കൈവിട്ട ബൈക്ക് സ്റ്റണ്ടിംഗ്; ബംഗളൂരുവില്‍ ഏഴ് വയസ്സുകാരി കൊല്ലപ്പെട്ടു
കൈവിട്ട സ്റ്റണ്ടിംഗ് പലപ്പോഴും റൈഡര്‍മാരുടെ ജീവന്‍ എടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന നിര്‍ഭാഗ്യകരമായ ബൈക്ക് സ്റ്റണ്ടിംഗില്‍ ജീവന്‍ നഷ്ടപ്പെട്ടത്, ഏഴ് വയസ്സുകാരിയായ ബാലികയ്ക്കാണ്.

ബംഗളൂരുവിലെ ചിക്കജാലയില്‍ വെച്ചാണ് സംഭവം. ദീപാവലി ആഘോഷങ്ങള്‍ക്കിടെ, പടക്കത്തിന് തിരികൊളുത്താന്‍ റോഡരികില്‍ നിന്ന പെണ്‍കുട്ടിയാണ് കൈവിട്ട ബൈക്ക് സ്റ്റണ്ടിംഗിന് ഇരയായത്.

വീതി കുറഞ്ഞ റോഡില്‍ ബൈക്കില്‍ വീലി ചെയ്യവെയാണ് അപകടം.

രാജു എന്ന പ്രദേശവാസിയായ യുവാവാണ് ബൈക്കില്‍ അഭ്യാസം നടത്തിയത്. വീലിയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക്, പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Recommended Video


അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും, ഏറെ വൈകാതെ പൊലീസ് ഇദ്ദേഹത്തെ പിടികൂടി. അപകടത്തില്‍ സാരമായ പരുക്കേറ്റ പെണ്‍കുട്ടിയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം, ബൈക്ക് സ്റ്റണ്ടിംഗ് നടത്തിയ പ്രതിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നാണ് സൂചന. പൊതുനിരത്തില്‍ ബൈക്ക് സ്റ്റണ്ടിംഗ് എത്രത്തോളം അപകട ഭീഷണി ഉയര്‍ത്തുമെന്നതിനുള്ള മറ്റൊരു ഉദ്ദാഹരണമാണ് ഈ സംഭവം.

പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണ് എന്നതും ആശങ്കാജനകമാണ്.
Trending On DriveSpark Malayalam:
ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്


Click it and Unblock the Notifications








