60000ത്തിന് താഴെ വരുന്ന മൈലേജ് ബൈക്കുകള്‍

മൈലേജും വിലയും നിര്‍ണായകമായ വിപണിയിടമാണ് കമ്യൂട്ടര്‍ ബൈക്കുകളുടേത്. ഏറ്റവും കൂടിയ മൈലേജ് നല്‍കുന്ന ബൈക്കുകളെക്കുറിച്ച് നേരത്തെ നമ്മള്‍ (ഇതിലേ, ഇതിലേ...) ചര്‍ച്ചിച്ചിരുന്നു. ഇത്തവണ വിലക്കുറവുള്ള ബൈക്കുകള്‍ ഏതെല്ലാം എന്ന വിഷയത്തിലുള്ള ഒരു സെമിനാര്‍ താഴെ സംഘടിപ്പിച്ചിരിക്കുന്നു.

വരാനിരിക്കുന്ന ടൂവീലറുകൾ

വിലക്കുറവ് എന്നുവെച്ചാല്‍, 60,000 രൂപയുടെ താഴെ വിലവരുന്ന ബൈക്കുകള്‍ എന്നാകുന്നു അര്‍ത്ഥം. ടാക്‌സും മറ്റും അടച്ചതിനു ശേഷമുള്ള തുകയാണിത്. സെമിനാറില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ പോസ്റ്റാന്‍ മറക്കരുത്.

ഹീറോ എച്ച്എഫ് ഡോണ്‍ 97സിസി: 37,350 രൂപ

ഹീറോ എച്ച്എഫ് ഡോണ്‍ 97സിസി: 37,350 രൂപ

ഹീറോ മോട്ടോകോര്‍പിന്റെ എച്ച്എഫ് ഡോണ്‍ കുറഞ്ഞ മെയിന്റനന്‍സിന്റെ കാര്യത്തില്‍ പൊതു അംഗീകരം നേടിയിട്ടുണ്ട്. ഹീറോ എച്ച്എഫ് ഡീലക്‌സ് എന്നൊരു പതിപ്പുകൂടി വാഹനത്തിനുണ്ട്. ഇത് 39,000 രൂപയ്ക്ക് ലഭ്യമാകും.

യമഹ ക്രക്‌സ് 106സിസി: 38,455

യമഹ ക്രക്‌സ് 106സിസി: 38,455

ഹീറോ എച്ച്എഫിനെപ്പോലെ സാധാരണവും ലളിതവുമായ ഡിസൈനില്‍ യമഹ ക്രക്‌സ് വരുന്നു. സ്‌പോക് വീലുകളും ക്ലാസിക് ശൈലിയില്‍ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുമായി വരുന്ന ഈ വാഹനത്തിന് 106 സിസി ശേഷിയുണ്ട്. യമഹയുടെ തന്നെ 45,455 രൂപ വിലയുള്ള വൈബിആര്‍ 110, 51,555 രൂപ വിലയുള്ള വൈബിആര്‍ 125 എന്നിവയും മികച്ച വാഹനങ്ങളാണ്.

ബജാജ് പ്ലാറ്റിന 100സിസി: 40,346 രൂപ

ബജാജ് പ്ലാറ്റിന 100സിസി: 40,346 രൂപ

വിലക്കുറവുള്ള വാഹനങ്ങളുടെ നിരയില്‍ ബജാജ് പ്ലാറ്റിനയെ വേറിട്ടു നിറുത്തുന്നത് സ്റ്റൈലന്‍ ശരീരമാണ്. സാധാരണ ക്ലാസിക് ഹെഡ്‌ലൈറ്റിനു പകരം ആധുനിക ഡിസൈനിലുള്ള ഹെഡ്‌ലൈറ്റ് ഇതിലുണ്ട്. അലോയ് വീലുകളും ഈ ബൈക്കിനോട് ചേര്‍ത്തിരിക്കുന്നു.

ഹോണ്ട ഡ്രീം നിയോ 110സിസി: 43,150 രൂപ

ഹോണ്ട ഡ്രീം നിയോ 110സിസി: 43,150 രൂപ

സ്‌റ്റൈലന്‍ ഡിസൈനില്‍ വന്നെത്തിയ ഈ ഇക്കണോമി ബൈക്ക് മികച്ച ഇന്ധനക്ഷമത പകരുന്നുണ്ട്. ഹോണ്ടയുടെ എന്‍ജിന്‍ എന്ന വാഗ്ദാനമാണ് മറ്റൊരു ആകര്‍ഷണഘടകം. ഹോണ്ടയുടെ എച്ച്ഇടി സാങ്കേതികത എന്‍ജിന്‍ റിഫൈന്‍മെന്റിന് സഹായിക്കുന്നു. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ചെറിയ പങ്കുവഹിക്കുന്നുണ്ട്. ഹോണ്ടയുടെ തന്നെ ഡ്രീം യുഗയും ഏതാണ്ടിതേ പരിസരത്തില്‍ വരുന്നു. 46,670 രൂപയാണ് വില.

ടിവിഎസ് സ്‌പോര്‍ട്: 44,155 രൂപ

ടിവിഎസ് സ്‌പോര്‍ട്: 44,155 രൂപ

സ്‌പോര്‍ടിയായ ഗ്രാഫിക്‌സ്, ആധുനിക ഡിസൈന്‍ എന്നിവ ഈ ബൈക്കിന്റെ ആകര്‍ഷണങ്ങളാണ്. 87.7 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും റോഡിലിറക്കുമ്പോള്‍ ഇതിനടുത്തെങ്ങും എത്താറില്ല എന്നത് അനുഭവം. ടിവിഎസ്സിന്റെ തന്നെ സ്റ്റാര്‍ സിറ്റി 110 സിസി 46,575 രൂപയ്ക്ക് ലഭിക്കും.

ബജാജ് ഡിസ്‌കവര്‍ 100: 44,498 രൂപ

ബജാജ് ഡിസ്‌കവര്‍ 100: 44,498 രൂപ

ബജാജ് ഡിസ്‌കവര്‍ സീരീസിലെ ഏറ്റവും താഴ്ന്ന പടിയില്‍ നില്‍ക്കുന്ന ഈ ബൈക്ക് ഡിടിഎസ്-ഐ സാങ്കേതികതയിലാണ് വരുന്നത്. വാഗ്ദാനം ചെയ്യുന്ന മൈലേജ് എന്തായിരുന്നാലും ഒരു പരിധിയില്‍ കവിഞ്ഞ് താഴാറില്ല ഈ സാങ്കേതികതയില്‍ വരുന്ന ബൈക്കുകളുടെ മൈലേജ്. ഇതൊരു ഗാരന്റിയാണ്. തരക്കേടില്ലാത്ത എന്‍ജിന്‍ പ്രകടനവും ഉറപ്പുവരുത്തുന്നുണ്ട് ഡിടിഎസ്-ഐ. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഡിസ്‌കവര്‍ 100എം 46,000 രൂപയ്ക്കും 100ടി 49,000 രൂപയ്ക്കും 125ടി 53,547 രൂപയ്ക്കും വിപണിയില്‍ ലഭിക്കും.

സുസൂക്കി ഹയാട്ടെ: 45,903 രൂപ

സുസൂക്കി ഹയാട്ടെ: 45,903 രൂപ

112സിസി-യിലാണ് സുസൂക്കി ബൈക്കുകള്‍ തുടങ്ങുന്നത്. ഈ സെഗ്മെന്റില്‍ ഇത്രയും സ്‌പോര്‍ടി ലുക്കുള്ള ബൈക്കുകള്‍ കുറവാണ്. ഇതു തന്നെയാണ് നിരവധി പേര്‍ ഈ ബൈക്ക് വാങ്ങുന്നതിന്റെ പ്രധാന കാരണം. സുസൂക്കി സണ്‍ഷോട്ട് 125സിസി 55,911 രൂപയ്ക്ക് വിപണിയില്‍ ലഭിക്കും.

ഹീറോ സ്പ്ലന്‍ഡര്‍ പ്ലസ്: 45,865

ഹീറോ സ്പ്ലന്‍ഡര്‍ പ്ലസ്: 45,865

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുള്ളിയാണ് ഈ നില്‍ക്കുന്നത്. സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട് എന്ന പേരില്‍ ഈ വാഹനത്തിന്റെ പുതുക്കിയ പതിപ്പ് വന്‍ സന്നാഹങ്ങളോടെ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്.

Most Read Articles

Malayalam
English summary
Low capacity motorcycles still deliver superior mileage compared to any type of two wheelers, which makes them a favourite among daily commuters.
Story first published: Wednesday, October 16, 2013, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X