മോജോ ടെസ്റ്റ് റൈഡ് റിവ്യൂ: മഹീന്ദ്രയുടെ തെറ്റാത്ത കണക്കുകൂട്ടൽ

Written By:

മഹീന്ദ്രയുടെ ഈ ശ്രമം സാഹസമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഒരിക്കലുമല്ല എന്നാണ് മഹീന്ദ്രയെ ശരിയായി മനസ്സിലാക്കിയിട്ടുള്ള ആരും പറയുക. സാങ്കേതികമായും നിക്ഷേപശേഷിയുടെ കാര്യത്തിലും ഏതൊരു ലോകനിലവാരമുള്ള വാഹനനിർമാതാവിനെയും പോലെ വളർച്ച കൈവരിച്ചു കഴിഞ്ഞിട്ടുണ്ട് കമ്പനി.

മഹീന്ദ്രയുടെ സ്പോർട്സ് ടൂറർ ബൈക്കായ മോജോ ഒരു ശരിയായ ശ്രമം തന്നെയാണോ എന്ന് പരിശോധിക്കുകയാണ് ഇവിടെ. ഫീച്ചറുകളുടെയും റൈഡ് കംഫർട്ടിന്റെയുമെല്ലാം കാര്യത്തിൽ മോജോ എത്രത്തോളം അതിന്റെ പൊട്ടൻഷ്യൻ ഉപഭോക്താവിലേക്ക് എത്തിച്ചേരുന്നുണ്ട് എന്നത് അന്വേഷിക്കുന്നു. ടെസ്റ്റ് റൈഡ് തുടർന്നു വായിക്കുക.

ഡിസൈൻ

ഡിസൈൻ

ഹെഡ്‌ലാമ്പ് ഡിസൈനിനെക്കുറിച്ചു തന്നെയാണ് ആദ്യം പറയേണ്ട്. ഗൂഗിൾ ശൈലിയിലുള്ള ഹെഡ്‌ലാമ്പാണ് ഈ ബൈക്കിനു വേണ്ടി മഹീന്ദ്ര ഡിസൈനർമാർ തുടക്കം മുതലേ പരീക്ഷിച്ചു വന്നത്. എന്നാൽ, ഇടക്കാലത്ത് പുറത്തിറങ്ങിയ ചില ചിത്രങ്ങൾ ഡിസൈൻ സംബന്ധമായ വലിയ വിമർശനം നേടിക്കൊടുത്തു. എന്തായാലും വീണ്ടും നിരവധി മാറ്റങ്ങൾക്കു വിധേയമായി ഈ ഹെഡ്‌ലാമ്പുകൾ. ഇവയുടെ പ്രത്യേകതയായി തോന്നിയത്, ഇഷ്ടത്തിനും അനിഷ്ടത്തിനുമിടയിൽ ഒരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല എന്നാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. തരക്കേടില്ല എന്ന് മിണ്ടിപ്പോകരുത്! :)

ഡിസൈൻ

ഡിസൈൻ

ഒരു 300സിസി ബൈക്കിൽ എൻജിൻ, ഫ്രെയിം, സ്വിങ്ആം എന്നിവ ഒരു പോയിന്റിൽ ഘടിപ്പിച്ച് ക‌ണ്ടിട്ടുണ്ടോ നിങ്ങൾ? സാധാരണ പ്രീമിയം സൂപ്പർബൈക്കുകളിൽ കാണുന്നതാണ് ഈ രീതി. ഇതുകൊണ്ടുള്ള ഗുണം എന്താണെന്നല്ലേ? റൈഡ് ചെയ്യുമ്പോൾ ഇത് കൃത്യമായി തിരിച്ചറിയാൻ കഴിയും. മികച്ച സ്ഥിരത (സ്റ്റബിലിറ്റി) ബൈക്കിന് നൽകാൻ ഇതിനു സാധിക്കുന്നു.

