മഹീന്ദ്ര മോജോ ബൈക്ക് ബുക്കു ചെയ്യുന്നവർ ഒരു മാസത്തിലേറെ കാത്തിരിക്കണം!
ഒക്ടോബർ മാസത്തിൽ വിപണിയിലെത്തിയ മഹീന്ദ്ര മോജോ ബൈക്ക് ബുക്കു ചെയ്യുന്നവർ വാഹനം ഡെലിവറി ചെയ്തു കിട്ടാൻ ഒരുമാസത്തിലേറെ കാത്തിരിക്കേണ്ടിവരും.
ദില്ലി ഷോറൂം നിരക്ക് പ്രകാരം 1.58 ലക്ഷം രൂപ വിലയുള്ള ഈ വാഹനത്തിന് തരക്കേടില്ലാത്ത വിപണിപ്രതികരണമാണ് ലഭിച്ചുവരുന്നത്.
മോജോ ടെസ്റ്റ് റൈഡ് റിവ്യൂ: മഹീന്ദ്രയുടെ തെറ്റാത്ത കണക്കുകൂട്ടൽ
മഹീന്ദ്ര മോജോയെക്കുറിച്ച്
295സിസി ശേഷിയുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ സിംഗിൾ സിലിണ്ടർ എൻജിൻ 27 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 30 എൻഎം ആണ് ടോർക്ക്. 6 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു വാഹനത്തിൽ.
ട്വിൻ എക്സോസ്റ്റ് പൈപ്പുകളും എൽഇഡി ടെയ്ൽ ലാമ്പിനെ പേറുന്ന റിയർ ഫെൻഡറുകളുമെല്ലാം മികച്ച രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു,.
2100 മില്ലിമീറ്ററാണ് മോജോയുടെ നീളം. 800 മില്ലിമീറ്റർ വീതി. 1165 മില്ലിമീറ്റർ ഉയരം. വാഹനത്തിന്റെ വിൽബേസ് 1465 മില്ലിമീറ്ററാണ്. ഗ്രൗണ്ട് ക്ലിയറൻസ് 173.5 മില്ലിമീറ്റർ.



Click it and Unblock the Notifications








