ഏറ്റവും 'ശേഷിയുള്ള' എന്‍ജിനുകള്‍ ഘടിപ്പിച്ച 10 ബൈക്കുകള്‍

By Santheep

നരകത്തില്‍ നിന്ന് ദൈവം ഇറക്കുമതി ചെയ്ത ബൈക്ക് എന്‍ജിനുകള്‍

അടിസ്ഥാനപരമായി സാഹസികരുടെ വാഹനമാണ് മോട്ടോര്‍സൈക്കിളുകള്‍. നീണ്ട സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ആരും മോട്ടോര്‍സൈക്കിളുകളെയും ഇഷ്ടപ്പെടുന്നു. പറഞ്ഞുവരുന്നത് നമ്മുടെ നിരത്തുകളില്‍ സാധാരണമായി കാണുന്ന നൂറ് സിസി ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച സൈക്കിളുകളെക്കുറിച്ചല്ല. ആയിരം സിസിക്കു മുകളില്‍ ശേഷിയുള്ള, ദൈവം നരകത്തില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായി ഭൂമിയിലേക്ക് ഇറക്കുമതി ചെയ്തതെന്നു തോന്നിപ്പിക്കുന്ന, ക്രൗര്യം നിറഞ്ഞ സൗന്ദര്യമുള്ള മോട്ടോര്‍സൈക്കിളുകളെക്കുറിച്ചാണ്.

ഇന്നിവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഉയര്‍ന്ന എന്‍ജിന്‍ സിസിയുള്ള പത്ത് മോട്ടോര്‍സൈക്കിളുകളെക്കുറിച്ചാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ എന്‍ജിന്‍ സിസി കൂടിയതുകൊണ്ട് മോട്ടോര്‍സൈക്കിളിന്റെ പ്രകടനശേഷി കൂടണമെന്നില്ല. അത് വാഹനത്തിന്റെ സാങ്കേതികതയെയും എന്‍ജിന്‍ ട്യൂണിങ് സവിശേഷതകളെയും ആസ്പദിച്ചാണ് നില്‍ക്കുന്നത്. എന്നിരിക്കിലും താഴെ വിവരിക്കുന്ന വമ്പന്മാര്‍ കുതിരശക്തിയിലും ചക്രവീര്യത്തിലും ഒട്ടും പിന്നിലല്ല. പ്രകടനത്തിന്റെ കാര്യം വരുമ്പോള്‍ കുതിരശക്തിയെക്കാള്‍ ചക്രവീര്യത്തിന് പ്രാധാന്യം ലഭിക്കുന്നു. ഓരോരുത്തരുടെയും പ്രകടനശേഷിയെ നിങ്ങള്‍തന്നെ നേരിട്ടളക്കുക.

നരകത്തില്‍ നിന്ന് ദൈവം ഇറക്കുമതി ചെയ്ത ബൈക്ക് എന്‍ജിനുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം

10. ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം

പത്താം സ്ഥാനത്താണ് ട്രയംഫ് തണ്ടര്‍ബേഡ് സ്റ്റോം ഇടംപിടിക്കുന്നത്. 1699 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ പാരലല്‍ ട്വിന്‍ എന്‍ജിന്‍ 98 പിഎസ് കരുത്തും 156 എന്‍എം ചക്രവീര്യവും പകരുന്നു.

09. വിക്ടറി ഫ്രീഡം വി-ട്വിന്‍ (ഹാമ്മര്‍ 8 ബാള്‍)

09. വിക്ടറി ഫ്രീഡം വി-ട്വിന്‍ (ഹാമ്മര്‍ 8 ബാള്‍)

ഒമ്പതാം സ്ഥാനത്തുവരുന്ന വിക്ടറി ഫ്രീഡം മോട്ടോര്‍സൈക്കിളിന് 1731 സിസി എന്‍ജിന്‍ ശേഷിയുണ്ട്. 97 കുതിരശക്തിയും 153 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

08. സുസൂക്കി എം1800/സി1800

08. സുസൂക്കി എം1800/സി1800

എന്‍ജിന്‍ ശേഷിയുടെ കാര്യത്തില്‍ എട്ടാം സ്ഥാനം സ്വന്തമാക്കുന്നത് സുസൂക്കി എം1800/സി1800 ബൈക്കാണ്. 1783 സിസി ശേഷിയാണ് ഈ ബൈക്കിന്റെ എന്‍ജിനുള്ളത്. ഈ വി ട്വിന്‍ എന്‍ജിന്‍ 125 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. പിന്‍വീലിലേക്കു പകരുന്ന ചക്രവീര്യം 160 എന്‍എം.

