ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

Written By:

ആര്‍ക്കും വേണ്ടാത്ത മാരുതി 800 നെ നോക്കി നെടുവീര്‍പ്പിട്ട ആ രംഗം നിലേഷ് സരോദ ഒരിക്കലും മറക്കില്ല. ഹാര്‍ഡ്‌കോര്‍ ബൈക്ക് പ്രേമിയായ തനിക്ക്, മാരുതി 800 കിട്ടിയിട്ട് എന്ത് കാര്യം. ഈ ചിന്തയാണ് 800 സിസി മോട്ടോര്‍സൈക്കിളിനെ നിര്‍മ്മിക്കുന്നതിലേക്ക് നിലേഷ് സരോദയെ നയിച്ചത്.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കേട്ടത് സത്യമാണ്. മാരുതിയുടെ 800 സിസി എഞ്ചിനില്‍ തീര്‍ത്ത ബൈക്കിനെയാണ് നിലേഷ് സരോദ ഒരുക്കിയത്.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

നിലേഷ് സരോദയുടെ ബൈക്കിനെ കാഴ്ചയില്‍ അതിഗംഭീരം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലായിരിക്കാം. കാരണം, കസ്റ്റം ബൈക്ക് മോഡിഫിക്കേഷനിലേക്കുള്ള നിലേഷ് സരോദയുടെ ആദ്യ ചുവട് വെയ്പാണ് ഈ 800 സിസി ബൈക്ക്.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ചാസി, ഫ്യൂവല്‍ ടാങ്ക്, സീറ്റ്, ട്രാന്‍സ്മിഷന്‍ സിസ്റ്റം ഉള്‍പ്പെടുന്ന ബൈക്കിന്റെ എല്ലാ ഘടകങ്ങളും 800 സിസി എഞ്ചിന്റെ പശ്ചാത്തലത്തില്‍ കസ്റ്റം നിര്‍മ്മിച്ചതാണ്.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കെടിഎം ഡ്യൂക്ക് 390 യില്‍ നിന്നും കടമെടുത്തതാണ് അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍. ഡ്യൂവല്‍ ഹെഡ്‌ലാമ്പുകളാണ് 800 സിസി ഭീകരന്‍ ബൈക്കിന് നിലേഷ് സരോദ നല്‍കിയിരിക്കുന്നത്.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

മോട്ടോര്‍സൈക്കിളിന്റെ ഭാരം താങ്ങാന്‍ പ്രാപ്തമാണ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ അസംബ്ലി. ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാറാണ് മോഡലിന്റെ മറ്റൊരു വിശേഷം.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

റിയര്‍ ഫെയന്‍ഡറിലാണ് ഫ്യൂവല്‍ ടാങ്ക് നിലകൊള്ളുന്നത്. അപ്പോള്‍ പിന്നെ മുന്‍വശത്ത് കാണുന്ന ഫ്യൂവല്‍ ടാങ്കോ? സംശയമുണ്ടാകാം. മുന്‍വശത്ത് കാണുന്നത് ഫ്യൂവല്‍ ടാങ്ക് അല്ല.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

സ്പീഡോമീറ്റര്‍, ഓടോമീറ്റര്‍, ഫ്യൂവല്‍ ഗൊജ്, ഓയില്‍ ടെമ്പറേച്ചര്‍ ഗൊജ്, ഇന്‍ഡിക്കേറ്ററുകള്‍ മുതലായ ഉള്‍പ്പെടുന്ന ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേയാണ് ഫ്യൂവല്‍ ടാങ്കിന്റെ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

4 സ്പീഡ് ഗിയര്‍ബോക്‌സില്‍ ഒരുങ്ങിയ ഈ 800 സിസി ബൈക്കിന് ഒരു റിവേഴ്‌സ് ഗിയറും സ്വന്തമായുണ്ട്. ഇരു ടയറുകള്‍ക്കും ലഭിച്ച ഡിസ്‌ക് ബ്രേക്കുകളാണ്, ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്നത്.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

എന്തായാലും ആദ്യ ചുവട് വെയ്പ് തന്നെ ശ്രദ്ധ നേടിയ അടിസ്ഥാനത്തില്‍, കസ്റ്റം ബൈക്ക് മോഡിഫിക്കേഷനിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് നിലേഷ് സരോദ.

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

'സരോദ മോട്ടോര്‍സ്' എന്ന ബ്രാന്‍ഡ് നാമവും ഇദ്ദേഹം സ്വീകരിച്ച് കഴിഞ്ഞു.

Image Source: xBhp

English summary
Custom Motorcycle With An 800cc Engine. Read in Malayalam.
Story first published: Saturday, September 9, 2017, 17:04 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark