2014-15 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും വിറ്റ 10 ഇരുചക്രവാഹനങ്ങള്‍

By Santheep

2014-2015 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ ടൂ വീലര്‍ വിപണിക്ക് മികച്ച വളര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. മോട്ടോര്‍സൈക്കിളുകള്‍ക്കാണ് ഇപ്പോഴും ആധിപത്യം വിപണിയില്‍. എങ്കിലും സ്‌കൂട്ടറുകളുടെ മേഖലയിലും കാര്യമായ വളര്‍ച്ച സംഭവിച്ചിട്ടുണ്ട്.

ബൈക്ക് സ്റ്റണ്ടുകളെ പരിചയപ്പെടാം

ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ തിരിച്ചടി നേരിടേണ്ടതായും വന്നിട്ടുണ്ട്. ഇവിടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച 10 ബൈക്കുകളുടെ കണക്കെടുക്കുന്നു.

10. ഗ്ലാമര്‍

10. ഗ്ലാമര്‍

ഹീറോ ഗ്ലാമറാണ് പത്താം സ്ഥാനത്ത് വരുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5,51,486 ഗ്ലാമര്‍ മോഡലുകള്‍ വിറ്റഴിക്കുകയുണ്ടായി.

09. ഡിസ്‌കവര്‍

09. ഡിസ്‌കവര്‍

ബജാജിന്റെ ഡിസ്‌കവര്‍ മോഡലാണ് ഒമ്പതാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 5,52,855 യൂണിറ്റ് വിറ്റഴിക്കാന്‍ ബജാജിന് സാധിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഈ ബൈക്കിന് സ്ഥാനം. ഇപ്പോല്‍ വില്‍പന 43 ശതമാനത്തോളം ഇടിഞ്ഞു.

08. ഡ്രീം

08. ഡ്രീം

ഹോണ്ടയുടെ ഡ്രീം മോട്ടോര്‍സൈക്കിള്‍ വില്‍പനയില്‍ എട്ടാം സ്ഥാനത്താണ് വന്നിരിക്കുന്നത്. ആകെ 6,14,342 യൂണിറ്റ് വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട് കമ്പനിക്ക്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പനയില്‍ വളര്‍ച്ച കണ്ടെത്താനും ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്.

07. പള്‍സര്‍

07. പള്‍സര്‍

ബജാജിന്റെ പള്‍സര്‍ മോഡല്‍ വില്‍പനയില്‍ ഏഴാം സ്ഥാനത്തു വരുന്നു. ആകെ 6,00,689 യൂണിറ്റാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ വില്‍പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തരക്കേടില്ലാത്ത വളര്‍ച്ച കൈവരിക്കാനും പള്‍സറിന് സാധിച്ചു.

06. എക്‌സ്എല്‍ സൂപ്പര്‍

06. എക്‌സ്എല്‍ സൂപ്പര്‍

ടിവിഎസ്സില്‍ നിന്നുള്ള മൊപെഡ് എക്‌സ്എല്‍ സൂപ്പറാണ് വില്‍പനയില്‍ ആറാം സ്ഥാനത്തു വരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 7,55,503 മൊപെഡുകള്‍ വിറ്റഴിച്ചു ടിവിഎസ്. 2013 സാമ്പത്തിക വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട് വില്‍പന.

05. സിബി ഷൈന്‍

05. സിബി ഷൈന്‍

ഹോണ്ടയുടെ സിബി ഷൈന്‍ ബൈക്കാണ് അഞ്ചാം സ്ഥാനത്തുള്ളത്. ആകെ 8,27,458 യൂണിറ്റ് വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട് ഹോണ്ടയ്ക്ക്. 2013 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് വില്‍പന നന്നായി മുന്നേറിയിട്ടുണ്ട്.

04. എച്ച്എഫ് ഡീലക്‌സ്

04. എച്ച്എഫ് ഡീലക്‌സ്

നാലാം സ്ഥാനത്തു വരുന്നത് ഹീറോയുടെ എച്ച്എഫ് ഡീലക്‌സാണ്. 10,82,193 യൂണിറ്റ് വിറ്റഴിച്ചു ഹീറോ. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് തരക്കേടില്ലാത്ത മുന്നേറ്റം നടത്തിയിട്ടുണ്ട് വില്‍പനയില്‍.

03. പാഷന്‍

03. പാഷന്‍

ഹീറോയുടെ തന്നെ പാഷന്‍ മോട്ടോര്‍സൈക്കിളാണ് മൂന്നാം സ്ഥാനത്തു വരുന്നത്. 2014-15 സകാമ്പത്തികവര്‍ഷത്തില്‍ 13,41,424 യൂണിറ്റ് വിറ്റുവെങ്കിലും ഇത് താരതമ്യേന കുറവാണ്. 2013 സാമ്പത്തികവര്‍ഷത്തിനെ അപേക്ഷിച്ച് 7 ശതമാനത്തോളം വില്‍പന ഇടിഞ്ഞിട്ടുണ്ട്.

02. ആക്ടിവ

02. ആക്ടിവ

ആക്ടിവയാണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്തു വരുന്നത്. 21,78,227 യൂണിറ്റാണ് ആകെ വിറ്റഴിച്ചത്. ഇത് 2013നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വില്‍പനാവര്‍ധനയാണെന്നും അറിയുക. 16,74,178 ആക്ടിവകളാണ് 2013ല്‍ വിറ്റത്!

01. സ്‌പ്ലെന്‍ഡര്‍

01. സ്‌പ്ലെന്‍ഡര്‍

ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ മോഡല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നതായി കാണാം. ആകെ 25,17,189 യൂണിറ്റാണ് വിറ്റഴിച്ചത്. 11.1 ശതമാനം വില്‍പനാവളര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട് ഈ മോഡല്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ആകെ വിറ്റത് 22,65,676 സ്‌പ്ലെന്‍ഡറുകളാണ്.

More from DriveSpark

Article Published On: Wednesday, April 22, 2015, 14:40 [IST]
English summary
Top 10 Selling Two-Wheelers During Financial Year 2014-15.
കൂടുതല്‍... #ടോപ് 10 #top 10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X