ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

Written By:

ഇന്ത്യയില്‍ ഏറ്റവും പ്രചാരം നേടിയ മോട്ടോര്‍സൈക്കിള്‍ ഏതെന്ന ചോദ്യത്തിന് രണ്ട് ഉത്തരം മാത്രമാണുള്ളത്. ഒന്ന് ഹീറോ സ്‌പ്ലെന്‍ഡര്‍; രണ്ട് ബജാജ് പള്‍സര്‍. ഇന്ത്യന്‍ ബൈക്ക് സങ്കല്‍പങ്ങള്‍ക്ക് ചിറക് നല്‍കിയ മോഡലാണ് ബജാജ് പള്‍സര്‍.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

15 വര്‍ഷക്കാലമായി ഇന്ത്യന്‍ നിരത്തില്‍ നിറസാന്നിധ്യമായി തുടരുന്ന ബജാജ് പള്‍സര്‍, മോഡിഫിക്കേഷന്‍ രംഗത്തും മോശമല്ലാത്ത പേര് നേടിയിട്ടുണ്ട്.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

റോയല്‍ എന്‍ഫീല്‍ഡും യമഹ RX100 ഉം പോലെ മോഡിഫിക്കേഷനുള്ള ക്യാന്‍വാസായി മാറാന്‍ ബജാജ് പള്‍സറിന് സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നിരുന്നാലും ഇന്ത്യ കണ്ട ചില മികച്ച പള്‍സര്‍ മോഡിഫിക്കേഷനുകളെ ഇവിടെ പരിചയപ്പെടാം-

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ബോംബെ കസ്റ്റം വര്‍ക്ക് - ബജാജ് പള്‍സര്‍ 150

കഫെ റേസറിന്റെയും സ്ട്രീറ്റ് ബോബറിന്റെയും സങ്കരയിനം - ഇതാണ് ബോംബെ കസ്റ്റം വര്‍ക്ക് അവതരിപ്പിച്ച ബജാജ് പള്‍സര്‍ 150.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

യഥാര്‍ത്ഥ കഫെ റേസറുകളെ അനുസ്മരിപ്പിക്കുന്ന ഫ്യൂവല്‍ ടാങ്കും, ഉയരം കുറഞ്ഞ ഓഫ്‌സെറ്റ് ഹാന്‍ഡില്‍ബാറുകളും, സ്പ്രിംഗ് ലോഡ് ബോബര്‍ സീറ്റും മോഡലിന്റെ വിശേഷങ്ങളാണ്.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇതൊക്കെയാണെങ്കിലും എക്‌സ്‌ഹോസ്റ്റിന്റെ കാര്യത്തില്‍ ബോംബെ കസ്റ്റം വര്‍ക്ക് ആരാധകരെ നിരാശപ്പെടുത്തി. കസ്റ്റം ഡിസൈനിനോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല എക്‌സ്‌ഹോസ്റ്റ്.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ജൂദോ പ്രാലിസ്റ്റിയോ - ബജാജ് പള്‍സര്‍ 200NS

ലുക്കിന്റെ കാര്യത്തില്‍ 200NS എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ മിനുക്കുപണികള്‍ നേടിയ ഈ കസ്റ്റം 200NS ഒരുപക്ഷെ ബജാജിനെ പോലും അമ്പരിപ്പിച്ചിട്ടുണ്ടാകാം.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

എക്‌സ്ട്രാ അഗ്രസീവിനായി നല്‍കിയ ഏസര്‍ബിസ് ഹെഡ്‌ലാമ്പും, ഡ്യൂവല്‍ അക്രോപോവിച്ച് അണ്ടര്‍ സീറ്റ് എക്‌സ്‌ഹോസ്റ്റുമാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റ്. സ്റ്റോക്ക് ബ്ലാക്കിന് പകരം റിമ്മുകള്‍ക്കും ഫ്രെയിമിനും ലഭിച്ച ബ്രോണ്‍സ് കളര്‍ സ്‌പോര്‍ടി ലുക്കിന് കരുത്തേകുന്നതാണ്.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഗബ്രിയേല്‍ മോട്ടോര്‍സൈക്കിള്‍സ് - ബജാജ് പള്‍സര്‍ 220

പൂനെ ആസ്ഥാനമായ ഗബ്രിയേല്‍ മോട്ടോര്‍സൈക്കിള്‍സ് പുറത്തിറക്കിയ പള്‍സര്‍ 220 കണ്ടാല്‍, ബജാജിന് പോലും തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

പള്‍സറിന്റെ വ്യക്തി മുദ്ര പൂര്‍ണമായും പൊളിച്ചെഴുതി എത്തുന്നതാണ് ഈ കസ്റ്റം പള്‍സര്‍ 220. ഫൂട്ട് പെഗുകളും, പെഡല്‍ ലെവറുകളും, മിററുകളും, ഹെഡ്‌ലാമ്പുകളും എല്ലാം മോഡലില്‍ മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദി റൂസര്‍ - ബജാജ് പള്‍സര്‍ 220

സൂപ്പര്‍ബൈക്ക് ഗണത്തിലേക്ക് പള്‍സറിനെ കടത്താനുള്ള ശ്രമമാണ് ഈ മോഡല്‍. ഹൈ-എന്‍ഡ് സൂപ്പര്‍ബൈക്കുകളില്‍ നിന്നും കടമെടുത്ത ഭാഗങ്ങളാണ് കസ്റ്റം ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നതും.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഉദ്ദാഹരണത്തിന്, സുസൂക്കി ജിക്‌സറില്‍ നിന്നും സ്വീകരിച്ചതാണ് ഫെയറിംഗ്; അതേസമയം അപ്രീലിയ ഡെല്‍റ്റബോക്‌സില്‍ നിന്നും കടമെടുത്തതാണ് സിംഗില്‍ സൈഡഡ് സ്വിംഗ് ആം.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഹോണ്ട RVF 400 ല്‍ നിന്നുമുള്ളതാണ് അലോയ് വീലുകള്‍. ഇതിന് പുറമെ യമഹ R6 ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഗോള്‍ഡ് പ്ലേറ്റഡ് യുഎസ്ഡികളും ട്വിന്‍ ഡിസ്‌കുകളും.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഓട്ടോലോഗ് ഡിസൈനിന്റെ ഗാംബിറ്റ് - ബജാജ് പള്‍സര്‍ 150

ബജാജ് പള്‍സര്‍ 150 യെ അടിസ്ഥാനപ്പെടുത്തി ഓട്ടോലോഗ് ഡിസൈന്‍ ഒരുക്കിയ സ്‌ക്രാമ്പ്‌ളറാണ് ഗാംബിറ്റ്. ആദ്യ കാഴ്ചയില്‍ തന്നെ ഡ്യൂക്കാറ്റി സ്‌ക്രാമ്പ്‌ളറിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഗാംബിറ്റ്.

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

കസ്റ്റം ബോഡി വര്‍ക്ക്, പുതിയ ഫ്യൂവല്‍ ടാങ്ക്, പുതുക്കിയ എക്‌സ്‌ഹോസ്റ്റ്, പുതിയ സീറ്റ്, പുതുക്കിയ ഫ്രണ്ട്-റിയര്‍ മഡ്ഗാര്‍ഡുകള്‍ എന്നിവ ഗാംബിറ്റിന്റെ വിശേഷങ്ങളാണ്.

Image Source: Facebook, StephenLanigtan

English summary
Most Awesome Modified Bajaj Pulsar Bikes. Read in Malayalam.
Story first published: Thursday, August 24, 2017, 15:59 [IST]
Please Wait while comments are loading...

Latest Photos