ബൈക്ക് സ്റ്റണ്ടുകളെ പരിചയപ്പെടാം

Written By:

മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ ഒരു സാധാരണ കാഴ്ചയാണ് ഇന്ന് നിരത്തുകളില്‍. അങ്ങേയറ്റം അപകടം നിറഞ്ഞ സ്റ്റണ്ട് ഐറ്റംസെല്ലാം ഫ്രീക്കന്‍ പയ്യന്‍സ് ഹെല്‍മെറ്റ് പോലും വെക്കാതെ നടുറോട്ടില്‍ വെച്ച് ചെയ്യുന്നതു കണ്ട് കാഴ്ചക്കാരുടെ ഉള്ളം കിടുങ്ങുന്നു. രാഷ്ട്രീയ, ജാതി, മതങ്ങള്‍ക്കതീതമായ നിരവധി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ തെരുവിലെ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

എന്തായാലും, നമ്മള്‍ മലയാളികള്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകളുടെ ലോകത്തേക്ക് കടക്കുകയാണ്. വിദേശങ്ങളില്‍ വിഖ്യാതമായ ഈ കല ഇന്ത്യന്‍ യുവാക്കളെയും ആകര്‍ഷിച്ചു തുടങ്ങിയിട്ടുണ്ട്. താഴെ താളുകളില്‍ പ്രധാനപ്പെട്ട ചില മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഇനങ്ങളെ പരിചയപ്പെടുത്തുന്നു. ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പെടുത്തി അടച്ചിട്ട ട്രാക്കുകളില്‍ ചെയ്യുന്ന ഈ സ്റ്റണ്ടുകള്‍ ഒരു കാരണവശാലും അനുകരിക്കാന്‍ പാടുള്ളതല്ല എന്ന് മുന്നറിയിപ്പ് നല്‍കട്ടെ.

ബൈക്ക് സ്റ്റണ്ടുകളെ പരിചയപ്പെടാം

താളുകളിലൂടെ നീങ്ങുക.

12 ഒ ക്ലോക്ക്

12 ഒ ക്ലോക്ക്

90 ഡിഗ്രിയില്‍ സ്‌റ്റോപ്പി കളിക്കുകയാണ് 12 ഓ ക്ലോക്ക് ചെയ്യുന്നത്. ബാലന്‍സ് ചെയ്യാന്‍ വലിയ പ്രയാസമുള്ള ഒരു ഐറ്റമാണിത്.

ജീസസ്

ജീസസ്

നീങ്ങുന്ന ബൈക്കിൽ ബാലൻസ് ചെയ്ത് നിന്ന് കുരിശിലേറിയ ജീസസ്സിനെപ്പോലെ നിൽക്കുന്നു റൈഡർ.

സ്‌പ്രെഡര്‍

സ്‌പ്രെഡര്‍

വീലികളിയുടെ മറ്റൊരു രൂപം. റൈഡര്‍ മോട്ടോര്‍സൈക്കിളിന്റെ ടാങ്കിനു മുകളിലേക്ക് ഇരിപ്പ് മാറ്റുന്നു. തുടര്‍ന്ന് കാലുകള്‍ രണ്ടുവശത്തേക്കും വിരിക്കുന്നു.

സൂയിസൈഡ് ബേണൗട്ട്

സൂയിസൈഡ് ബേണൗട്ട്

ബൈക്കിന്റെ മുമ്പില്‍ നിന്നാണ് ഈ ബേണൗട്ട് സ്റ്റണ്ട് നടത്തുന്നത്.

ഹൈ ചെയര്‍

ഹൈ ചെയര്‍

ഇതും ഒരു പ്രത്യേകതരം വീലി കളിയാണ്. ഹാന്‍ഡില്‍ബാറുകളില്‍ ഇരുന്ന് ഇരുകാലുകളും മുമ്പിലേക്ക് നീട്ടുന്നു സ്റ്റണ്ട് ബൈക്കര്‍.

സീറ്റ് സ്റ്റാന്‍ഡര്‍

സീറ്റ് സ്റ്റാന്‍ഡര്‍

വീലി കളി തന്നെയാണിതും. വീലിയില്‍ ഉയര്‍ന്നതിനു ശേഷം സീറ്റിനുമുകളില്‍ നില്‍ക്കുകയാണ് സ്റ്റണ്ടര്‍ ചെയ്യുക. കമാനാകൃതിയിലായിരിക്കും റൈഡറുടെ ശരീരം.

വീലി

വീലി

ഒരുപക്ഷേ ഏറെ പേര്‍ക്കും പരിചിതമായ സ്റ്റണ്ട് ഐറ്റമായിരിക്കും ഇത്. മറ്റ് സ്റ്റണ്ടുകളെ അപേക്ഷിച്ച് എളുപ്പമായതിനാല്‍ എല്ലാ തുടക്കക്കാരും ഈ പരിപാടി അനുകരിച്ചാണ് തുടങ്ങുക. നീങ്ങിക്കൊണ്ടിരിക്കവെ മോട്ടോര്‍സൈക്കിളിന്റെ മുന്‍വീല്‍ ഉയര്‍ത്തുന്ന പരിപാടിയാണിത്.

സര്‍ക്കിള്‍

സര്‍ക്കിള്‍

വീലിയില്‍ നിന്നുകൊണ്ട് ഒരു വൃത്തം തീര്‍ക്കുകയാണ് സര്‍ക്കിളില്‍ ചെയ്യുന്നത്. വന്‍ വൈദഗ്ധ്യം ആവശ്യമുള്ള പണിയാണിത്.

സ്റ്റോപ്പീ

സ്റ്റോപ്പീ

എന്‍ഡോ എന്നു ഈ സ്റ്റണ്ടിന് പേരുണ്ട്. വീലിയെ അപേക്ഷിച്ച് കുറെക്കൂടി അപകടകരമാണ് ഈ പരിപാടി. പാളിപ്പോയാല്‍ മോന്തായത്തിനാണ് പണി കിട്ടുക. സ്റ്റോപ്പിയില്‍, പിന്‍വീല്‍ ഉയര്‍ത്തുകയാണ് സ്റ്റണ്ട് ബൈക്കര്‍ ചെയ്യുന്നത്. ബ്രേക്ക് ചെയ്യുന്നതിന്റെ ഫോഴ്‌സില്‍ പിന്‍വീല്‍ ഉയര്‍ത്തിക്കിട്ടിയാല്‍ സംഗതി വിജയിച്ചു.

കൂടുതല്‍... #സ്റ്റണ്ട് #stunt #top best most
English summary
Most Insane Motorcycle Stunts.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark