ടി20 ലോകകപ്പ് വിജയം ആഘോഷിക്കാൻ 10,000 രൂപയുടെ ഓഫറുമായി ഓല, 3 ദിവസത്തേക്ക് സ്പെഷ്യൽ വില

രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിക്ക് മാറ്റം കൊണ്ടുവന്നവരാണ് ഓല. അതുവരെ മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ ഇവികൾക്ക് ഒന്നും ലഭിക്കാതിരുന്ന സ്വീകാര്യത അതിവേഗം നേടിയെടുത്ത ഓല കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഇന്ത്യയിലെ നമ്പർ വൈദ്യുത വാഹന നിർമാതാക്കളായി മാറിയ കാഴ്ച്ചയാണ് പിന്നീട് കാണുവാനായത്. തുടക്കത്തിൽ വിൽപ്പനയും സർവീസുമെല്ലാം ഓൺലൈനായി മാത്രമായിരുന്നുവെങ്കിൽ പിന്നീട് പരാതികൾ കൂടുതലായി ഉയർന്നതോടെ കമ്പനി ഷോറൂമുകളും സർവീസ് സെൻ്ററുകളും തുറന്ന് ആളുകളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. എന്നാൽ കാര്യങ്ങളൊന്നും ഓലയുടെ കൈയിൽ നിന്നില്ലെന്ന് വേണം പറയാൻ.

ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ഓല. ഇതിൻ്റെ ക്ഷീണം മാറ്റുവാനായി മോഡൽ നിരയിൽ അതിഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ടാണ് ബ്രാൻഡ് മുമ്പോട്ട് എത്തിയിരിക്കുന്നത്. ഹോളി ഓഫറുകളുടെ ഭാഗമായി ഇവികൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ അവതരിപ്പിച്ച ഓല ഇപ്പോൾ മറ്റൊരു ഓഫർ കൂടി കൊണ്ടുവന്നിരിക്കുകയാണ്.

Ola Electric Announced Benefits Worth Rs 10 000 To Celebrate India s T20 World Cup Win

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഓല ഇലക്ട്രിക് ചാമ്പ്യൻ മഹോത്സവ് എന്ന പേരിലാണ് ആനുകൂല്യങ്ങൾ കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ സംരംഭത്തിന്റെ ഭാഗമായി, കമ്പനി തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന നിരയിലുടനീളം മൂന്ന് ദിവസത്തേക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫർ എല്ലാ ഒല സ്കൂട്ടറുകൾക്കും റോഡ്സ്റ്റർ ശ്രേണിയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കും ബാധകമായിരിക്കും.

ടി20 ലോകകപ്പ് ഫൈനലിൽ നടന്ന മാച്ച് മഹോത്സവ് ക്യാമ്പയിന് ലഭിച്ച വലിയ പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ഓഫർ കൂടി അവതരിപ്പിക്കാൻ നിർബന്ധിതരായത്. ഇന്ത്യയുടെ ചരിത്രപരമായ മൂന്നാം ടി20 കിരീട വിജയത്തിന് ശേഷം ആഘോഷങ്ങൾ വിപുലീകരിക്കാനും വാഹനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകി കൂടുതൽ ഉപഭോക്താക്കളെ പങ്കെടുപ്പിക്കാനും കമ്പനി തീരുമാനിച്ചതായി ഓല ഇലക്ട്രിക് വക്താവ് പറഞ്ഞു.

Ola Electric Announced Benefits Worth Rs 10 000 To Celebrate India s T20 World Cup Win

ഓല ഇലക്ട്രിക്കിൻ്റെ നിലവിലെ നിരയിൽ ജെൻ 3 S1 സ്കൂട്ടർ ശ്രേണിയും റോഡ്സ്റ്റർ X മോട്ടോർസൈക്കിൾ സീരീസുമാണ് ഉൾപ്പെടുന്നത്. ഇതിൽ ഇലക്ട്രിക് ബൈക്ക് നിരയിൽ അടുത്തിടെ വമ്പൻ ഓഫറായിരുന്നു ബ്രാൻഡ് അവതരിപ്പിച്ചിരുന്നത്. ഓല റോഡ്‌സ്റ്ററിൻ്റെ പുതുക്കിയ എൻട്രി വില 79,999 രൂപയാണ് എന്നതാണ് പ്രധാന ആകർഷണം. മൂന്ന് ബാറ്ററി കോൺഫിഗറേഷനുകളിലാണ് ഇവി വിപണിയിലെത്തിയിരുന്നത്.

ഓല റോഡ്സ്റ്റർ ഇലക്ട്രിക് ബൈക്കിൻ്റെ 2.5 kWh വേരിയൻ്റിന് 79,999 രൂപയും, 3.5 kWh വേരിയൻ്റിന് 92,999 രൂപയും, 4.5 kWh പതിപ്പിന് 99,999 രൂപയുമാണ് വില. അതേസമയം റോഡ്സ്റ്റർ X പ്ലസിൻ്റെ 4.5 kWh ബാറ്ററി പതിപ്പിന് 1,09,999 രൂപയും 9.1 kWh ബാറ്ററി പതിപ്പിന് 1,89,000 രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വിലയെന്ന് കമ്പനി പറയുന്നു. മറുവശത്ത് ഓല ജെൻ 3 S1 ഇലക്ട്രിക് സ്കൂട്ടറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന ഇന്ത്യയിലെ ഇവികളിൽ ഒന്നാണിത്.

2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓല ജെൻ 3 S1 ഇലക്ട്രിക് വിപണിയിലെത്തുന്നത്. 123 കിലോമീറ്ററിന്റെ പരമാവധി വേഗത വാഗ്ദാനം ചെയ്യുന്ന ഓല S1X ഇവിയിൽ 7 kW ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നതും. സിംഗിൾ ചാർജിൽ 242 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിവുള്ള ഇതിന് വെറും 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഓല S1 X ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബേസ് മോഡലായ 2 kWh ബാറ്ററി പായ്ക്ക് വേരിയന്റിന് 79,999 രൂപയാണ് വില.

അതേസമയം, 3 kWh, 4 kWh ബാറ്ററി ഓപ്ഷനുകൾക്ക് യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. കമ്പനിയുടെ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളായി 4kWh ബാറ്ററിയുള്ള S1 X പ്ലസും 2kWh, 3kWh, 4kWh ബാറ്ററി പായ്ക്കുകളിൽ ലഭ്യമായ S1 X ശ്രേണിയും ഉൾപ്പെടുന്നു. ഈ മോഡലുകളുടെ വില 77,999 രൂപയിൽ ആരംഭിച്ച് 1.14 ലക്ഷം രൂപ വരെയാണ് വരുന്നത്. ഓല ചാമ്പ്യൻ മഹോത്സവ് ഓഫറുകൾ ഇന്ത്യയിലുടനീളം മൂന്ന് ദിവസത്തേക്കാണ് വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, March 10, 2026, 15:57 [IST]
English summary
Ola electric announced benefits worth rs 10000 to celebrate indias t20 world cup win
കൂടുതല്‍... #ola electric #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X