ഹോണ്ട ലിവോ ഇന്ന് ലോഞ്ച് ചെയ്യും
ഹോണ്ട ലിവോ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് (ജൂലൈ 10ന്) ലോഞ്ച് ചെയ്യും. നിലവില്‍ കാര്യമായ വില്‍പനയില്ലാത്ത സിബി ട്വിസ്റ്റര്‍ മോഡലിന് പകരമായിട്ടാണ് ലിവോ എത്തുന്നത്.
പ്രീമിയം കമ്യൂട്ടര്‍ ബൈക്കുകളുടെ വിഭാഗത്തിലേക്കാണ് ലിവ മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഡ്രീം സീരീസ് ബൈക്കുകളുടെ മുകളിലായി ഈ മോഡല്‍ നിലയുറപ്പിക്കും.

110 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എയര്‍കൂള്‍ഡ് എന്‍ജിന്‍ 9 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 8.9 എന്‍എം ആണ് ചക്രവീര്യം. ഒരു 4 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ക്കുക.
ഡിസൈനിന്റെ കാര്യത്തില്‍ ട്വിസ്റ്റര്‍, ഡ്രീം സീരീസ് ബൈക്കുകള്‍ എന്നിവയില്‍ നിന്നെല്ലാം കടംകൊള്ളലുകളുണ്ടാകും.

ഹീറോയുടെ പാഷന്‍ പ്രോ, മഹീന്ദ്ര സെന്റ്യൂറോ, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നീ മോഡലുകളാണ് ഹോണ്ടയ്ക്ക് എതിരാളിയായി വരുന്നത്.
ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു! ആഘോഷം!!


Click it and Unblock the Notifications









