റോഡില്‍ ഏറ്റവും മൈലേജ് തരുന്ന 100-110 സിസി ബൈക്കുകള്‍

ഏറ്റവും സ്‌റ്റൈലിലും വേഗത്തിലുമെത്തുക എന്നതിനൊപ്പം ഏറ്റവും ഇന്ധനക്ഷമതയോടെ എത്തുക എന്ന ഒരു അജണ്ട കൂടി നമുക്കുണ്ട്. ഇക്കാരണത്താല്‍ സ്വപ്‌നങ്ങളില്‍ കണ്ടു കൊണ്ടിരുന്ന കിടിലന്‍ സ്റ്റൈലിലുള്ള ബൈക്കുകളെ പലതിനെയും ഷോറൂമിലെത്തുമ്പോള്‍ നമ്മള്‍ കൈവിടും. നമ്മുടെയെല്ലാം ജീവിതത്തില്‍ മൈലേജിനുള്ള സ്ഥാനം വലുതുതന്നെ എന്ന് ഒന്നുകൂടി ഉറപ്പിച്ച് കാര്യത്തിലേക്ക് കടക്കാം.

നമ്മുടെ നാട്ടിലിന്ന് ലഭ്യമായ ബൈക്കുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള അഞ്ച് 100 - 110 സിസി ബൈക്കുകളെ വിലയിരുത്തികയാണിവിടെ. നിര്‍മാതാക്കളുടെ അവകാശവാദവും ഉപഭോക്താക്കളുടെ അനുഭവവും കൂടി പരിഗണിച്ച് എത്രത്തോളം മൈലേജ് റോഡില്‍ ലഭിക്കുമെന്ന് പരിശോധിക്കുന്നു.

ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട്

ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട്

നിര്‍മാതാക്കള്‍ 82.9 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്ന ബൈക്കാണ് സ്റ്റാര്‍ സ്‌പോര്‍ട്. ഉപഭോക്താക്കളുടെ പ്രതികരണത്തില്‍ നിന്ന് 60നും 70നും ഇടയ്ക്ക് മൈലേജ് ലഭിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നു.

ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട്

ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട്

ഇത് ഹൈവേകളിലെ സ്ഥിതിയാണ്. സിറ്റികളിലെ റൈഡില്‍ 50നും 55നും ഇടയ്ക്കാണ് മൈലേജെന്ന് ചിലര്‍ പറയുന്നു. സിറ്റികളിലെയും ഹൈവേകളിലെയും മൈലേജ് പരിഗണിച്ച് ശരാശരി 65 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട് ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ടിനെന്നു പറയാം. 16 ലിറ്ററാണ് ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ടിന്റെ ഇന്ധനടാങ്ക് ശേഷി. റിസര്‍വ് 2.5 ലിറ്റര്‍.

ഹീറോ സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജി

ഹീറോ സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജി

ഔദ്യോഗിക അവകാശവാദം പരിഗണിച്ചാല്‍ ലിറ്ററിന് 87.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഹീറോ സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജി. അനുഭവങ്ങള്‍ പറയുന്നത് നിരത്തില്‍ ഈ വാഹനം 65 മുതല്‍ പരമാവധി 70 കിലോമീറ്റര്‍ വരെ മൈലേജാണ് നല്‍കുന്നത്.

ഹീറോ സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജി

ഹീറോ സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജി

പൊതുവിലുള്ള അഭിപ്രായം പരിഗണിക്കുമ്പോള്‍ സിറ്റികളില്‍ ശരാശരി 60 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ സ്പ്ലന്‍ഡര്‍ എന്‍എക്‌സ്ജിക്ക് സാധിക്കുന്നുണ്ട്. ചിലര്‍ക്കെങ്കില്‍ 50-ലേക്ക് മൈലേജ് താഴുന്നതായി അഭിപ്രായമുണ്ടെന്നതും പറയട്ടെ. എന്തായാലും എന്‍എക്‌സ്ജി സിറ്റി റൈഡിന് ഏറ്റവും യോജിച്ച ബൈക്കായി വിലയിരുത്താം. 9.51 ലിറ്റര്‍ ഇന്ധനടാങ്ക് ശേഷി. 1.8 ലിറ്റര്‍ റിസര്‍വ്.

മഹീന്ദ്ര സെന്റ്യൂറോ

മഹീന്ദ്ര സെന്റ്യൂറോ

മഹീന്ദ്ര സെന്റ്യൂറോ നിരത്തുകളില്‍ ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് ശരാശരി നല്‍കുന്നുണ്ടെന്നു പറയാം.

മഹീന്ദ്ര സെന്റ്യൂറോ

മഹീന്ദ്ര സെന്റ്യൂറോ

സിറ്റികളിലെയും ഹൈവേകളിലെയും മൈലേജുകളുടെ ശരാശരിയാണിത്. പല ഉപഭോക്താക്കളുടെ 50 മുതല്‍ 55 വരെ മൈലേജ് മാത്രമേ കിട്ടുന്നുള്ളൂവെന്ന് പരാതിപ്പെടുന്നുണ്ട്. ലോഞ്ച് ചെയ്തിട്ട് രണ്ടുമൂന്ന് മാസമേ ആയിട്ടുള്ളൂ ഈ വാഹനം. 13.7 ലിറ്റര്‍ ശേഷിയുണ്ട് ഇന്ധനടാങ്കിന്. 1.6 ലിറ്റര്‍ റിസര്‍വ്.

ഹോണ്ട സിബി ട്വിസ്റ്റര്‍

ഹോണ്ട സിബി ട്വിസ്റ്റര്‍

സിബി ട്വിസ്റ്ററിന് 83.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ഹോണ്ടയുടെ ഈ എന്‍ജിന്‍ 70 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്നതായി നിരവധി ഉപഭോക്താക്കള്‍ പറയുന്നു.

ഹോണ്ട സിബി ട്വിസ്റ്റര്‍

ഹോണ്ട സിബി ട്വിസ്റ്റര്‍

എന്തായാലും സിറ്റി റോഡുകളില്‍ 55 മുതല്‍ പരമാവധി 65 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം. ഹൈവകളില്‍ 70 കിലോമീറ്റര്‍ ലഭിക്കുന്നതായി ഉപഭോക്താക്കളുടെ സാക്ഷ്യമുണ്ട്. 8 ലിറ്റര്‍ ടാങ്ക്. 1.6 ലിറ്റര്‍ റിസര്‍വ്.

ബജാജ് ഡിസ്‌കവര്‍ 100 ടി

ബജാജ് ഡിസ്‌കവര്‍ 100 ടി

ലിറ്ററിന് 87 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ബജാജിന്റെ വാഗ്ദാനം. സമാന സെഗ്മെന്റിലുള്ള വാഹനങ്ങളെക്കാള്‍ ഭാരക്കൂടുതലുള്ള ഈ ബൈക്ക് തരക്കേടില്ലാത്ത മൈലേജും നല്‍കുന്നുവെന്നത് ചെറിയ കാര്യമല്ല. ഡിസ്‌കവര്‍ 100ടി നിരത്തുകളില്‍ 65 മുതല്‍ 70 വരെ മൈലേജ് നല്‍കുന്നതായാണ് അനുഭവം.

ബജാജ് ഡിസ്‌കവര്‍ 100 ടി

ബജാജ് ഡിസ്‌കവര്‍ 100 ടി

മിക്കവാറും സാഹചര്യങ്ങളില്‍ ഈ ബൈക്ക് 60 കിലോമീറ്റര്‍ മൈലേജിന് താഴെ പോകാറില്ല. ഹൈവേകളില്‍ 85 കിലോമീറ്ററിന്റെ ചുറ്റുവട്ടത്ത് മൈലേജ് നല്‍കുവാന്‍ വാഹനത്തിന് സാധിക്കുന്നു.

ഏറ്റവും മികച്ചത്?

ഏറ്റവും മികച്ചത്?

ഈ അഞ്ചെണ്ണത്തില്‍ നിന്ന് ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് ഉത്തരമായി ഡ്രൈവ്‌സ്പാര്‍ക് തെരഞ്ഞെടുക്കുന്നത് ഹോണ്ട ടിബി ട്വിസ്റ്ററിനെയാണ്. മൈലേജ് കൂടുതല്‍ നല്‍കുന്നതിനൊപ്പം എന്‍ജിന്‍ വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ ഹോണ്ടയ്ക്ക് സാധിക്കുന്നു എന്നതാണ് അനുഭവം. ഫുള്‍ ടാങ്ക് പെട്രോളടിച്ചാല്‍ 500ലധികം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ബൈക്ക് സജ്ജമാണ്.

Most Read Articles

Malayalam
English summary
Rising fuel prices notwithstanding, we Indians have always been obsessed with vehicles that boost impressive fuel economy figures.
Story first published: Friday, September 20, 2013, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X