Just In
- 3 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 3 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 4 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 4 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- Movies തമിഴിനെ തരംതാഴ്ത്തുന്നതെന്തിന്? മലയാളത്തില്‍ മാത്രമാണോ നല്ല സിനിമകള്‍? എണ്ണിപ്പറഞ്ഞ് നടന്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അഞ്ചാം തവണയും ഡോമിനാറിന് ബജാജ് വില കൂട്ടി
ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി. ഈ വര്‍ഷമിത് അഞ്ചാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് ഉയര്‍ത്തുന്നത്. ഇത്തവണ ആയിരം രൂപ കൂടി ബൈക്കിന് ബജാജ് കൂട്ടി. നേരത്തെ ജൂലായിലും ഡോമിനാര്‍ 400 -ന് രണ്ടായിരം രൂപ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. ഇനി മുതല്‍ 1.63 ലക്ഷം രൂപയാണ് ഡോമിനാറിന് വില.
2016 ഡിസംബറില്‍ ഡോമിനാര്‍ എത്തിയത് മുതല്‍ ഇതുവരെ 12,000 രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു. 1.36 ലക്ഷം രൂപയായിരുന്നു ബജാജ് ഡോമിനാറിന്റെ പ്രാരംഭവില. ഡോമിനാറിന്റെ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നു കമ്പനി മുമ്പെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം തുടക്കത്തിലാണ് ചെറിയ പരിഷ്കാരങ്ങളോടെ പുത്തന്‍ ഡോമിനാറിനെ ബജാജ് വിപണിയില്‍ കൊണ്ടുവന്നത്.
2018 ബജാജ് ഡോമിനാര്‍ വിശേഷങ്ങളിലേക്ക് —
റോക്ക് മാറ്റ് ബ്ലാക്, കാന്യോണ് റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 -ന് മാറ്റുപകരുന്നത്. പുതുതായി ഒരുങ്ങിയിരിക്കുന്ന ഗോള്‍ഡന്‍ അലോയ് വീലുകള്‍ സ്പോര്‍ട്സ് ക്രൂയിസറിന്റെ പ്രീമിയം പരിവേഷത്തിന് കരുത്ത് പകരുന്നുണ്ട്.
പുതിയ ഡോമിനാര്‍ 400 -ന്റെ മെക്കാനിക്കല്‍ മുഖത്ത് ബജാജ് ഏറെ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി ഒറ്റ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 -ന്റെ വരവ്.
ട്രിപിള്‍ സ്പാര്‍ക്ക് ടെക്നോളജിയാണ് ഡോമിനാറില്‍. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാറിനുണ്ട്.
Most Read: 2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി
പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്‍ഡറി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ല, എല്‍ഇഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ പുതിയ ഡോമിനാറിന്റെ വിശേഷങ്ങളില്‍പ്പെടും. ഇന്ധനശേഷി 13 ലിറ്റര്‍; ഭാരം 182 കിലോയും.
മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്പോര്‍ട്സ് ക്രൂയിസറിന് സാധിക്കും. കമ്പനിയുടെ ചകാന് പ്ലാന്റില്‍ നിന്നുമാണ് ഡോമിനാര്‍ 400 പുറത്ത് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്കും ഡോമിനാര്‍ 400 -നെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.
തുടരെയുള്ള വിലവര്‍ധന നടപടികള്‍ ഡോമിനാര്‍ വില്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാര്‍ച്ചില്‍ ഡോമിനാറിന് വില കൂട്ടിയപ്പോള്‍ വിപണിയില്‍ ബജാജ് വിറ്റത് 1,561 യൂണിറ്റുകളെ മാത്രമാണ്.
Most Read: മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി
ഇപ്പോള്‍ വീണ്ടും ബൈക്കിന് വില വര്‍ധിപ്പിച്ച നടപടി വില്പനയ്ക്ക് ആഘാതമായി മാറാം. 1.36 ലക്ഷം രൂപ പ്രാരംഭവിലയിലാണ് ബജാജ് ഡോമിനാര്‍ വിപണിയില്‍ ആദ്യമായി എത്തിയത്. പക്ഷെ ബജാജിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഡോമിനാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് പുറമെ മഹീന്ദ്ര XT300, UT300 മോഡലുകളും ബജാജ് ഡോമിനാറിന്റെ മുഖ്യ എതിരാളികളാണ്.