ഡിസൈനിൽ എടുത്തു പറയേണ്ട ചിലത്

ഡിസൈനിൽ എടുത്തു പറയേണ്ട ചിലത്

 • ഗോൾഡ് അപ്‌സൈഡ്-ഡൗൺ ഫോർക്ക്
 • ഗോൾ റിബ്സ് (ഇന്ധനടാങ്കിനു താഴെ കാണുന്ന പൈപ്പുകൾ)
 • ‌വെള്ള എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ
 • പ്രീ മഫ്ലറോടു കൂടിയ ട്വിൻ എക്സോസ്റ്റ്
എൻജിനും ഗിയർബോക്സും

എൻജിനും ഗിയർബോക്സും

ഒരു 300സിസി, 4 വാൽവ് എൻജിനാണ് മോജോയ്ക്കുള്ളത്. ഈ സിംഗിൾ സിലിണ്ടർ വാട്ടർ കൂൾഡ് എൻജിൻ ഇലക്ട്രോണിക് ഫ്യുവൽ ഇൻജക്ഷൻ സംവിധാനത്തോടെയാണ് വരുന്നത്. 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിരിക്കുന്നു. 27 കുതിരശക്തിയും 30 എൻഎം ടോർക്കും എൻജിനുണ്ട്.

എൻജിൻ പെർഫോമൻസ്

എൻജിൻ പെർഫോമൻസ്

ഇക്കാര്യത്തിൽ മഹീന്ദ്ര എൻജിനീയർമാർ വർഷങ്ങളോളം നടത്തിയ ഗവേഷണപരിപാടികൾ പാഴായിട്ടില്ല. വളരെ സ്മൂത്തായ, സൈലന്റായ എൻജിനാണ് വാഹനത്തിൽ ചേർത്തിരിക്കുന്നത്. കുറഞ്ഞ വേഗതയിൽ ഗിയർബോക്സ് ചെറിയ അലമ്പുണ്ടാക്കുന്നത് അവഗണിക്കാവുന്നതാണ്. മിഡ് റെയ്ഞ്ച് ആകിസിലറേഷൻ കിടിലം ആണ്. ഈ ബൈക്ക് ശരിയായി ഓടിക്കേണ്ട റെയ്ഞ്ച് 4500 ആർപിഎമ്മിനും 6500 ആർപിഎണ്മിനും ഇടയിൽ കണ്ടെത്താം. ഒരു 100-120 സ്പീഡിൽ വളരെ സ്മൂത്താണ് വാഹനം. ഒരു സ്പോർട്സ് ടൂററിനു വേണ്ട സ്ഥിരതയാണ് ഈ ആർപിഎമ്മിൽ കണ്ടെത്താൻ ശ്രമിച്ചിരിക്കുന്നത് എന്നു പറയാം.

മൈലേജ്

മൈലേജ്

21 ലിറ്റർ ഫ്യുവൽ ടാങ്ക് ഒരു സ്പോർട്സ് ടൂറർ ബൈക്കിന് ചേർന്നതു തന്നെ. ദീർഘദൂരയാത്രയ്ക്കുതകുന്ന മറ്റൊരു ഫീച്ചറാണ് എയർ ഡിഫ്ലക്ഷൻ സിസ്റ്റം. റേഡിയേറ്ററിൽ നിന്നുള്ള ചൂട് പുറത്തുകളയുന്നു ഈ സംവിധാനം. ഞങ്ങളുടെ ടെസ്റ്റിൽ മോജോ ഫുൾ ടാങ്കിൽ 400 കിലോമീറ്റർ മൈലേജ് നൽകി. മഹീന്ദ്ര അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 35 കിലോമീറ്ററാണ്.

മൈലേജ്

മൈലേജ്

മൈലേജ്: ലിറ്ററിന് 20 കിലോമീറ്റർ

ഇന്ധനടാങ്ക്: 21 ലിറ്റർ

റിസർവ് ടാങ്ക് ശേഷി: 3 ലിറ്റർ

ഞങ്ങൾ സഞ്ചരിച്ച ഉയർന്ന വേഗത: ലിറ്ററിന് 149 കിലോമീറ്റർ

റൈഡ് കംഫർട്ട്

റൈഡ് കംഫർട്ട്

ഇതൊരു സ്പോർട്സ് ടൂറർ ആണെന്ന കാര്യം മനസ്സിൽ വെക്കുക. ഈ ബൈക്കിൽ നീണ്ടുകിടക്കുന്ന റോഡിൽ ക്രൂയിസ് ചെയ്തുപോകുന്നത് ഒരു കിടിലൻ അനുഭവം തന്നെയാണ്. മികച്ച കൈകാര്യക്ഷമതയുണ്ട് ബൈക്കിന്. 165 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിനെ പാർക്ക് ചെയ്യുന്ന സമയത്ത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടിയത് ഓടുന്ന നേരത്തെ മറന്നേപോകും. മികച്ച കോർണറിങ് ശേഷിയുണ്ട് വാഹനത്തിന്.

