മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

By Santheep

മഹീന്ദ്ര മോജോ സ്പോർട്സ് ടൂറർ ബൈക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ദില്ലി ഷോറൂം നിരക്ക് പ്രകാരം 1,58,000 രൂപയാണ് ഈ ബൈക്കിന് വില. നാല് നഗരങ്ങളിൽ മാത്രമേ ബൈക്ക് ലഭ്യമാക്കുന്നുള്ളൂ ഇപ്പോൾ.

മോജോ ടെസ്റ്റ് റൈഡ് റിവ്യൂ: മഹീന്ദ്രയുടെ തെറ്റാത്ത കണക്കുകൂട്ടൽ

കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

ദില്ലി, മുംബൈ, പൂനെ, ബങ്കളുരു എന്നീ നാല് നഗരങ്ങളിലാണ് മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തിരിക്കുന്നത്. ബങ്കളുരുവിൽ 10 ഡീലർഷിപ്പുകലിൽ വാഹനം ലഭിക്കും.

വിലകൾ

വിലകൾ

  • ദില്ലി - 1,58,000
  • മുംബൈ - 1,62,000
  • പൂനെ - 1,62,000
  • ബങ്കളുരു - 1,63,500
  • മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

    ഈ വിലകൾ അവതരണവിലയാണെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം ബുക്കു ചെയ്യുന്ന 100 പേർക്ക് മാത്രമേ ഈ വിലയിൽ ബൈക്ക് ലഭിക്കൂ. ഓൺലൈനായും ബൈക്ക് ബുക്കു ചെയ്യാവുന്നതാണ്. മഹീന്ദ്ര മോജോയ്ക്കു വേണ്ടി പ്രത്യേകമുണ്ടാക്കിയ വെബ്സൈറ്റ് വഴിയാണ് ബുക്കിങ് സ്വീകരിക്കുന്നത്.

    മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

    ഗ്ലേസിയർ വൈറ്റ്, ചാർക്കോൾ ബ്ലാക്ക്, വോൾക്കാനോ റെഡ് എന്നീ നിറങ്ങളിൽ മോജോ ലഭിക്കും. നൂറ് ബൈക്കുകൾ ഡെലിവറി ചെയ്യാനായി തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ ബുക്കിങ് വരികയാണെങ്കിൽ അവർക്ക് കുറച്ച് കാത്തിരിക്കേണ്ടതായി വരും. അറുപത് ദിവസത്തെ കാത്തിരിപ്പ് സമയമാണ് മഹീന്ദ്ര പറയുന്നത്.

    മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

    മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് മോജോ ലഭിക്കുന്ന നഗരങ്ങളിൽ വന്ന് വാങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് മഹീന്ദ്ര. സ്വന്തം നഗരങ്ങളിൽ രജിസ്ട്രേഷൻ നടത്തിക്കിട്ടാൻ മോജോ വിൽക്കുന്ന ഇടങ്ങളിലെ ആർടിഓയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ബങ്കളുരുവിൽ നിന്ന് വണ്ടി വാങ്ങി കേരളത്തിൽ കൊണ്ടുപോയി രജിസ്റ്റർ ചെയ്യുക! നടന്നുകിട്ടിയാൽ നല്ലത്!

    മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

    295സിസി ശേഷിയുള്ള ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ സിംഗിൾ സിലിണ്ടർ എൻജിൻ 27 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 30 എൻഎം ആണ് ടോർക്ക്. 6 സ്പീഡ് ഗിയർബോക്സ് ചേർത്തിരിക്കുന്നു വാഹനത്തിൽ.

    മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

    ട്വിൻ എക്സോസ്റ്റ് പൈപ്പുകളും എൽഇഡി ടെയ്ൽ ലാമ്പിനെ പേറുന്ന റിയർ ഫെൻഡറുകളുമെല്ലാം മികച്ച രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു. 17 ഇഞ്ച് പിരെല്ലി റോസ്സോ ടയറുകളാണ് മോജോയിലുള്ളത്. ഉയർന്ന വേഗതയിൽ വാഹനത്തിന് നല്ല സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട് മോജോ.

    മഹീന്ദ്ര മോജോ ലോഞ്ച് ചെയ്തു

    മോജോയുടെ ആകെ ഭാരം 165 കിലോഗ്രാമാണ്. സീറ്റിലേക്കുള്ള ഉയരം 814.5 എംഎം. ഇന്ധനശേഷി 21 ലിറ്ററാണ്.

More from DriveSpark

Article Published On: Thursday, October 15, 2015, 15:06 [IST]
English summary
Mahindra Mojo launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X