07. ഹോണ്ട വിടിഎക്‌സ്1800

07. ഹോണ്ട വിടിഎക്‌സ്1800

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ഹോണ്ട വിപണിയിലെത്തിക്കുന്ന വിടിഎക്‌സ്1800 മോട്ടോര്‍സൈക്കിളാണ് എന്‍ജിന്‍ ശേഷിയുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്തു നില്‍ക്കുന്നത്. 1795 സിസിയാണ് ശേഷി. 89 കുതിരശക്തിയും 134 എന്‍എം ചക്രവീര്യവും പകരുന്നു.

06. ഹാര്‍ലി ഡേവിസണ്‍

06. ഹാര്‍ലി ഡേവിസണ്‍

എന്‍ജിന്‍ ശേഷിയുടെ കാര്യത്തില്‍ ആറാം സ്ഥാനത്തു നില്‍ക്കുന്നത് ഹാര്‍ലി ഡേവിസന്റെ കസ്റ്റമൈസ്ഡ് വാഹനങ്ങളാണ്. ഹാര്‍ലിയുടെ കസ്റ്റം വെഹിക്കിള്‍ ഓപറേഷന്‍സില്‍ നിന്നുമുള്ള ഈ വാഹനങ്ങള്‍ വന്‍തോതില്‍ സന്നാഹപ്പെട്ട ക്രൂയിസറുകളാണ്. 1801 സിസി ശേഷിയുണ്ട് എന്‍ജിനുകള്‍ക്ക്. 156 എന്‍എം ആണ് പരമാവധി ടോര്‍ക്ക് അഥവാ ചക്രവീര്യം.

05. ഇന്ത്യന്‍ ചീഫ്

05. ഇന്ത്യന്‍ ചീഫ്

ഈയിടെമാത്രം വിപണിയിലെത്തിയ ഇന്ത്യന്‍ ചീഫ് ക്രൂയിസറുകള്‍ എന്‍ജിന്‍ ശേഷിയില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു. 1811 സിസി ശേഷിയുണ്ട് ഈ എന്‍ജിനുകള്‍ക്ക്. 100 കുതിരശക്തിയും 139 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഇവ.

04. ഹോണ്ട ഗോള്‍ഡ്‌വിങ്

04. ഹോണ്ട ഗോള്‍ഡ്‌വിങ്

രണ്ടു ചക്രത്തിലോടുന്ന കാര്‍ എന്നുവേണമെങ്കില്‍ ഈ വാഹനത്തിനെ വിളിക്കാം. അത്രമാത്രം സന്നാഹങ്ങളാണ് ഹോണ്ട ഗോള്‍ഡ്‌വിങ് ഉള്‍ക്കൊള്ളുന്നത്. 1832 സിസി ശേഷിയുള്ളതാണ് ഈ വാഹനത്തിന്റെ എന്‍ജിന്‍. 118 കുതിരശക്തിയും 167 എന്‍എം ചക്രവീര്യവും പകരുന്നു ഇവന്‍.

03. യമഹ വിഎക്‌സ് 1900

03. യമഹ വിഎക്‌സ് 1900

മൂന്നാം സ്ഥാനത്ത് വരുന്നത് യമഹ വിഎക്‌സ്1900 ആണ്. 1854 സിസി ശേഷിയുണ്ട് ഈ എന്‍ജിന്. 89 കുതിരശക്തി മാത്രമേ പകരുന്നുള്ളൂ എന്നത് പ്രകടനത്തെ ബാധിക്കുന്നില്ല. പ്രകടനശേഷി കൂട്ടുവാന്‍ ചക്രവീര്യം വര്‍ധിപ്പിക്കുകയാണ് യമഹ ചെയ്തിരിക്കുന്നത്. 155 എന്‍എം ആണ് പരമാവധി ചക്രവീര്യം.

02. കാവസാക്കി വിഎന്‍ 2000

02. കാവസാക്കി വിഎന്‍ 2000

ജപ്പാന്‍ കാര്‍നിര്‍മാതാവായ കാവസാക്കിയുടെ വിഎന്‍ 2000, എന്‍ജിന്‍ ശേഷിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു വരുന്നു. 2053 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ മോട്ടോര്‍സൈക്കിളിലുള്ളത്. 103 കുതിരശക്തിയും 177 എന്‍എം ചക്രവീര്യവും പകരുന്നുണ്ട് ഈ എന്‍ജിന്‍.

01. ട്രയംഫ് റോക്കറ്റ് 3

01. ട്രയംഫ് റോക്കറ്റ് 3

അക്ഷരാര്‍ത്ഥത്തില്‍ റോക്കറ്റ് തന്നെയാണ് 220 എന്‍എം ചക്രവീര്യം പകരുന്ന ഈ മോട്ടോര്‍സൈക്കിള്‍. 146 കുതിരശക്തിയും ഈ വാഹനത്തിനുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ല എന്നര്‍ഥം. 2294 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്.

Most Read Articles

Malayalam
English summary
Top 10 Big Displacement Motorcycles.
Story first published: Friday, December 12, 2014, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X