റൈഡിങ് പൊസിഷൻ

റൈഡിങ് പൊസിഷൻ

ഇക്കാര്യത്തിലും മികവ് പുലർത്തുന്നുണ്ട് മോജോ. പക്ഷെ, ഹാൻഡിൽബാർ, സീറ്റ്, ഫൂട്പെഗ് എന്നിവ ഒരുമിച്ച് നൽകേണ്ട കംഫർട്ട് എല്ലാ റൈഡർമാർക്കും കിട്ടിയെന്നു വരില്ല. വാങ്ങുന്നതിനു മുമ്പ് സ്വയം ടെസ്റ്റ് റൈഡ് ചെയ്ത് മനസ്സിലാക്കേണ്ട കാര്യമാണിത്. സീറ്റിൽ നിന്ന് ഫൂട്പെഗ്ഗിലേക്കുള്ള അകലം ദീർഘയാത്രകൾക്ക് എല്ലാവർക്കും കംഫർട്ടാവണം എന്നില്ല.

പിന്നിലിരുന്നുള്ള യാത്ര

പിന്നിലിരുന്നുള്ള യാത്ര

മോജോയുടെ പിന്നിലിരുന്ന യാത്ര ചെയ്യുന്നത് ഇച്ചിരി ബുദ്ധിമുട്ടായിരിക്കും. ഈ ബൈക്ക് അതിനുള്ളതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

സസ്പെൻഷൻ

സസ്പെൻഷൻ

നീണ്ട നിരത്തുകളിൽ നല്ല കംഫർട്ട് നൽകുന്നുണ്ട്. കൺട്രോളിൽ ഒരു കോംപ്രമൈസും വരുന്നില്ല.

ബ്രേക്കുകൾ

ബ്രേക്കുകൾ

ഒരു 320എംഎം സിംഗിൾ ഫ്രണ്ട് ഡിസ്ക് ബ്രേക്കാണ് വാഹനത്തിൽ ചേർത്തിട്ടുള്ളത്. 4 പിസ്റ്റൺ റേഡിയൽ കാലിപ്പറാണ് നൽകിയിരിക്കുന്നത്. പിന്നിൽ സിംഗിൾ ടൂ പിസ്റ്റൺ ഫ്ലോട്ടിങ് കാലിപ്പർ ചേർത്തിരിക്കുന്നു. മികച്ച ബ്രേക്കിങ് നൽകാൻ ഇവയ്ക്ക് സാധിക്കുന്നുണ്ട്. അടുത്ത വർഷം എബിഎസ് സാങ്കേതികതയും വാഹനത്തിൽ നൽ‌കുമെന്ന് മഹീന്ദ്ര പറയുന്നു.

ടയറുകൾ

ടയറുകൾ

പിരെല്ലി ഡയബ്ലോ റോസ്സോ 2 ടയറുകളാണ് വാഹനത്തിലുള്ളത്. നനഞ്ഞ പാതകളിൽ പോലും മികച്ച പ്രകടനശേഷിയുണ്ട് ഇവയ്ക്ക്. ഫ്രണ്ട് ടയർ: 110/70-R17. റിയർ ടയർ‌: 150/60-R17.

