ജോഹമ്മര്‍: ഭാവികാലത്തിന്റെ സ്വപ്‌നബൈക്ക്‌

By Santheep

ഡിസൈനിലാണ് എല്ലാം കിടക്കുന്നത്. ലോകോത്തര സന്നാഹങ്ങളെല്ലാം കയറ്റിയിട്ടുണ്ട് എന്ന ഒരൊറ്റക്കാരണം കൊണ്ട് ഒരു വണ്ടിയും വിപണിയില്‍ ചെലവാകില്ല. ഇപ്പറഞ്ഞതെല്ലാം ഉള്ളിലുണ്ട് എന്ന് പുറമെനിന്നുള്ള കാഴ്ചയില്‍ത്തന്നെ തോന്നണം. അത്താണ് കളി!

ആസ്‌ട്രിയന്‍ കമ്പനിയായ ഹാമ്മര്‍ഷ്മിദ് മഷിനെന്‍ബു ഈ സുപ്രധാനമായ കളിയില്‍ വിജയിച്ചിട്ടുണ്ട്. വാഹനത്തിന് ഭാവിലോകത്തെ അഭിസംബോധന ചെയ്യുന്ന ഡിസൈന്‍ പ്രദാനം ചെയ്തിരിക്കുന്നു. ആരെയും ആകര്‍ഷിക്കാന്‍ ഈ ഡിസൈനിന് കെല്‍പുണ്ടെന്ന് ഞാന്‍ പറയും. ഇത് നിങ്ങളംഗീകരിക്കുന്നുവെങ്കില്‍ വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാം ചുവടെ.

ജോഹമ്മര്‍ എന്ന ഇലക്ട്രിക് ബൈക്ക്

ജോഹമ്മര്‍ എന്നാണ് ഈ ബൈക്കിനു പേര്. വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളും കൂടുതല്‍ ചിത്രങ്ങളും അടുത്ത താളുകളില്‍.

ജോഹമ്മര്‍ എന്ന ഇലക്ട്രിക് ബൈക്ക്

ഇലക്ട്രിക് വാഹനങ്ങള്‍ എപ്പോഴും ഡിസൈനില്‍ വൈചിത്ര്യം പുലര്‍ത്താറുണ്ട്. ജോഹമ്മറും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. എന്നാല്‍, വ്യത്യസ്തത പുലര്‍ത്തുന്നു എന്നതുകൊണ്ട് വാഹനത്തിന്റെ ഡിസൈന്‍ സങ്കീര്‍ണമാണെന്നു കരുതരുത്. സംഗതി വളരെ സിമ്പിളായിരിക്കാന്‍ ശ്രദ്ധവെച്ചിരിക്കുന്നു കമ്പനി.

ജോഹമ്മര്‍ എന്ന ഇലക്ട്രിക് ബൈക്ക്

രണ്ട് വേരിയന്റുകളാണ് ഈ ബൈക്കിനുള്ളത്. ജെ1.150, ജെ1.200 എന്നിങ്ങനെ ഇവയെ തിരിച്ചറിയാം. ഇവയുടെ ഭാരം യഥാക്രമം 158 കിലോഗ്രാമും 177 കിലോഗ്രാമുമാണ്. ഭാരത്തിലുള്ള ഈ വ്യത്യാസത്തിനു കാരണം, രണ്ടു വാഹനങ്ങളിലെയും ബാറ്ററികളുടെ ഭാരത്തിലെ വ്യത്യാസമാണ്.

ജോഹമ്മര്‍ എന്ന ഇലക്ട്രിക് ബൈക്ക്

ജെ1.150 വേരിയന്റില്‍ 8.3 കിലോവാട്ടിന്റെ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ വേരിയന്റിന് 150 കിലോമീറ്റര്‍ റെയ്ഞ്ച് നല്‍കാന്‍ സാധിക്കും. ജെ1.200 വേരിയന്റിലുള്ളത് 12.7 കിലോവാട്ടിന്റെ ബാറ്ററിയാണ്. ഒറ്റ ചാര്‍ജിന്‍ 200 കിലോമീറ്റര്‍ വരെ പോകാന്‍ സാധിക്കും ഇതില്‍.

ജോഹമ്മര്‍ എന്ന ഇലക്ട്രിക് ബൈക്ക്

കമ്പനി അവകാശപ്പെടുന്നതു പ്രകാരം വാഹനങ്ങളുടെ ബാറ്ററി ദീര്‍ഘകാലത്തെ ആയുസ്സുള്ളതാണ്. നാലു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ ബാറ്ററിയുടെ 15 ശതമാനം ശേഷി മാത്രമേ നഷ്ടപ്പെടുകയുള്ളൂ.

ജോഹമ്മര്‍ എന്ന ഇലക്ട്രിക് ബൈക്ക്

ഈ ബൈക്കിന് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്ല എന്നൊരു പ്രത്യേകതയുണ്ട്. എല്ലാ വിവരങ്ങളും ഇരുവശങ്ങളിലുമുള്ള മിററുകളില്‍ കാണാന്‍ കഴിയും. ജോഹമ്മർ ഇന്ത്യയിലേക്കു വരുമോ എന്ന ചോദ്യം താങ്കള്‍ ചോദിക്കുമോ? ചോദിച്ചാല്‍ ഞാന്‍ മറുപടി പറഞ്ഞുകളയും!

Most Read Articles

Malayalam
English summary
An Austrian company Hammerschmid Maschinenbau has developed an electric bike that they call the Johammer.
Story first published: Tuesday, April 29, 2014, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X