ലോകത്തില്‍ ഏറ്റവും മൈലേജുള്ള ബൈക്ക് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്!
ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ബൈക്ക് എന്ന ബഹുമതി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് (iSmart) സ്വന്തമാക്കി. ഈ പുതിയ നേട്ടത്തിലൂടെ രാജ്യത്തെ കമ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിന് സാധിച്ചേക്കും.
60000ത്തിന് താഴെ വരുന്ന മൈലേജ് ബൈക്കുകള്‍
ലോകത്തിലെ ഏറ്റവും ഇരുചക്രവാഹന നിര്‍മാതാവ് വിപണിയിലെത്തിക്കുന്ന ലോകത്തിലെ ഏറ്റവും കൂടിയ മൈലേജുള്ള ബൈക്കിനെ പരിചയപ്പെടുത്തുന്നു താഴെ.

നീങ്ങുക.

കേന്ദ്ര സര്‍ക്കാരിന്റെ kകീഴിലുള്ള ഏജൻസിയായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിന്റെ ഇന്ധനക്ഷമത സാക്ഷ്യപ്പെടുത്തിയത്. ലിറ്ററിന് 102.5 കിലോമീറ്ററാണ് ഐസ്മാര്‍ട് പകരുന്ന മൈലേജ്.

ഹീറോ മോട്ടോകോര്‍പ് വികസിപ്പിച്ചെടുത്ത ഐ3എസ് സാങ്കേതികതയിലാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് വരുന്നത്.

ദില്ലി എക്‌സ്‌ഷോറും നിരക്ക് പ്രകാരം 47,250 രൂപയാണ് ഹീറോ ഐസ്മാര്‍ടിന് വില.

നാല് നിറങ്ങളില്‍ ഹീറോ ഐസ്മാര്‍ട് വിപണിയില്‍ ലഭിക്കും. സ്‌പോര്‍ട്‌സ് റെഡ്, ലീഫ് ഗ്രീന്‍, എക്‌സെലന്റ് ബ്ലൂ, ഹെവി ഗ്രേ എന്നിവയാണ് നിറങ്ങള്‍.

ഐഡില്‍ സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് സിസ്റ്റത്തോടു കൂടിയാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വരുന്നത്. സിഗ്നലിലും മറ്റും കുറെനേരം എന്‍ജിന്‍ ഐഡിലില്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്ന സിസ്റ്റമാണിത്. ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ എന്‍ജിന്‍ ഓഫാകും. ക്ലച്ച് നല്‍കുന്നതോടെ സ്റ്റാര്‍ട്ടാവുകയും ചെയ്യും.

കാറുകളില്‍ മാത്രമാണ് ഐഡില്‍ സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് സിസ്റ്റം കാണാറുള്ളത്. ബൈക്കുകളില്‍ ഈ സാങ്കേതികതയുടെ പ്രയോഗം ആദ്യമായി സംഭവിക്കുന്നത് ഐസ്മാര്‍ടിലാണ്.


Click it and Unblock the Notifications