ഫീച്ചറുകൾ

ഫീച്ചറുകൾ

എൽഇഡി ഗൈഡ് ലാമ്പ് ചേർത്തിട്ടുണ്ട് ഹെഡ്‌ലാമ്പുകളിൽ. ടെയ്ൽ ലാമ്പിൽ 8 എൽഇഡികളാണുള്ളത്. ബ്രേക്ക് ലൈറ്റിൽ 12 എൽഇഡികൾ ചേർത്തിരിക്കുന്നു. സ്പോർടി ഡിസൈനിൽ വരുന്ന സ്പീഡോമീറ്റർ ക്ലസ്റ്റർ ആകർഷകമാണ്. മാക്സിമം സ്പീഡ് റെക്കോർഡർ, ഡ്യുവൽ ട്രിപ്പ് മീറ്റർ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

ഫീച്ചറുകൾ

ഫീച്ചറുകൾ

ലിമ്പ് കോം മോഡ് എന്ന സുരക്ഷാ ഫീച്ചറിനെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചതായി ഡിറ്റക്ട് ചെയ്താൽ ഈ സംവിധാനം വാഹനത്തിന്റെ വേഗതയിൽ ഇടപെടും. പിന്നീട് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത പിടിക്കാൻ സാധിക്കില്ല റൈഡർക്ക്. പേര് സൂചിപ്പിക്കുന്നതു പോലെ ഞൊണ്ടി ഞൊണ്ടി വീട്ടിൽപോകാമെന്ന്!

ഫീച്ചറുകൾ

ഫീച്ചറുകൾ

മറ്റൊരു സുരക്ഷാ സംവിധാനം റോളോവർ സെൻസറാണ്. വണ്ടിമറിഞ്ഞാൽ അത് തിരിച്ചറിയുകയും എൻജിൻ ഓഫ് ചെയ്യുകയും ചെയ്യുന്നു ഈ സംവിധാനം.

മെച്ചങ്ങൾ

മെച്ചങ്ങൾ

 • ഉയർന്ന വേഗതയിൽ സ്ഥിരത പുലർത്തുന്നു
 • ബ്രൈഡഡ് ബ്രേക്ക് ലൈനുകൾ
 • മിഡ് റെയ്ഞ്ചിൽ നല്ല പവർ
 • സ്മൂത്തായ, സൈലന്റായ എൻജിൻ
 • പിരെല്ലി ഡയബ്ലോ റോസ്സോ 2 ടയറുകൾ (ഗ്രിപ്പ് കിടിലം)
 • മികച്ച സസ്പെൻഷൻ സിസ്റ്റം
 • നിരവധി ഫീച്ചറുകൾ
 • പ്രീ മഫ്ലറോടു കൂടിയ ട്വിൻ എക്സോസ്റ്റ്
ഇഷ്ടപ്പെടാത്ത ചിലത്

ഇഷ്ടപ്പെടാത്ത ചിലത്

 • സീറ്റുയരം (ഫൂട്പെഗ്ഗിലേക്കുള്ള അകലം ശരിയായ വിധത്തിലൽ സംവിധാനം ചെയ്തിട്ടില്ല)
 • കുറഞ്ഞ വേഗതയിൽ ഗിയർബോക്സിൽ നിന്ന് ചില അലമ്പ് ശബ്ദങ്ങൾ വരുന്നു
 • ഇന്ധനനില അറിയാൻ വഴിയില്ല (ഡിസ്റ്റൻസ് ടു എംറ്റി)
വിധി

വിധി

നേരത്തെതന്നെ പറഞ്ഞു കഴിഞ്ഞു. കെടിഎം 390യുടെ എതിരാളിയല്ല ഈ ബൈക്ക്. ഇതൊരു സ്പോർട്സ് ടൂററാണ്. ഈ പ്രതീക്ഷയോടെയാണ് മോജോയെ സമീപിക്കുന്നതെങ്കിൽ ഒട്ടും നിരാശപ്പെടേണ്ടിവരില്ല. ബ്രേക്കിങ്, ഹാൻഡ്‌ലിങ്, ക്രൂയിസിങ് ശേഷി എന്നിവ പരിഗണിക്കുമ്പോൾ മോജോ ഒരു മികച്ച സ്പോർട് ട‌ൂറർ ബൈക്കാണ്.

വില

വില

മഹീന്ദ്ര ഈ ബൈക്കിന് വില കണ്ടിരിക്കുന്നത് ഓൺറോഡ് 1.80 ലക്ഷമാണ്. ഇത് കെടിഎം 390യെക്കാൾ 50,000 രൂപയോളം കുറവാണ്.

English summary
Mahindra’s Sports-Tourer 300cc For India. Stylish, But Is It Worth The Money.
Story first published: Monday, October 12, 2015, 18:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark