ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന 10 ഇരുചക്രവാഹനങ്ങള്‍

By Santheep

മോട്ടോര്‍സൈക്കിള്‍ വില്‍പനയില്‍ ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പ് തന്നെയാണ് ഹീറോ. 2014 അവസാനമാസങ്ങളിലെ വില്‍പനാക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ മോഡല്‍ വിപണിയില്‍ അപ്രമാദിത്വം നിലനിര്‍ത്തുന്നതായാണ്. ഡിസംബര്‍ മാസത്തില്‍ 2,15,161 യൂണിറ്റ് സ്‌പ്ലെന്‍ഡറുകളാണ് ഹീറോ വിറ്റഴിച്ചത്.

നരകത്തില്‍ നിന്ന് ദൈവം ഇറക്കുമതി ചെയ്ത ബൈക്ക് എന്‍ജിനുകള്‍

ഹോണ്ടയുടെതന്നെ ആക്ടിവ സ്‌കൂട്ടറാണ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. ഡിസംബര്‍ മാസത്തില്‍ കൂടുതല്‍ വിറ്റഴിച്ച വാഹനങ്ങളും മറ്റ് വിശദാംശങ്ങളും താഴെ താളുകളില്‍ വായിക്കാം.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന 10 ഇരുചക്രവാഹനങ്ങള്‍

താളുകളിലൂടെ നീങ്ങുക.

10. ബജാജ് പള്‍സര്‍

10. ബജാജ് പള്‍സര്‍

ഡിസംബര്‍ മാസത്തിലെ വില്‍പനയില്‍ ബജാജ് പള്‍സര്‍ പത്താം സ്ഥാനത്താണ് നില്‍ക്കുന്നത്. ആകെ 38,419 മോഡലുകള്‍ വിറ്റഴിച്ചു വിപണിയില്‍. 2013 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് മികച്ച വില്‍പനാനിരക്കാണിത്. പ്രസ്തുതവര്‍ഷം പള്‍സര്‍ മോഡല്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ടായിരുന്നില്ല.

09. ഹോണ്ട ഡ്രീം

09. ഹോണ്ട ഡ്രീം

ഹോണ്ട ഡ്രീം മോട്ടോര്‍സൈക്കിളാണ് 2014 ഡിസംബറിലെ വില്‍പനയില്‍ ഒമ്പതാമതെത്തിയിരിക്കുന്നത്. ആകെ 42,530 മോഡലുകള്‍ വിറ്റഴിച്ചു. ഇത് 2013നെ അപേക്ഷിച്ച് കുറവാണ്. 45,603 യൂണിറ്റ് വിറ്റഴിച്ച് വില്‍പനയില്‍ ഏഴാംസ്ഥാനത്തായിരുന്നു ഡ്രീം അന്ന്.

08. ഹീറോ മെസ്‌ട്രോ

08. ഹീറോ മെസ്‌ട്രോ

മെസ്‌ട്രോയുടെ വില്‍പനയില്‍ കാര്യമായ വര്‍ധന സംഭവിച്ചിട്ടുണ്ട്. 2013 ഡിസംബറില്‍ 33,364 യൂണിറ്റ് വില്‍പനയോടെ പത്താംസ്ഥാനത്ത് നിന്നിരുന്ന മെസ്‌ട്രോ ഇപ്പോള്‍ 42,988 യൂണിറ്റ് വില്‍പനയോടെ എട്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന 10 ഇരുചക്രവാഹനങ്ങള്‍

വിൽപനയിൽ ഏഴാംസ്ഥാനത്താണ് ഹീറോ ഗ്ലാമർ. ആകെ 47,355 യൂണിറ്റ് വിറ്റഴിക്കപെട്ടു.

