Just In
- 9 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 10 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 11 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 12 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ധീരജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് ഒരു 'മാരുതി 800 ബൈക്ക്'
മാരുതി 800. ഇന്ത്യയുടെ എക്കാലത്തേയും പ്രിയപ്പെട്ട കാര്‍. വിപണിയില്‍ മണ്മറഞ്ഞെങ്കിലും ഈ കുഞ്ഞന്‍ ഹാച്ച്ബാക്കിനെ ജനത ഇന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നു. നാടിനുവേണ്ടി വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാര്ക്കു ആദരമര്‍പ്പിച്ചു ബൈക്കു നിര്‍മ്മിക്കാന്‍ മധ്യപ്രദേശ് സ്വദേശിയായ വൈഭവ് ബാജ്പയി തീരുമാനമെടുത്തപ്പോഴും മാരുതി 800 തന്നെയായിരുന്നു മനസ്സില്‍.

മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവില്‍ മാരുതി ആള്‍ട്ടോ 800 -ന്റെ തുടിപ്പോടെ വൈഭവ് ബാജ്പയിയുടെ 'അമര്‍ ജവാന്' പിറന്നു. താന്‍ സൃഷ്ടിച്ച അമര്‍ ജവാന് ബൈക്കില്‍ ആള്‍ട്ടോ 800 -ലെ 800 സിസി എഞ്ചിനാണ് എഞ്ചിനീയറായ വൈഭവ് ഉപയോഗിക്കുന്നത്.

രൂപത്തിലും ഭാവത്തിലും പട്ടാളത്തനിമ നിഴലിക്കുന്ന ബൈക്ക്, ഒറ്റ നോട്ടത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റും. ഏഴടിയാണ് ബൈക്കിന്റെ നീളം. ഭാരം 500 കിലോയും. വലിയ പിന് ടയറുകളാണ് അമര്‍ ജവാന്റെ മുഖ്യാകര്‍ഷണം. ബൈക്കിലെ 800 സിസി എഞ്ചിനില്‍ എട്ടു ഗിയറുകളുണ്ട്.
Most Read: വരുന്നൂ ക്രെറ്റയെ പൂട്ടാന്‍ പുതിയ ഫോക്സ്വാഗണ് ടി-ക്രോസ്

മുന്നോട്ടു നീങ്ങാന്‍ നാലു ഗിയറുകള്‍; പിന്നോട്ടു നീങ്ങാനും നാലു ഗിയറുകള്‍. ജിപിഎസ്, ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുകളുടെ പിന്തുണയും അമര്‍ ജവാനില്‍ പ്രത്യേകം പരാമര്‍ശിക്കണം. ആള്‍ട്ടോ 800 -ലുള്ള 800 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് തന്നെയാണ് ബൈക്കില്‍.

ഷാസി, ഇന്ധനടാങ്ക്, ഗിയര്‍ബോക്സ് ഉള്‍പ്പെടുന്ന ഘടകങ്ങളെല്ലാം ബൈക്കിനുവേണ്ടി ഇദ്ദേഹം പ്രത്യേകം നിര്‍മ്മിച്ചതാണ്. ഡബിള്‍ സ്വിംഗ് ആമുകളാണ് അമര്‍ ജവാന് ഉപയോഗിക്കുന്നത്. ഭാരം താങ്ങാന്‍ വേണ്ടി മുന്നിലെ സസ്പെന്ഷന് സംവിധാനത്തില്‍ വലിയ പരിഷ്കാരങ്ങള്‍ സംഭവിച്ചു.

പരന്ന ഹാന്‍ഡില്‍ബാറാണ് ബൈക്കിന്. മോഡലിന്റെ മൈലേജ് എത്രയാണെന്നു വൈഭവ് വെളിപ്പെടുത്തുന്നില്ല. എന്തായാലും 22 മുതല്‍ 27 കിലോമീറ്റര്‍ വരെ മൈലേജ് അമര്‍ ജവാന് പ്രതീക്ഷിക്കാം. അമര്‍ ജവാന്റെ നിര്‍മ്മാണത്തിനായി 2.8 ലക്ഷം രൂപയോളം ഇദ്ദേഹത്തിന് ചിലവായി.
ഇതാദ്യമായല്ല, മാരുതി 800 -ന് ഇന്ത്യയില്‍ ബൈക്ക് പരിവേഷം ലഭിക്കുന്നത്. മുമ്പ് പൂനെയില്‍ സരോദ മോട്ടോര്‍സ് എന്ന കസ്റ്റം സ്ഥാപനത്തിന്റെ ഉടമ നിലേഷ് സരോദയും മാരുതി 800 -നെ ബൈക്കാക്കി മാറ്റിയിരുന്നു. ഹാമ്മര്‍ഹെഡ് 800 എന്ന പേരില്‍ റുസ്ബെഹ് എന്ന ഗുജറാത്തി യുവാവും അടുത്തിടെ മാരുതി 800 -ന് ബൈക്ക് പരിവേഷം കല്‍പ്പിക്കുകയുണ്ടായി.

മാരുതി 800 -നെ കുറിച്ച് കേട്ടുകേൾവിയില്ലാത്ത ചില കാര്യങ്ങൾ കൂടി ഇവിടെ പരിശോധിക്കാം. സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര. അങ്ങ് ജര്‍മ്മനിയില്‍ 'പീപിള്‍സ് കാര്‍' എന്ന ഖ്യാതി നേടിയത് ഫോക്സ്വാഗണ് ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്.

കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്. ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്ക് കൂടിയാണ് മാരുതി 800. വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞ മാരുതി 800 നെ ഒടുവില്‍ കമ്പനി തന്നെ പിന്‍വലിക്കുകയായിരുന്നു.

വില 50,000 രൂപയ്ക്ക് താഴെ
1983 ല്‍ വിപണിയില്‍ എത്തിയ മാരുതി 800 ഹാച്ച്ബാക്കിന് 48,000 രൂപയായിരുന്നു അന്നത്തെ വില. പണക്കാര്‍ക്കു മാത്രമെ കാര്‍ വാങ്ങാന്‍ സാധിക്കുകയുള്ളുവെന്ന പൊതു സങ്കല്പത്തെ തകര്‍ത്തെറിഞ്ഞാണ് മാരുതി 800 വിപണിയില്‍ എത്തിയത്.

അക്കാലത്ത് ഒരു ലക്ഷം രൂപ കൊടുത്തും മാരുതി 800 നെ സ്വന്തമാക്കാന്‍ ആളുകള്‍ തയ്യാറായി മുന്നോട്ടു വന്നു; അത്രയ്ക്കുണ്ടായിരുന്നു മാരുതി 800 ഹാച്ച്ബാക്കിന്റെ ഡിമാന്‍ഡ്.
സ്പീഡോമീറ്റർ കടന്നും വേഗത
സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ചുവപ്പുവര കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ മിക്കവര്‍ക്കും പറയാനുണ്ടാകും. കാറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വേഗത നേടുക അത്ര എളുപ്പമല്ല. പക്ഷെ മാരുതി 800 ഹാച്ച്ബാക്കില്‍ ഇതും സാധ്യമാണ്.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് മാരുതി 800 ന്റെ സ്പീഡോമീറ്ററില്‍ കുറിച്ചിട്ടുള്ള പരമാവധി വേഗത. ഈ വേഗത പിന്നിടാന്‍ ലിമിറ്റഡ് എഡിഷന് മാരുതി 800 5-സ്പീഡിന് സാധിച്ചിരുന്നു.
ആദ്യ ഉപഭോക്താവ് കാറിനെ മറിച്ചുവിറ്റില്ല
നറുക്കെടുപ്പിലൂടെയാണ് ആദ്യത്തെ മാരുതി 800 കാറുടമയായി ഹര്‍പാല്‍ സിംഗിനെ കമ്പനി തെരഞ്ഞെടുത്തത്. 1983 ഡിസംബര്‍ 14 ന് ദില്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാരുതി 800 ന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.

27 വര്‍ഷത്തോളം ഇതേ മാരുതി 800 ല്‍ സഞ്ചരിച്ച ഹര്‍പാല്‍ സിംഗ്, കാര്‍ വില്‍ക്കാനോ പുതിയ കാര്‍ വാങ്ങാനോ തയ്യാറായില്ല. 2010 ല്‍ ഹര്‍പാല്‍ സിംഗ് അന്തരിച്ചു.
കൊല്ലപ്പെട്ടത് മൂന്നുലക്ഷം ജനത
കുപ്രസിദ്ധിയിലും മാരുതി 800 ഒട്ടും പിന്നിലായിരുന്നില്ല. മാരുതി 800 ല്‍ സഞ്ചരിച്ച മൂന്നു ലക്ഷത്തിലേറെ വരുന്ന ജനത വിവിധ അപകടങ്ങൡല് കൊല്ലപ്പെട്ടതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുള്ള എഫ്ഐആറുകളാണ് കണക്കുകള്‍ക്ക് ആധാരം.

പാകിസ്താനില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാര്‍
അയല്‍ രാജ്യമായ പാകിസ്താനിലും മാരുതി 800 വമ്പന്‍ ഹിറ്റായിരുന്നു. സുസൂക്കി മെഹ്റാന് (Suzuki Mehran) എന്ന പേരിലാണ് 800 ഹാച്ച്ബാക്ക് പാകിസ്താനില്‍ വില്‍ക്കപ്പെട്ടത്. കാറാച്ചി ആന്റി-കാര്‍ ലിഫ്റ്റിംഗ് സെല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 800 ഹാച്ച്ബാക്കാണ് പാകിസ്താനില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാര്‍. വെള്ള നിറത്തിലുള്ള 800 ഹാച്ച്ബാക്കുകളാണ് മോഷ്ടിക്കപ്പെട്ടവയില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ കണ്ട ആദ്യത്തെ ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍
ഹിന്ദുസ്താന്‍ കോണ്ടസ്സ, അംബാസഡര്‍, പ്രീമിയിര്‍ പദ്മിനി എന്നീ വമ്പന്‍ കാറുകള്‍ക്ക് മുന്നിലേക്കാണ് ഇത്തിരിക്കുഞ്ഞന് മാരുതി 800 വിപണിയിലേക്കു കടന്നുവന്നത്. മേല്‍പ്പറഞ്ഞ അവതാരങ്ങളൊക്കെ തന്നെ റിയര്‍ ഒരുങ്ങിയിരുന്നത് വീല്‍ ഡ്രൈവ് സംവിധാനത്തിലായിരുന്നു.

എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി മാരുതി എത്തിയതോ, ഫ്രണ്ട് വീല്‍ ഡ്രൈവ് പതിപ്പിലും! കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കാനും വില നിയന്ത്രിച്ചു നിര്‍ത്താനും ഈ നടപടി മാരുതിയെ തുണച്ചു.