അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

Written By:

അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് പുതിയ പാരലല്‍ ട്വിന്‍ എഞ്ചിനെ റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചു. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍ മോട്ടോര്‍സൈക്കിളില്‍ ഇതേ പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇടംപിടിക്കുക.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

മിലാനില്‍ വെച്ച് നടക്കാനിരിക്കുന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുതിയ ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കും.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

750 സിസി എഞ്ചിനിലാണ് പുതിയ മോട്ടോര്‍സൈക്കിളിനെ എന്‍ഫീല്‍ഡ് അവതരിക്കുകയെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് കമ്പനി കാഴ്ചവെച്ച 650 സിസി എയര്‍/ഓയില്‍ കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ വിരാമമിട്ടിരിക്കുന്നത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

ബജറ്റില്‍ ഒതുങ്ങുന്ന കരുത്താര്‍ന്ന പുതിയ മോട്ടോര്‍സൈക്കിളാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി കഴിഞ്ഞു.

Trending On DriveSpark Malayalam:

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

350, 500 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുകളില്‍ നിന്നും 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലേക്കുള്ള ചുവട് മാറ്റം കമ്പനിയുടെ ലക്ഷ്യത്തോട് നീതി പുലര്‍ത്തുന്നതാണ്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

7,100 rpm ല്‍ 46 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫോര്‍-വാല്‍വ് സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ടഡ് യൂണിറ്റാണ് പുതിയ എഞ്ചിനില്‍ ഒരുങ്ങുന്നത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

6 സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്-അസിസ്റ്റ് ക്ലച്ചും എഞ്ചിനുമായി ബന്ധപ്പെട്ട് നിലകൊള്ളും.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

Recommended Video - Watch Now!
[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

പുതിയ എഞ്ചിനിലുള്ള മോട്ടോര്‍സൈക്കിളുകളുടെ പരമാവധി വേഗത സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിട്ടില്ല.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

അതേസമയം, മണിക്കൂറില്‍ 120-135 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ പ്രാപ്തമാണെന്ന് കമ്പനി

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

2017 EICMA മോട്ടോര്‍ഷോയില്‍ അവതരിക്കുന്ന മോട്ടോര്‍സൈക്കിളുകളെ 2018 ഏപ്രില്‍ മാസത്തോടെയാകും വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തിക്കുക.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി എഞ്ചിന്‍

ഇന്റര്‍സെപ്റ്റര്‍ എന്നാകും പുതിയ മോട്ടോര്‍സൈക്കിളിന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്ന പേര്.

English summary
Royal Enfield 650cc Engine Revealed. Read in Malayalam.
Story first published: Monday, November 6, 2017, 11:52 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark