്നുണ്ട്. ഇവ അധികവില നല്‍കി സ്വന്തമാക്കാവുന്നതാണ്. ഹാര്‍ലിയുടെ ആക്‌സസറികളെക്കുറിച്ചാണ് ഇനി.

ഓട്ടോ എക്സ്പോയിലെ ഹാർലി ആക്സസറി പ്രദർശനം

ഓട്ടോ എക്സ്പോയിലെ ഹാർലി ആക്സസറി പ്രദർശനം

ഇന്ത്യൻ ഓട്ടോ എക്സ്പോയിലാണ് ഹാർലിയുടെ സ്ട്രീറ്റ് 750 മോഡലിന് ഘടിപ്പിക്കാവുന്ന ആക്സസറികൾ പ്രദർശിപ്പിച്ചത്.

വിന്‍ഡ്‌സ്‌ക്രീന്‍

വിന്‍ഡ്‌സ്‌ക്രീന്‍

ക്രൂയിസര്‍ ബൈക്കുകള്‍ക്ക് വിന്‍ഡ് സ്‌ക്രീനുകള്‍ പ്രത്യേക ഗാംഭീര്യം പകരും. ഇത്തരം ബൈക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് വിന്‍ഡ്‌സ്‌ക്രീന്‍ ഒരത്യാവശ്യവുമാണ്. ഹാര്‍ലി സ്ട്രീറ്റ് 750ക്ക് യോജിക്കുന്ന വിന്‍ഡ് സ്‌ക്രീന്‍ കമ്പനി നിര്‍മിക്കുന്നുണ്ട്.

സാഢില്‍ ബാഗ്

സാഢില്‍ ബാഗ്

ദീര്‍ഘയാത്രകളില്‍ വലിയ ഉപകാരമായിത്തീരും ഈ സാഢില്‍ ബാഗ്. ലഗ്ഗേജ് പിന്നില്‍ സൂക്ഷിക്കുന്നത് റൈഡര്‍ക്ക് ശല്യമില്ലാതെ വാഹനമോടിക്കുന്നതിനും സഹായകമാകും.

ഹാർലി ഡേവിസൺ ആക്സസറികൾ

കുറെക്കൂടി വലിപ്പമേറിയതും മാര്‍ദ്ദവമേറിയതുമായ സീറ്റ് ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750യുടെ ആക്‌സസറികളില്‍ പെടുന്നു. ദീര്‍ഘയാത്രക്കാരെ ഉദ്ദേശിച്ചുള്ളതു തന്നെയാണിതും. വലിപ്പമേറിയ ഫൂട് റെസ്റ്റുകളാണ് മറ്റൊന്ന്. ഹാര്‍ലികള്‍ വാങ്ങാന്‍ പോകുന്നവരെ ശരിയായി മുന്നില്‍ക്കണ്ടുകൊണ്ടുള്ള ആക്‌സസറികളാണ് ഇവരണ്ടും.

ഹാർലി ഡേവിസൺ ആക്സസറികൾ

ടാങ്കിനു മുകളില്‍ ഘടിപ്പിക്കാവുന്ന ബാഗും സ്ട്രീറ്റ് 750 ആക്‌സസറികളില്‍ പെടുന്നു.

Most Read Articles

Malayalam
English summary
Harley Davidson will ffer performance upgrades in the form of air filters and exhausts. Custom paint schemes can also be opted for an individualistic look.
Story first published: Friday, February 14, 2014, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X