മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

By Staff

ബലെനോയ്ക്ക് മാറാനുള്ള സമയമായി. വിപണിയില്‍ എതിരാളികള്‍ കൂടി വരികയാണ്. തങ്ങളുടെ പ്രീമിയം മുഖമായി നിലകൊള്ളുന്ന ബലെനോയെ അടിമുടി പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ മാരുതി തുടങ്ങി. അടുത്തവര്‍ഷം ജൂണില്‍ പുത്തന്‍ ബലെനോ വിപണിയില്‍ എത്തുമെന്നു റിപ്പോര്‍ട്ട്.

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

പ്രധാനമായും പുറംമോടിയില്‍ മാറ്റങ്ങള്‍ നല്‍കി ബലെനോയെ കൊണ്ടുവരാനാണ് മാരുതി ലക്ഷ്യമിടുന്നത്. 2015 -ല്‍ ഇന്ത്യന്‍ തീരമണഞ്ഞ ബലെനോയ്ക്ക് ലഭിക്കാന്‍ പോകുന്ന നിര്‍ണ്ണായക ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റു കൂടിയാണിത്

Most Read: നിര്‍മ്മാണപ്പിഴവ്, വീണ്ടും കാറുകള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

പുതിയ ബലെനോയുടെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചിട്ടില്ല. മത്സരം കണക്കിലെടുത്ത് ഹാച്ച്ബാക്കിനെ കൂടുതല്‍ പ്രീമിയമാക്കി മാറ്റാനുള്ള നടപടികള്‍ മാരുതി സ്വീകരിക്കുമെന്നാണ് വിവരം. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ബലെനോയിലുള്ളത്.

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

നാലു സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്.

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

74 bhp കരുത്തും 190 Nm torque -മാണ് ബലെനോ ഡീസലിന്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ മോഡലിലുള്ളൂ. എന്നാല്‍ ഈ രണ്ടു പതിപ്പുകള്‍ക്കുപുറമെ ബലെനോ RS എന്ന കരുത്തന്‍ പെര്‍ഫോര്‍മന്‍സ് പതിപ്പിനെയും നിരയില്‍ മാരുതി അവതരിപ്പിക്കുന്നുണ്ട്.

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 101 bhp കരുത്തും 150 Nm torque പരമാവധിയേകും. അഞ്ചു സ്പീഡാണ് ബലെനോ RS -ലെ മാനുവല്‍ ഗിയര്‍ബോക്‌സ്. എന്തായാലും പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ എഞ്ചിന്‍ പരിഷ്‌കാരങ്ങള്‍ സംഭവിക്കില്ല.

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

നിലവിലെ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെ പുതിയ ബലെനോയിലും തുടരും. അതേസമയം 2020 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും എഞ്ചിനുകള്‍ ഒരുങ്ങുക. ഒപ്പം പുതിയ സുരക്ഷാ ചട്ടങ്ങളും മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പാലിക്കും.

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ മുതലായ സുരക്ഷ സജ്ജീകരണങ്ങള്‍ ബലെനോ മോഡലുകളില്‍ മുഴുവന്‍ ഇടംപിടിക്കുന്നുണ്ട്.

Most Read: ധീരജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ഒരു 'മാരുതി 800 ബൈക്ക്'

മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ക്യാമറയോടുള്ള പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സ്പീഡ് അലര്‍ട്ട് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും കമ്പനി അധികമായി നല്‍കിയേക്കാം. ഹ്യുണ്ടായി എലൈറ്റ് i20, വാരന്‍പോകുന്ന ടാറ്റ 45X ഹാച്ച്ബാക്കുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബലെനോയ്ക്ക് മാറ്റം അനിവാര്യമാണ്.

More from DriveSpark

Article Published On: Monday, October 29, 2018, 18:45 [IST]
English summary
Maruti Baleno Facelift In The Works — To Be Launched By June 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X