06. ടിവിഎസ് മൊപെഡ്

06. ടിവിഎസ് മൊപെഡ്

ആ എക്കണോമി മോട്ടോര്‍സൈക്കിള്‍ 2014 ഡിസംബറില്‍ ആകെ വിറ്റഴിച്ചത് 58,929 യൂണിറ്റാണ്. കഴിഞ്ഞവര്‍ഷവും വില്‍പനയില്‍ ആറാം സ്ഥാനത്തായിരുന്നു ഈ വാഹനം അതേസമയം വിറ്റഴിച്ച മോഡലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വന്നിട്ടുണ്ടെന്നു കാണാം. 2013ല്‍ 53,470 യൂണിറ്റാണ് ആകെ വിറ്റത്.

05. ഹോണ്ട സിബി ഷൈന്‍

05. ഹോണ്ട സിബി ഷൈന്‍

സിബി ഷൈന്‍ മോഡല്‍ വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. 2013ല്‍ 45,527 യൂണിറ്റ് വിറ്റഴിച്ച് എട്ടാംസ്ഥാനത്തു നിന്നിരുന്ന സിബി ഷൈന്‍ 2014 ഡിസംബറില്‍ 62,439 യൂണിറ്റ് വില്‍പനയോടെ അഞ്ചാംസ്ഥാനത്തെത്തിയിരിക്കുകയാണ്.

04. ഹീറോ എച്ച്എഫ് ഡീലക്‌സ്

04. ഹീറോ എച്ച്എഫ് ഡീലക്‌സ്

എച്ച്എഫ് ഡീലക്‌സ് മോട്ടോര്‍സൈക്കിളിന്റെ വില്‍പനയിലും വര്‍ധന സംഭവിച്ചിട്ടുണ്ട്. 2013 ഡിസംബറില്‍ 74,408 മോഡലുകളാണ് ആകെ വിറ്റഴിച്ചിരുന്നതെങ്കില്‍ 2014 ഡിസബറിലെത്തിയപ്പോളിത് 78,343 മോഡലായി വളര്‍ന്നു. നാലാംസ്ഥാനത്താണ് ഈ വാഹനം, വില്‍പനയില്‍.

03. ഹീറോ പാഷന്‍

03. ഹീറോ പാഷന്‍

ഹീറോയുടെ മോഡലുകളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മോഡലാണിത്. 2013 ഡിസംബറില്‍ 1,36,079 എണ്ണം വിറ്റഴിച്ചിരുന്നു പാഷന്‍. ഇത് 2014 ഡിസംബറിലെത്തിയപ്പോള്‍ കുത്തനെ ഇടിഞ്ഞ് 84,753 മോഡലായി തളര്‍ന്നു. സെഗ്മെന്റില്‍ മത്സരം കടുത്തുവരുന്നതായിരിക്കാം ഇതിനു കാരണം. എന്തായാലും വില്‍പനയില്‍ മൂന്നാംസ്ഥാനം നിലനിര്‍ത്തുന്നുണ്ട് വാഹനം.

02. ഹോണ്ട ആക്ടിവ

02. ഹോണ്ട ആക്ടിവ

സ്‌കൂട്ടറുകളുടെ രാജാവ് ആക്ടിവയാണ് ഇന്ത്യയിലെ ഇരുചക്രവാഹന വില്‍പനയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 2013 ഡിസംബറിനെ അപേക്ഷിച്ച് മികച്ച വളര്‍ച്ച കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. ആകെ 1,80,879 യൂണിറ്റാണ് ഇത്തവണ വിറ്റഴിച്ചത്. 2013ല്‍ ഇത് 1,51,361 യൂണിറ്റായിരുന്നു.

01. ഹീറോ സ്‌പ്ലെന്‍ഡര്‍

01. ഹീറോ സ്‌പ്ലെന്‍ഡര്‍

ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ മോഡല്‍ വില്‍പനയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നു. വന്‍ വളര്‍ച്ചയാണ് വാഹനത്തിനുണ്ടായിരിക്കുന്നത്. 2013 ഡിസംബറില്‍ 1,85,517 മോഡലുകള്‍ വിറ്റഴിച്ചിടത്ത് 2014ല്‍ 1,15,161 യൂണിറ്റ് വില്‍പന പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, January 21, 2015, 11:56 [IST]
English summary
Top 10 Selling two wheelers in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X